Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
അവൾക്ക് പൊട്ടും വെച്ച് കൊടുത്തു വീട് പൂട്ടി വണ്ടിയിൽ കയറി ഒരു കൈയിൽ വാച്ചും മറു കൈയിൽ കുപ്പിവളകളും കാതിൽ ഫാൻസിയുടെ ജിമിക്കി കമ്മലുകളും ഇട്ടുകൊണ്ടവളെനെ നോക്കി എങ്ങനെ ഉണ്ടെന്നു ചോദിച്ചതിന് സൂപ്പർ എന്ന് പറഞ്ഞുകൊണ്ട് ആക്ഷനിട്ടു സൈഡിൽ ഇരിക്കുന്ന ലെച്ചു എന്നെ നോക്കി
ലെച്ചു : അപ്പൊ ഞാനോ...
നീയും സൂപ്പറാടീ...
ലെച്ചു : ഓഹ്... പോ അവിടുന്ന് എന്നിട്ടെന്നോട് പറഞ്ഞില്ലല്ലോ...
നീ ചോദിക്കാത്ത കൊണ്ടല്ലേ പറയാഞ്ഞേ... അവള് ചോദിച്ചതുകൊണ്ട് പറഞ്ഞതാ...
ലെച്ചു : അതൊന്നുമല്ല... ഇപ്പൊ അവളോടാ കൂടുതൽ ഇഷ്ട്ടം...
പൊന്ന് ലച്ചൂ... വേണോങ്കി അവളോട് ചോദിക്ക് അവളതല്ലേ ചോദിച്ചതെന്ന്
റിയ : ഞാൻ ചോദിച്ചില്ല
റിയ പറഞ്ഞത് കണ്ടതും ലെച്ചുവിന്റെ മുഖം മാറുന്നത് കണ്ടു
കള്ളം പറയുന്നോ തെണ്ടീ...
അവൾ ലെച്ചു കാണാതെ ചിരിച്ചുകൊണ്ടെന്നേ നോക്കി
ലെച്ചു : അഭിനയിക്കൊന്നും വേണ്ട എനിക്കറിയാം അവളെയാ എനെക്കാളുമിഷ്ടം
(വണ്ടി നിർത്തി അവളെനോക്കി)പൊന്നു ലച്ചൂ... ശെരിക്കും പറഞ്ഞതാടീ... ഈ തെണ്ടി കള്ളം പറഞ്ഞതാ...
ലെച്ചു : ഒന്നുമല്ല എനിക്കറിയാം... ഇപ്പൊ
പറഞ്ഞത് പൂർത്തിയാക്കാൻ വിടാതെ അവളെ പിടിച്ചു ചുണ്ടിൽ അമർത്തി ഉമ്മവെച്ചു ചുണ്ട് പിൻവലിച്ചു കൊണ്ടവളെ നോക്കി അവളിൽ ചെറിയ ചിരി വിരിഞ്ഞു
ഇപ്പൊ വിശ്വാസമായോ...
മ്മ്...
ഇടം കൈയിൽ തോണ്ടൽ കിട്ടി തിരിഞ്ഞു നോക്കുമ്പോ റിയ നോക്കി ഇരിക്കുന്നത് കണ്ട്
എന്തെ...
റിയ : എനിക്കും
ഇല്ല നീ കള്ളം പറഞ്ഞതിനാ അവൾക്കുകൊടുത്തത്
ഞാൻ വണ്ടി എടുത്തു
അവൾ ലെച്ചുവിനെ തോണ്ടി ഞാൻ ചോദിച്ചിട്ടാ ഇച്ചായൻ പറഞ്ഞേ ഞാൻ നേരത്തെ വെറുതെ പറഞ്ഞതാ
ലെച്ചുവിന് അവൾ പറഞ്ഞത് മനസിലായില്ലെങ്കിലും ഞാൻ അവളോട് പറഞ്ഞത് കേട്ടത് കൊണ്ട് ഊഹിച്ച അവൾ മനസിലായപോലെ അവളെ നോക്കി ചിരിച്ചു
ലെച്ചു : എനിക്കറിയാം... ഞാൻ ചുമ്മാ കാണിച്ചതല്ലേ...
അവൾ ചിരിച്ചുകൊണ്ടേനെ തോണ്ടി
എന്താ
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു
ആ... ഞാൻ കണ്ടു
നിസാരമായി പറഞ്ഞുകൊണ്ട് നേരെനോക്കി വണ്ടിയൊടിക്കുന്ന എന്നെ നോക്കി മുഖം വീർപ്പിച്ചു സീറ്റിൽ ചാരിയിരുന്നു സാരി തലപ്പിൽ തെരുപ്പിപ്പിക്കുന്ന അവളെ കണ്ടു ചിരി അടക്കിപിടിച്ചു ടോയോട്ട എത്തും മുൻപ്
💬 Comments
View all comments