0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

വന്ന് കത്രിക കൊണ്ട് പഞ്ഞിയിൽ ബെറ്റാഡിൻ ആക്കി തേക്കാൻ നോക്കുമ്പോ തടഞ്ഞുകൊണ്ട് സെലിൻ അവന്റെ ചന്തിയിൽ ഇൻജക്ഷൻ എടുത്തു അത് കഴിഞ്ഞതും അഫിയുടെ കൈയിലെ പഞ്ഞി മുതുകിലെ മുറിവുകളിൽ ഓടിനടന്നു അനക്കമില്ലാത്ത അവനിൽ ജീവനുണ്ടെന്നു കാണിച്ചത് അവന്റെ ശ്വാസം മാത്രമായിരുന്നു

എന്റെ ആവശ്യം കഴിഞ്ഞെന്നു മനസിലാക്കി അവരോട് കുളിച്ച് വരാമെന്നു പറഞ്ഞു ഞാൻ മുറിയിലേക്ക് ചെന്നു കുളിച്ച് ടവലും ഉടുത്തുകൊണ്ട് പുറത്തേക്കിറങ്ങി ആർത്തിയോടെ ഉള്ള സെലിനിന്റെ നോട്ടം അവഗണിച്ചുകൊണ്ട് അലമാരക്കടുത്തു ചെന്നു മുണ്ടും ഷർട്ടും ഇന്നറും എടുത്തിട്ട് അഫിക്കരികിൽ ചെന്നിരുന്നു ഹോട്ട് കപ്പിലെ കട്ടൻ ചായ എനിക്ക്നേരെ നീട്ടിയത് വാങ്ങി സിപ്പ് ചെയ്തു അവൾക്കൊരു ഉമ്മ നൽകി

ബാൽക്കണിയിൽ ഇരിക്കാം

സിഗരറ്റ് എടുത്തുകൊണ്ട് അവരെയും കൂട്ടി ബാൽക്കണിയിൽ ചെന്നു ചാരുപടിയിൽ കയറി ചുവരിൽ ചാരി ഇരുന്നുകൊണ്ട് സിഗരറ്റ് കത്തിച്ചു അഫിയെ പിടിച്ചു കാലുകൾക്കിടയിൽ ഇരുത്തി നെഞ്ചിൽ മുതുക് ചേർത്ത് ചാരി ഇരുന്നുകൊണ്ട് തല ചെരിച്ചവളെന്റെ കവിളിൽ ഉമ്മവെച്ചു കൈയിലെ സിഗരറ്റിൽ നിന്നുമൊരു പുകയെടുത്തുകൊണ്ട് അവളുടെ തല ചെരിച്ചു ചുണ്ടോട് ചുണ്ട് ചേർത്തു വായിലേക്ക് പുകയെ കൊടുത്തു വലം കൈയിലെ കപ്പിനെ ചാരുപടിയിലേക്ക് വെച്ചവളുടെ വയറിലൂടെ കെട്ടിപിടിച്ച കൈക്ക് മുകളിൽ കൈ വെച്ചവൾ ശാന്തമായി കണ്ണടച്ചിരുന്നു

സെലിൻ : വർഷമിത്ര ആയിട്ടും നിങ്ങളെ പ്രേമത്തിന് കുറവൊന്നുമില്ലല്ലോ...

അഫി : (കണ്ണുതുറന്നവളെ നോക്കി) റൂഹിൽ കലർന്നുപോയതല്ലേ അടർന്നു പോവില്ല

സെലിൻ : അടുത്തെവിടെയാ മെഡിക്കൽ ഷോപ്പ് തുറന്നിട്ടുണ്ടാവുക

ടൗണിൽ ഉണ്ടാവും

സെലിൻ : എങ്കിൽ ഞാൻ പോയിമെഡിസിൻ വാങ്ങിവരാം...

നിക്ക് ഞാനും വരാം എന്റെ വണ്ടി ടൗണിലാണ് ഇവിടെ പണിക്കാരി

💬 Comments

View all comments