0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

മേലും ആയി ചെറു ചിരിയോടെ തലയിൽ തട്ടികൊടുത്തു കൊണ്ടവളെ നോക്കി

ബിച്ചു : എന്ത് പറ്റി...

ലെച്ചു : (ചുമച്ചുകൊണ്ട്) ഒന്നൂല്ല...

ബിച്ചു : ആ...നമ്മളെവിടെയാ പറഞ്ഞു നിർത്തിയെ... ആ ഷെബി അമ്മയെ കെട്ടിയാൽ അവനെക്കാളും മൂത്ത അമ്മ അവനെ പേര് വിളിക്കുമോ ചേട്ടാന്ന് വിളിക്കുമോ...

ലെച്ചു : മിണ്ടാതിരി ചെക്കാ... എന്തൊക്കെയാ ഈ പറയുന്നേ...

ഇത്ത : അതുതന്നെയാ ഞാനും ചോദിക്കുന്നെ...ഇവളെ കെട്ടാൻ നിനക്കിവനെയെ കിട്ടിയുള്ളോ നല്ലേതേലും ചെക്കന് കെട്ടിച്ചുകൊടുത്താൽ പോരെ...

ഉമ്മ : എന്താടീ എന്റെ മോനൊരു കുറവ്... (ലെച്ചൂനെ നോക്കി) മോളെന്തേലും കുറവ് കണ്ടോ...

ഇത്ത : ഒരു കുറവൂല്ല കണ്ടില്ലേ എന്റെ മുഖത്ത്... പോരാതേന് ഇന്നലെ എന്നെ പുഴയിലും തള്ളിയിട്ടു ദുഷ്ടൻ...

ഉമ്മ : അത് നിന്റെ കയ്യിലിരിപ്പിന്റെയല്ലേ... നീ അവനെ വടിയുമെടുത്തു തല്ലാൻ ഓടിച്ചിട്ടല്ലേ...

ഇത്ത : നന്നായി പോയി... എന്നെ കടിച്ചിട്ടാ ഞാൻ തല്ലാൻ പോയേ...

ഉമ്മ : നീ എന്തേലും കുരുത്തക്കേട് കാണിച്ചുകാണും

ഇത്ത : ഇങ്ങളല്ലേലും അവന്റെ സൈടല്ലേ നിക്കൂ... എന്നെ എന്താ തവിടുകൊടുത്ത് വാങ്ങിയതാ...

ബിച്ചു : എന്റുമ്മാ... ഒരുസാധനം വാങ്ങുമ്പോ നോക്കി വാങ്ങണ്ടേ അവിടെ നല്ലതൊന്നും ഇല്ലായിരുന്നോ...

ഉമ്മ : തിരിവായിരുന്നെടാ...

ബിച്ചു : അല്ലേലും ഇങ്ങള് ആധായ വിൽപ്പന ഉള്ളിടത്തൂന്നല്ലേ വാങ്ങൂ...

ഇത്ത : പോടാ... ഇനി പായസം ബിരിയാണി ഉന്നകായ എന്നൊക്കെ പറഞ്ഞു നീ വാ ബാക്കി നമുക്കപ്പൊ പറയാം...(അവനിട്ടൊരടിയും കൊടുത്തിട്ടവൾ അകത്തേക്ക് പോയി)

അവരിറങ്ങിയോന്നു വിളിച്ചുനോക്ക് നീ...

അവൻ പ്ളേറ്റ് എടുത്ത് അകത്തേക്ക് പോയി

ലെച്ചു എന്റെ കവിളിൽ

💬 Comments

View all comments