Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
മുഖമടച്ചൊരെണ്ണം കിട്ടി അത് മൈന്റ് ചെയ്യാതെ എണീറ്റു പുറത്തേക്കിറങ്ങി നടക്കാൻ തുടങ്ങിയതും നടുവിലെ മാമൻ കൈയിൽ പിടിച്ചു അയാളെ സൈഡിലേക്ക് തള്ളിയിട്ടുകൊണ്ട് മുറി വിട്ട് ഇറങ്ങി സ്റ്റെപ്പിനടുത്തെത്തുമ്പോയെക്കും എന്റെ പുറകെ വന്ന ചെറിയമ്മാവൻ പുറകിൽ നിന്നു വയറിൽ വട്ടം പിടിച്ചു പൊക്കി എടുത്തു മുറിയിലേക്ക് കൊണ്ടുപോവാനായി തിരിയും മുൻപ് കാലുകൾ മുകളിലേക്ക് പൊക്കി അതിലും വേകത്തിൽ തായേക്ക് താഴ്ത്തിയതിനൊപ്പം പിടി വിട്ടു പോയ മാമനെ എനിക്ക് മുകളിലൂടെ എടുത്തു മുന്നിലേക്ക് മലർത്തി അടിച്ച് എഴുന്നേൽക്കും മുൻപ് വലിയമ്മാവൻ തന്ന ചവിട്ടിൽ ഞാൻ സ്റ്റെപ്പിലൂടെ ഉരുണ്ട് താഴേക്ക് വീഴുന്നതിനൊപ്പം പുറകെ ഓടി ഇറങ്ങിയ വലിയമ്മാവൻ മുടിക്ക് കൂട്ടിപിടിച്ചു രണ്ട് കവിളിലും തല്ലി കൈ പുറകിലേക്ക് മടക്കി പിടിച്ചു ഒരു കൈകൊണ്ട് പുറകിൽ നിന്ന് കഴുത്തിൽ പിടിച്ചു ചുമരിനോട് ചേർത്തു നിർത്തി എന്റെ ചെവിയോട് ചുണ്ട് ചേർത്തു സ്വകാര്യമായി
ഞാൻ പറയുന്നത് കേട്ടിട്ട് നിനക്ക് പോണമെങ്കിൽ പോവാം... നീ അവനെയോ കൂടെ ഉള്ളവരെയോ കാണാനോ സംസാരിക്കാനോ ശ്രെമിച്ചാൽ പാതി ചത്തു കിടക്കുന്ന അവനെ ഐ സി യു വിൽ വെച്ച്തന്നെ കൊന്ന് കളയും... അവനെ കൊല്ലാനാ പറഞ്ഞേ ഒരബദ്ധം പറ്റിയത്കൊണ്ടവൻ ചത്തില്ല... അവൻ ചത്തെ മതിയാവൂന്നാണേൽ ചെല്ല് ആരും നിന്നെ തടയില്ല നീ അവിടെ എത്തുമ്പോയേക്കും അവനെ കൊന്നിട്ടുണ്ടാവും... പറയുന്നതനുസരിച്ചിവിടെ നിൽക്കുന്നതാ അവന്റെ ജീവന് നല്ലത്...
പറഞ്ഞ ശേഷം എന്റെ മേലേ പിടിവിട്ടു
എന്ത് ചെയ്യണമെന്നറിയാതെ തളർന്നു നിലത്തേക്കിരുന്നു ഉറക്കെ കരഞ്ഞു അതിനിടയിൽ അവരൊക്കെ താഴേക്ക് വന്നു
ചാളേൽ കൂടുന്നവനെയെ നിനക്ക് പ്രേമിക്കാൻ കിട്ടിയുള്ളോ... അവനെന്തുണ്ടായിട്ടാ... നിന്നെ പഠിപ്പിക്കാൻ എത്ര ചിലവായിട്ടുണ്ടെന്നറിയുമോ... കുടുംബത്തിന്റെ മാനം കളയാൻ ഉണ്ടായ താണോ നീ...
എന്നൊക്കെ എന്തൊക്കെയോ പറയുന്നത് കരച്ചിലിനിടെ ഗുഹക്കുള്ളിൽ എന്നപോലെ ഞാൻ കേൾക്കുന്നുണ്ടായിരുന്നു
കരഞ്ഞു തളർന്ന് അവിടെ തന്നെ ഉറങ്ങിപ്പോയി കുറേ സമയം കഴിഞ്ഞുണരുമ്പോ ഹാളിൽ മുഴുവൻ ഇരുട്ടാണ് അനക്കമൊന്നും കേൾക്കുന്നില്ല
ശരീരം മുഴുവനുമുള്ള വേദനസഹിച് എങ്ങനെയോ തപ്പി തടഞ്ഞു മുകളിലെത്തി എന്ത് ചെയ്യണമെന്നറിയാതെ മുറിയിലേക്ക് കയറി ചത്താലോ എന്ന് ചിന്തിച്ചപ്പോയാണ് വയറ്റിലുള്ള നമ്മുടെ വാവയെ ഓർത്തത് ഞാൻ ചത്താൽ നമ്മുടെ വാവയും
💬 Comments
View all comments