0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

: അഫീ... കടിക്കല്ലേ... വേദനിക്കും...

അഫി പതിയെ കടിക്കുന്നത് നിർത്തി അവളെ തിരിഞ്ഞു നോക്കി

അഫി : എന്റടുത്തുള്ളപ്പോ എന്റെ മാത്രാ ഞാൻചിലപ്പോ ഉമ്മവെക്കും ചിലപ്പോ കടിക്കും എനിക്ക് ഇഷ്ട്ടമുള്ളത് ചെയ്യും

ലച്ചു ഒന്നും മിണ്ടാതെ സങ്കടത്തോടെ എന്നെ നോക്കി ഞാൻ അവൾക്കരികിലേക്ക് നടന്നു അവളുടെ തലയിൽ തലോടുന്ന കണ്ട് എന്നെ നോക്കിയ അഫിക്കൊരുമ്മ നൽകി അഫി തിരിഞ്ഞു ലെച്ചുവിനെ നോക്കി ശേഷം എന്റെ ചെവിയോട് ചുണ്ട് ചേർത്തു

ഞാനൊരുമ്മ കൊടുക്കട്ടെ

അതിനെന്താ...

അവൾ എന്റെ ദേഹത്തുനിന്നുമിറങ്ങി ലച്ചുവിന്റെ ബെഡിൽ ഇരുന്നു കുനിഞ്ഞുകൊണ്ട് ലച്ചുവിന്റെ കവിളിൽ ഉമ്മവെച്ചു ലച്ചുവിന്റെ കണ്ണുകൾ വിടർന്നു അവളെനെ നോക്കി ഞാൻ കണ്ണടച്ചു കാണിച്ചു ഉയരാൻ നോക്കിയ അഫിയെ പിടിച്ച് അഫിയുടെ കവിളിൽ അവളും ഉമ്മവെച്ചു പതിയെ വിട്ടുപിരിഞ്ഞ രണ്ടുപേരും കവിളിൽ വെച്ച കൈകൾ എടുക്കാതെ പരസ്പരം നോക്കി രണ്ടാളുടെ ചുണ്ടിലും ചെറിയ ചിരി ഉണ്ടായിരുന്നു

അഫി : ഞാനെന്താ വിളിക്കണ്ടേ...

ലച്ചു : ഇഷ്ടമുള്ളത് വിളിച്ചോ...

അഫി : കണ്ടാൽ എന്റെ അനിയത്തി എന്നെ തോന്നൂ എങ്കിലും ചേച്ചി എന്ന് വിളിച്ചോട്ടെ...

ലച്ചു അവളെ വലിച്ചു മേലേക്കിട്ടു ചേർത്തു പിടിച്ചു

ലച്ചു : ദേഷ്യമുണ്ടോ എന്നോട്...

ലച്ചുവിനെ ഇറുക്കെ കെട്ടിപിടിച്ചു കൊണ്ട് കവിളിൽ ഉമ്മവെച്ച അവൾ എന്നെ നോക്കിയ ശേഷം അവളിലേക്ക് നോക്കി

അഫി : കണ്ടപ്പോ തന്നെ എനിക്കിഷ്ടായി...

ലച്ചു : എനിക്കും...

അഫി ലച്ചുവിന്റെ മുഖത്തേക്ക് നോക്കി അവളുടെ വരണ്ട ചുണ്ടിൽ വലതു കൈയുടെ ചൂണ്ടു വിരൽകൊണ്ട് തലോടി എന്നെ നോക്കിയതിനു ഞാൻ കണ്ണടച്ചു കാണിച്ചു അഫിയുടെ ചുണ്ട് താഴ്ന്നുചെന്ന് ലച്ചുവിന്റെ ചുണ്ടിൽ ഉമ്മ വെച്ചു ലച്ചുവിന്റെ കണ്ണുകൾ അടഞ്ഞു ചുണ്ടുകൾ പിൻവലിച്ചുകൊണ്ട് അവർ പരസ്പരം നോക്കി

അഫി : ഞാൻ പോട്ടെ ഇക്ക ഇവിടെ നിന്നോട്ടെ നൂറ കാത്തിരിക്കും അല്ലെങ്കിൽ ഞാൻ പോവില്ലായിരുന്നു...നാളെ വരാം...

ലച്ചു : മ്മ്...

അഫി : (ലച്ചുവിന്റെ കവിളിൽ തലോടി) എന്തേലും ആവശ്യമുണ്ടെൽ വിളിക്ക് കേട്ടോടീ ചേച്ചീ...

ലെച്ചു : ആ... ആവശ്യമില്ലേലും വിളിക്കാം...

രണ്ടാളും ചിരിച്ചു അഫി എഴുനേറ്റ് എന്നെ ഉമ്മവെച്ചു

അഫി : ഞാൻ വെറുതെ പേടിപ്പിച്ചതല്ലേ... ടെൻഷനായോ...

മ്മ്...

അഫി : പോട്ടെ...

അഫീ... ഒരു കാര്യം ചോദിക്കാനുണ്ട് നാളെ പറയാം...

അഫി : എങ്കിൽ നാളെ പറഞ്ഞാൽ പോരായിരുന്നോ ദുഷ്ട്ടാ... ഇതിപ്പോ എന്താ കാര്യമെന്നാലോചിച്ചു ഭ്രാന്തെടുക്കും...

ഇത്തിരി ഭ്രാന്തെടുത്തോ

അല്പസമയം

💬 Comments

View all comments