0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

അതേ... ഇക്കാ എന്തേലും കഴിക്കാം

മ്മ്... (ഐപാടിൽ തലയും കുത്തി ഇരിക്കുന്ന ഞാൻ മൂളി)

ഇന്ത്യൻ കോഫി ഹൌസിൽ കയറി മസാലദോശയും കോഫിയും കഴിച്ചു ഹോസ്പിറ്റലിൽ എത്തി ബാബയോട് സംസാരിച്ചിരിക്കെ അഫി അവരെയും കൂട്ടി വെളിയിലേക്ക് പോയി അല്പസമയം കഴിഞ്ഞു ഉപ്പയും ഉമ്മയുമൊക്കെ തിരികെപോയി ഉച്ച തിരിഞ്ഞു അവിടുന്നിറങ്ങി അഫിയുടെ വീട്ടിൽ നിന്നും ഡ്രെസ്സും മാറി അവന്റെ വണ്ടിയും എടുത്തു കണ്ണൂർ എടുത്തു റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോ ജാസ്മിനും അവളുടെ ഇത്തയും പറഞ്ഞപോലെ ഒരുങ്ങി കൈയിൽ ബാഗുമായി നിൽപ്പുണ്ട് അവർക്കു മുന്നിൽ വണ്ടി നിർത്തി

ജാസ്മിൻ...

ഹാ...

അവർ രണ്ടുപേരും വണ്ടിയിലേക്ക് കയറി വണ്ടി മുന്നോട്ട് നീങ്ങിതുടങ്ങി

ജാസ്മിൻ : ഇന്നലെ വേറെ വണ്ടി ആയിരുന്നല്ലോ

ആ... ഏതായിരുന്നു എനിക്കോർമ്മയില്ല

ജാസ്മിൻ : ഒരു വെളുത്ത കുറച്ച് ഹൈറ്റ് ഉള്ളവണ്ടി

എനിക്കോർമ്മയില്ല... ബെൻസായിരിക്കും... ഇത് ബി എം ഡബ്ല്യൂ...

ജാസ്മിൻ : കുറേ വണ്ടിയുണ്ടോ...

മ്മ്... കുറച്ചുണ്ട്...

ജാസ്മിൻ : എങ്ങോട്ടാ പോകുന്നെ...

വയനാട്... അവിടെ ചെന്നാൽ ഉറക്കമൊന്നുമുണ്ടാവില്ല നല്ലോണം ഉറങ്ങിക്കോ രണ്ടാളും...

പെട്ടന്ന് എത്താനായി വണ്ടിയുടെ വേഗം കൂട്ടി അൽപ സമയം കൊണ്ട് ജാസ്മിൻ ഉറങ്ങിയെങ്കിലും അവളുടെ ഇത്ത പുറത്തേ കാഴ്ചകൾ നോക്കി ഇരിപ്പുണ്ട് എത്തുമ്പോയേക്കും ഇരുട്ട് മൂടിയിരുന്നു അച്ചായന്റെ വീടിനു മുറ്റത്ത് വണ്ടി വെച്ചുകൊണ്ട് അവരെയും കൂട്ടി ഫോർ വീലർ മേജർ ടെർബോയും എടുത്തു യാത്ര തുടർന്നു മെയിൻ റോഡിൽ നിന്നും മാറി അല്പദൂരം കഴിഞ്ഞു കാടിനു നടുവിലൂടെയുള്ള അൾസഞ്ചരമില്ലാത്ത പാതിതകർന്ന ചങ്കുത്തായ കയറ്റം കയറി തുടങ്ങി

ജാസ്മിൻ : നമ്മളിതെങ്ങോട്ടാ...വഴിതെറ്റിയോ...

ഏയ്‌... ഇത് ഞാൻ പോവാറുള്ള വഴിയാ...

ഒന്നര മണിക്കൂറെടുത്തു കയറ്റം കീഴടക്കി വണ്ടി പഴയ ബ്രിട്ടീഷ് ബങ്ക്‌ളാവിന് മുന്നിൽ ചെന്ന് നിന്നു വണ്ടിയിൽ നിന്നും ഇറങ്ങി മുന്നിലെ പടുകൂറ്റൻ ബംഗ്ലാവ് കണ്ട്

ജാസ്മിൻ : ഈ കാടിനുള്ളിൽ ഇത്രവലിയ ബങ്ക്‌ളാവോ... അല്ല ഇതാരാ തീയൊക്കെ കത്തിച്ചേ...

അപ്പോഴേക്കും വാതിൽ തുറന്നുകൊണ്ട് അച്ചായൻ പുറത്തേക്ക് വന്നു അച്ചായനരികിലേക്ക് ചെന്ന് കെട്ടിപിടിച്ചു

അച്ചായോ എന്താ വിശേഷം

അച്ചായൻ : വിശേഷമൊക്കെ പിന്നെ പറയാം കയറി വാ...

💬 Comments

View all comments