0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

പിണങ്ങിയ കെട്ടിയോളെ പിണക്കം മാറ്റാൻ ഒരു വഴി പറഞ്ഞാൽ ശരണ്യ പറയുന്ന ഡെപ്പോസിറ്റ് പറയുന്ന കമ്പനിയുടെ മേൽ പറയുന്നത്രയും ചെയ്യാം എന്ത് പറയുന്നു

സർ അതിപ്പോ...

അതിപ്പോ അല്ല ഞാൻ സീരിയസ് ആയിട്ട് ഇവിടൊരുതീടെ പിണക്കം മാറ്റാൻ നോക്കുമ്പോ ശരണ്യയല്ലേ ഇടയിൽ കയറി വന്നേ ഇപ്പൊ എനിക്ക് ആവശ്യം ഈ പിണക്കത്തിനൊരു പരിഹാരമാ അത് പറയാൻ നിങ്ങൾക്ക് കഴിയുമോ

സർ അതിപ്പോ...

അതിപ്പോ അല്ല ശരണ്യക്ക് എന്തേലും സൊലൂഷൻ അറിയുമോ ഇല്ലേ യെസ് ഓർ നോ

നോ സർ അറിയില്ല

ഇപ്പൊ എനിക്ക് വേണ്ട സേവനം ഇതായിരുന്നു അത് പറ്റില്ലേൽ മോള് വെച്ചോ

ഫോൺ കട്ട്‌ ആയി

ഫോൺ ടേബിളിലേക്ക് വെക്കാൻ നോക്കുമ്പോ ആണ് സമയം കാണുന്നത് ഒന്നര മണി കഴിഞ്ഞു സമയം വൈകിയത് കൊണ്ട് മുടി ചീകാൻ നിൽക്കാതെ വാരി പിടിച്ച് അവളുടെ ഹെയർ ബാന്റ് എടുത്തു കുടുക്കി അവളെ അടുത്ത് ചെന്ന് തിരിഞ്ഞു കിടക്കുന്ന അവളെ തോളിൽ കൈവെച്ചു

ഞാൻ പോയി ഭക്ഷണം വാങ്ങി പെട്ടന്ന് വരാം

ഒന്നും മിണ്ടാതെ അങ്ങനെ തന്നെ കിടക്കുന്ന അവളുടെ കവിളിൽ ഉമ്മ നൽകി അവളെ തിരിഞ്ഞു നോക്കി കൊണ്ട് പുറത്തേക്കിറങ്ങാൻ ഡോർ ലോക്ക് എടുത്തതും ഉച്ചകത്തേക്കുള്ള മെഡിസിൻ കൊടുക്കാനായി വന്നനേഴ്സ് യൂണിഫോം ഇട്ട കുട്ടി ഡോർ തുറന്നുകൊണ്ട് അകത്തേക്ക് കയറിയതും എന്റെ മേൽ മുട്ടി പുറകോട്ട് മറിഞ്ഞു പോയ അവളുടെ മുകളിലേക്കുയർന്ന കൈയിൽ നിന്നും സിറിഞ്ചും രണ്ട് ഇൻജെക്‌ഷൻ മെഡിസിനുകളും ഗുളികകളും പറന്നു പൊങ്ങി ഇടം കൈയാൽ അവളുടെ കൈയിലും വലം കൈയാൽ അവളുടെ കൈയിൽ നിന്നും പറന്നുയർന്ന വസ്തുക്കളെയും പിടിച്ച് അവളെ വലിച്ചു നേരെ നിർത്തി സെക്കന്റിനുള്ളിൽ നടന്നതെന്തെന്നു മനസിലാവാതെ സ്റ്റക് ആയി നിൽക്കുന്ന അവളുടെ കവിളിൽ തട്ടി

ഒക്കെ അല്ലേ...

ഹേ... അ...

റൂമിലേക്ക് വരുമ്പോ ഒന്ന് മുട്ടിയിട്ട് വേണ്ടേ മോളേ വരാൻ

(ചോദ്യം കേൾക്കുമ്പോയേക്കും ആകെ ഭയന്ന് കരയാൻ എന്നപോലുള്ള മുഖവുമായി) സോറി...

സാരല്ലടോ... നേഴ്സ്മാരായാൽ കുറച്ചൂടെ ധൈര്യമൊക്കെ വേണ്ടേ ഇങ്ങനെ തൊട്ടാവാടി ആയാലെങ്ങനെയാ...

കരച്ചിലിനും ചിരിക്കും ഇടയിൽ ഉള്ളൊരു എക്സ്പ്രഷൻ ആയിരുന്നു അപ്പൊ

💬 Comments

View all comments