Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
സംസാരിക്കാനോ ശ്രെമിച്ചാൽ പാതി ചത്തു കിടക്കുന്ന അവനെ ഐ സി യു വിൽ വെച്ച്തന്നെ കൊന്ന് കളയും... അവനെ കൊല്ലാനാ പറഞ്ഞേ ഒരബദ്ധം പറ്റിയത്കൊണ്ടവൻ ചത്തില്ല... അവൻ ചത്തെ മതിയാവൂന്നാണേൽ ചെല്ല് ആരും നിന്നെ തടയില്ല നീ അവിടെ എത്തുമ്പോയേക്കും അവനെ കൊന്നിട്ടുണ്ടാവും... പറയുന്നതനുസരിച്ചിവിടെ നിൽക്കുന്നതാ അവന്റെ ജീവന് നല്ലത്...
പറഞ്ഞ ശേഷം എന്റെ മേലേ പിടിവിട്ടു
എന്ത് ചെയ്യണമെന്നറിയാതെ തളർന്നു നിലത്തേക്കിരുന്നു ഉറക്കെ കരഞ്ഞു അതിനിടയിൽ അവരൊക്കെ താഴേക്ക് വന്നു
ചാളേൽ കൂടുന്നവനെയെ നിനക്ക് പ്രേമിക്കാൻ കിട്ടിയുള്ളോ... അവനെന്തുണ്ടായിട്ടാ... നിന്നെ പഠിപ്പിക്കാൻ എത്ര ചിലവായിട്ടുണ്ടെന്നറിയുമോ... കുടുംബത്തിന്റെ മാനം കളയാൻ ഉണ്ടായ താണോ നീ...
എന്നൊക്കെ എന്തൊക്കെയോ പറയുന്നത് കരച്ചിലിനിടെ ഗുഹക്കുള്ളിൽ എന്നപോലെ ഞാൻ കേൾക്കുന്നുണ്ടായിരുന്നു
കരഞ്ഞു തളർന്ന് അവിടെ തന്നെ ഉറങ്ങിപ്പോയി കുറേ സമയം കഴിഞ്ഞുണരുമ്പോ ഹാളിൽ മുഴുവൻ ഇരുട്ടാണ് അനക്കമൊന്നും കേൾക്കുന്നില്ല
ശരീരം മുഴുവനുമുള്ള വേദനസഹിച് എങ്ങനെയോ തപ്പി തടഞ്ഞു മുകളിലെത്തി എന്ത് ചെയ്യണമെന്നറിയാതെ മുറിയിലേക്ക് കയറി ചത്താലോ എന്ന് ചിന്തിച്ചപ്പോയാണ് വയറ്റിലുള്ള നമ്മുടെ വാവയെ ഓർത്തത് ഞാൻ ചത്താൽ നമ്മുടെ വാവയും മരിച്ചുപോവും എന്നോർത്ത് വയറിൽ കൈ വെച്ച് കൊണ്ട് ഇക്കാക്കും ഞങ്ങളെ കുഞ്ഞിനും ഒന്നും വരുത്തല്ലേ എന്ന് മനസുരുകി പടച്ചോനെ വിളിച്ചു പ്രാർത്ഥിച്ചു ശരീരത്തിന്റെ മൊത്തത്തിലുള്ള വേദനയാൽ ബെഡിൽ കിടക്കാൻ പോകും മുൻപ് വീണ വീഴ്ചയിൽ വയറെങ്ങാനും അടിച്ചുപോയോ എന്നാ പേടിയോടെ എന്തേലും പറ്റിയോ എന്ന് നോക്കാനായി എഴുനേറ്റ് ലൈറ്റ് ഇട്ട് പാന്റ് അഴിക്കും മുൻപ് കാർട്ടൻ ഇട്ടോ എന്ന് നോക്കാൻ തിരിഞ്ഞ ഞാൻ കാണുന്നത് നിലത്ത് ചോരയിൽ എന്റെ കാലിന്റെ
💬 Comments
View all comments