0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

ഒരു ആറുമാസം അവിടെ നിന്ന് എല്ലാം പഠിക്ക് ആ സമയം കൊണ്ട് കോഴ്‌സും കംപ്ലീറ്റ് ആവുമല്ലോ ബാക്കിയൊക്കെ നമുക്ക് പിനെ നോക്കാം...

മ്മ്...(അവൾ തിരിച്ചു പോവാൻ തുടങ്ങി)

(അവളുടെ കൈപിടിച്ച് മുഖത്തേക്ക് നോക്കി)ഇത്താ...

എനിക്ക് നീയൊരു ഭാരമായത്കൊണ്ടാണ് ജോലിക്ക് അയക്കുന്നതെന്ന് തോന്നുന്നോ...

(അവളെന്നെ വയറിലേക്ക് ചേർത്തുപിടിച്ചു) നീ എന്തൊക്കെയാടാ ചോദിക്കുന്നെ... നിനക്ക് ഞാനൊരു ഭാരമായി തോന്നില്ലെന്ന് എനിക്കറിയാം...

നിന്റെ പഠിപ്പ് കഴിയും മുൻപ് ഒരു ഗൾഫുകാരന്റെ ആലോചന വന്നപ്പോ അവര് നിന്നെ പഠിപ്പിക്കാമെന്നൊക്കെ പറഞ്ഞപ്പോ നിന്നെ ഉപ്പ കെട്ടിച്ചത് ഇത്താനെ കൂടെ കെട്ടിക്കാൻ ഉള്ളത് കൊണ്ടാണ് അല്ലാതെ നിന്നെ പഠിപ്പിക്കാൻ ഉപ്പാക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല

എനിക്കറിയ മോനേ...

പക്ഷേ അന്ന് ചെയ്തത് തെറ്റായി പോയി അന്ന് നിന്റെ പഠിപ്പ് പൂർത്തിയാക്കിയിരുന്നെങ്കിൽ നിനക്ക് സ്വന്തം കാലിൽ നിൽക്കാൻ കഴിഴുമെന്ന ഉറപ്പുണ്ടായിരുന്നെങ്കിൽ നീ ഇത്രയൊന്നും അനുഭവിക്കേണ്ടിവരില്ലായിരുന്നു

സാരോല്ല ചെക്കാ... എല്ലാം കഴിഞ്ഞില്ലേ...

മ്മ്...

നാളെ കാലത്ത് എല്ലാരോടും റെഡിയാവാൻ പറയണം നമുക്കെല്ലാർക്കും കൂടെ ഒരുസ്ഥലം വരെ പോവാനുണ്ട്

എവിടെയാ...

അത് നാളെ പറയാം

അതെന്ത് പണിയാ ചെക്കാ... ഇപ്പൊ പറ... ഇല്ലെങ്കിൽ അതെന്താണെന്ന് ആലോചിച്ചെനിക്കൊരു സമാധാനവും കിട്ടില്ല...

ചെവി ഇങ്ങ് കൊണ്ടുവാ സ്വകാര്യമാ...

അവൾ കുനിഞ്ഞു ചെവി എന്റെ അടുത്തേക്ക് കൊണ്ടുവന്നു

അതേ... അതില്ലേ... (ലാപ്പ് അല്പം അകലേക്ക്‌ നീക്കിവെച്ചുകൊണ്ട് ഇരിക്കുന്ന കസേര അല്പം പുറകോട്ട് നീക്കി അവളുടെ തലയിലും ഇടം കൈയിലും പിടിച്ചുകൊണ്ട് കവിളിൽ ഒരു കടി കൊടുത്തു)

ആ... വിടെടാ... വിട്... ഉമ്മാ... ഉപ്പാ...

കടി വിട്ടുകൊണ്ട് എഴുനേറ്റ് അല്പം മാറി നിന്ന് നോക്കുമ്പോ കവിളിൽ തടവികൊണ്ട് അവളെനെ

💬 Comments

View all comments