0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

ഉമ്മവെച്ചകത്തെക്കോടി വാതിൽ പടിയിൽ എത്തി അവളുമ്മവെച്ച കവിളിൽ പിടിച്ചവളെ നോക്കുന്ന എന്നെ തിരിഞ്ഞു നോക്കി ചിരിച്ചു ഞാനും ചിരിച്ചുകൊണ്ടവളെ നോക്കി തലകൊണ്ട് വാ എന്ന് ആംഗ്യം കാണിച അവൾക്കടുത്തേക്ക് ചെന്ന എന്റെ കൈയിൽ പിടിച്ച് പതിയെ

വലതുകാൽ വെച്ച് കയറ്...

അവളെ നോക്കി ചിരിച്ചു ഞങ്ങൾ വലതുകാൽ വെച്ചകത്തേക്ക് കയറി

എന്റെ കൈവിട്ടു ചിരിച്ചുകൊണ്ടവൾ അകത്തേക്ക് പോയതിനു പുറകെ ബിച്ചു ഇറങ്ങിവന്നു

അവർ ഇറങ്ങുകയാണെന്നാ പറഞ്ഞേ...

റാഷി അവരെ കൂടെ ഇല്ലേ...

ആ... ഉണ്ട്

എങ്കിൽ നീ ഇവരേം കൂട്ടി ഇത്താനെ അടുത്ത് പോയി അവളേം കൂട്ടി വിട്ടോ

ശെരി...

ഉമ്മാ... ഉപ്പ റെഡിയായില്ലേ...

ആടാ...

ഇത്ത പുതിയ ചുരിദാറും ഇട്ട് മേക്കപ്പ് സെറ്റുമെടുത്തു വന്നു അവളുടെ മുഖത്ത് മനസിലാവാത്ത തരത്തിൽ മേക്കപ്പ് ഇട്ട് പല്ലിന്റെ പാട് മറച്ചുകഴിയുമ്പോയേക്കും ഉപ്പയും ഉമ്മയും ഇറങ്ങിവന്നു

നിങ്ങളിവന്റെ ഒപ്പം പൊയ്ക്കോ ഞാനങ്ങെത്തിക്കൊള്ളാം...

അവനോട് വണ്ടിയുടെ കീ വാങ്ങി കൊണ്ട്

ജെസിബിക്കാരൻ എപ്പോഴാ വരുന്നേ...

ഉച്ചക്ക് മുൻപെത്താൻ പറഞ്ഞിട്ടുണ്ട്

മ്മ്...

വണ്ടിയിൽ കയറാൻ പോവും വഴി

ബിച്ചു : അമ്മയെ നീ കൂട്ടുമോ ഇത്ത കോഴിക്കോട്ന്നു കൂട്ടിക്കോളാമെന്നാ പറഞ്ഞേ...

ഞാൻ കൂട്ടിക്കോളാം... ശ്രദ്ധിച്ചു മെല്ലെ പോണം...

ആ...

അവനെന്നെ നോക്കി ചിരിച്ചു ലക്ഷ്മി വന്നു വണ്ടിയിൽ കയറി അവർ പോയതിനു പുറകെ ഗ്ലാസ്സ് കയറ്റി എ സി ഓൺ ആക്കി അവളെ നോക്കി

പോവാം...

മ്മ്...

ഗിയർ മാറ്റെടീ...

എങ്ങോട്ട്...

അവളുടെ കൈ എടുത്തു ഗിയറിൽ വെപ്പിച്ചു ഓരോ ഗിയറിലേക്കായി മാറ്റി കാണിച്ചു കൊടുത്തു അവളുടെ കൈയിൽ തടവികൊണ്ട്

വണ്ടി എടുക്കുമ്പോ

💬 Comments

View all comments