0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

പിന്നെ അവൻ എന്താ പറഞ്ഞതെന്ന് ഞാൻ കേട്ടില്ല ലോകം അവസാനിക്കും പോലെ തോന്നി മുഖത്ത് വെള്ളം വീണതും

ഇക്കാ...

അലറികരഞ്ഞുകൊണ്ട് എഴുനേറ്റിരുന്ന ഞാൻ ബെഡിലാണെന്ന് മനസിലായതും ചുറ്റും നോക്കുമ്പോ ഉമ്മയും ഉപ്പയും അമ്മാവൻ മാരും ഭാര്യമാരും എല്ലാരുമുണ്ട് ഇനി ഞാൻ സ്വപ്നം കണ്ടതാണോ ആകണേ അല്ലാഹ് ഒന്നും സംഭവിച്ചിട്ടുണ്ടാവരുതേ ബെഡിലും ചുറ്റിലും ഫോണിനായി പരതുന്നതിനിടെ

ഉപ്പ : എന്താ ഫോണാണോ നോക്കുന്നേ

ആ... എന്റെ ഫോണെവിടെ...

ചെറിയമ്മാവൻ : ചാവാൻ കിടക്കുന്ന ആ നായിന്റെമോനെ വിളിക്കാനാവും

നിന്റുപ്പയാചാവാൻ കിടക്കുന്നെ

പറഞ്ഞു തീർന്നതും നടുവില്ത്തെ മാമനോട് മുഖമടച്ചൊരെണ്ണം കിട്ടി അത് മൈന്റ് ചെയ്യാതെ എണീറ്റു പുറത്തേക്കിറങ്ങി നടക്കാൻ തുടങ്ങിയതും നടുവിലെ മാമൻ കൈയിൽ പിടിച്ചു അയാളെ സൈഡിലേക്ക് തള്ളിയിട്ടുകൊണ്ട് മുറി വിട്ട് ഇറങ്ങി സ്റ്റെപ്പിനടുത്തെത്തുമ്പോയെക്കും എന്റെ പുറകെ വന്ന ചെറിയമ്മാവൻ പുറകിൽ നിന്നു വയറിൽ വട്ടം പിടിച്ചു പൊക്കി എടുത്തു മുറിയിലേക്ക് കൊണ്ടുപോവാനായി തിരിയും മുൻപ് കാലുകൾ മുകളിലേക്ക് പൊക്കി അതിലും വേകത്തിൽ തായേക്ക് താഴ്ത്തിയതിനൊപ്പം പിടി വിട്ടു പോയ മാമനെ എനിക്ക് മുകളിലൂടെ എടുത്തു മുന്നിലേക്ക് മലർത്തി അടിച്ച് എഴുന്നേൽക്കും മുൻപ് വലിയമ്മാവൻ തന്ന ചവിട്ടിൽ ഞാൻ സ്റ്റെപ്പിലൂടെ ഉരുണ്ട് താഴേക്ക് വീഴുന്നതിനൊപ്പം പുറകെ ഓടി ഇറങ്ങിയ വലിയമ്മാവൻ മുടിക്ക് കൂട്ടിപിടിച്ചു രണ്ട് കവിളിലും തല്ലി കൈ പുറകിലേക്ക് മടക്കി പിടിച്ചു ഒരു കൈകൊണ്ട് പുറകിൽ നിന്ന് കഴുത്തിൽ പിടിച്ചു ചുമരിനോട് ചേർത്തു നിർത്തി എന്റെ ചെവിയോട് ചുണ്ട് ചേർത്തു സ്വകാര്യമായി

ഞാൻ പറയുന്നത് കേട്ടിട്ട് നിനക്ക് പോണമെങ്കിൽ പോവാം... നീ അവനെയോ കൂടെ ഉള്ളവരെയോ കാണാനോ

💬 Comments

View all comments