Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
കവിളിൽ തലോടികൊണ്ട് കവിളുകളെ കൈകളിൽ കോരിയെടുത്ത്
കുഞ്ഞൂ...
മ്മ്...
മുത്തിനിപ്പോ പെട്ടന്ന് പോവുന്നല്ലോ...
മ്മ്... ഇത്ര ഗ്യാപ്പ് വന്നില്ലേ അതിന്റെയും മൂന്ന് മാസത്തോളം പൊന്നു കൊതിപ്പിച്ചു നിർത്തിയതുമല്ലേ എല്ലാം കൂടെ ആവും...
മ്മ്...
പൊന്നൂസേ...
മ്മ്...
അവസാനമായി നമ്മൾ ചെയ്തത് ഓർമ്മയുണ്ടോ
മ്മ്... ആക്സിഡന്റിന്റെ മുൻപ് അല്ലേ...
മ്മ്... ഇക്കാ ഇക്ക എന്താ എന്നോട് ആക്സിഡന്റ് ആയപ്പോ ഞാനെന്താ ഒരുവട്ടം കാണാൻ പോലും വരാത്തതിന് പരാതി പറയാഞ്ഞത്...
നിനക്ക് അതിന് പറ്റുമായിരുന്നെങ്കിൽ നീ എന്റെ അടുത്ത് തന്നെ ഉണ്ടാവുമെന്നെനിക്കറിയാം
അവളന്റെ കഴുത്തിൽ മുഖം പൂഴ്ത്തി
മ്മ്... പിരിയഡ്‌സ് തെറ്റിയപ്പോ മുതൽ എനിക്ക് സംശയമുണ്ടായിരുന്നു... ആവാത്തത്തിനെ പറ്റി ഇക്ക ചോദിച്ചപ്പോ അത് പറയാതിരുന്നത് അഥവാ ഇല്ലെങ്കിൽ ഇക്ക ആശിച്ചത് വെറുതെ ആവുമല്ലോ എന്നോർത്താ...അന്ന് പകലാ ഞാൻ ടെസ്റ്റ് ചെയ്തേ ഉറപ്പിച്ചപ്പോ തന്നെ വിളിച്ചുപറയാൻ തോന്നി... അറിയുമ്പോ ഇക്കാന്റെ മുഖത്തെ സന്തോഷം കാണാനാ ഞാൻ വിളിച്ചുപറയാഞ്ഞത്... പെട്ടന്ന് കണ്ട് പറയാനാ വിളിച്ചു വരുത്തിയെ... ഇക്ക സാരിയൊക്കെ വാങ്ങി വന്നപ്പോ റോഡിൽ നിന്ന് അങ്ങനെ പറയാതെ അതും ഇട്ടോണ്ട് ഇക്കാനെ കെട്ടിപിടിച്ചു പറയാൻ തോന്നി...
അവളെ നോക്കി
ഇക്കാ...
മ്മ്...
രാത്രി ഇക്ക വരുമ്പോയേക്ക് ഉടുക്കാൻ സാരി തേച്ചുകൊണ്ടിരിക്കുമ്പോഴാ സുഹൈൽ വിളിക്കുന്നത്... സാധാരണ പോലെ ഫോൺ എടുത്തു കൊണ്ട്...
എന്താടാ ഇക്ക എവിടെ... വേഗം വരാൻ പറ...
(മറുതലക്കൽ കരയും പോലുള്ള സ്വരത്തിൽ) (അവളുടെ കൈ എന്നെ മുറുക്കി പിടിച്ചു)"ഇത്താ...ഷെബിക്ക് ആക്സിഡന്റായി ഐ സി യു വിലാണ്"
പിന്നെ അവൻ എന്താ പറഞ്ഞതെന്ന് ഞാൻ കേട്ടില്ല ലോകം അവസാനിക്കും പോലെ തോന്നി മുഖത്ത് വെള്ളം വീണതും
ഇക്കാ...
അലറികരഞ്ഞുകൊണ്ട് എഴുനേറ്റിരുന്ന ഞാൻ ബെഡിലാണെന്ന് മനസിലായതും ചുറ്റും നോക്കുമ്പോ ഉമ്മയും ഉപ്പയും അമ്മാവൻ മാരും ഭാര്യമാരും എല്ലാരുമുണ്ട് ഇനി ഞാൻ സ്വപ്നം കണ്ടതാണോ ആകണേ അല്ലാഹ് ഒന്നും സംഭവിച്ചിട്ടുണ്ടാവരുതേ ബെഡിലും ചുറ്റിലും ഫോണിനായി പരതുന്നതിനിടെ
ഉപ്പ : എന്താ ഫോണാണോ നോക്കുന്നേ
ആ... എന്റെ ഫോണെവിടെ...
ചെറിയമ്മാവൻ : ചാവാൻ കിടക്കുന്ന ആ നായിന്റെമോനെ വിളിക്കാനാവും
നിന്റുപ്പയാചാവാൻ കിടക്കുന്നെ
പറഞ്ഞു തീർന്നതും നടുവില്ത്തെ മാമനോട്
💬 Comments
View all comments