0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

കൂടെ സംസാരിച്ചു അഫി ഇറങ്ങി കുറച്ചുകഴിഞ്ഞു ചെക്കന്മാരെല്ലാരും തിരികെ റൂമിലേക്ക് വന്നു അവളോട് ഇപ്പൊ എങ്ങനെ ഉണ്ടെന്നൊക്കെ ചോദിച്ചശേഷം അഫി ബിച്ചുവിനോട് തേൻമൊഴിയേയും ചാന്ധിനിയെയും കൊണ്ട് മെർലിനൊപ്പം പോവാനും ഹോസ്പിറ്റലിൽ ഇന്ന് ഞാൻ നിന്നോളൂമെന്നും പറഞ്ഞതുകൊണ്ട് എല്ലാവരും ഇറങ്ങി ഞാനും ലെച്ചുവും മാത്രമായി മുറിയിൽ

ഫ്ലാസ്കിൽ നിന്നും ചായ പകർന്നുകൊണ്ട് ബ്രഡുമെടുത്ത് അവൾക്കരികിൽ ചെന്നിരുന്നു ചായ അടുത്തുള്ള ടേബിളിൽ വെച്ച് അവളെ താങ്ങി എഴുനേൽപ്പിച്ചിരുത്തി ബ്രഡ്‌ ചായയിൽ മുക്കി അവൾക്കുനേരെ നീട്ടി

വേണ്ട പൊനേ... കഞ്ഞികുടിച്ചു വയറു നിറഞ്ഞു...

കാലത്ത്മുതൽ വേറൊന്നും കഴിച്ചില്ലല്ലോ കഴിക്ക് കഴിച്ചിട്ട് നമുക്ക് കുറച്ചുസമയം കിടക്കാലോ

അവളെനെ നോക്കി

മ്മ്... കെട്ടിപിടിച്ചു കിടക്കാം...

ഒരു കപ്പ്‌ ചായയും ബ്രഡും കുറച്ച് വെള്ളവും കുടിപ്പിച്ചു ചുണ്ട് തുടച്ചുകൊടുത്തു

ഇനി പതിയെ കിടന്നോ...

ചേട്ടാ...എനിക്ക്...

എന്താമോളെ...

മൂത്രമൊഴിക്കാൻ

അതിനെന്താ വാ ഞാൻ പിടിച്ചുതരാം

പാന്റും ഷഡിയും അഴിച്ചു അവളെ പിടിച്ചു ടോയ്ലറ്റിൽ കൊണ്ടുപോയി ടോപ്പ് പൊക്കി ക്ലോസെറ്റിൽ ഇരുത്തി

ചേട്ടാ...ഇങ്ങോട്ട് നോക്കല്ലേ...

അവളുടെ കവിളിൽ തലോടി തിരിഞ്ഞു നിന്നു മൂത്രത്തിന്റെ ശബ്ദം നിന്നതിനു പുറകെ ട്ടോയിലെറ്റ് ഷവർ എടുക്കുന്ന ശബ്ദം കേട്ടു

ചേട്ടാ...

(അവള്കുനേരെ തിരിഞ്ഞു) എന്താ മോളേ...

(കൈയിൽ ഘടിപ്പിച്ച സൂചി ഉയർത്തി കാണിച്ചു) കഴുകാൻ പറ്റുന്നില്ല

അവളുടെ കൈയിൽ നിന്നും ഷവർ വാങ്ങി കഴുകി അവളെ കൂട്ടി മുറിയിലേക്ക് വന്നു തോർത്തെടുത്തു തുടച്ചുകഴിഞ്ഞു ബെഡിലേക്ക് കിടത്തി

ചേട്ടനും വാ...

അവൾക്കരികിൽ കയറികിടന്നുകൊണ്ട് അവളെ ചേർത്തുപിടിച്ചവളുടെ നെറുകയിൽ ഉമ്മവെച്ചു അവളും എന്നെ കെട്ടിപിടിച്ചു തലോടികൊണ്ട് കിടന്നു എപ്പോഴോ ഉറക്കത്തിലേക്ക് വീണു ഡോറിൽ തട്ടുകേട്ട് ഉണരുമ്പോയേക്കും രാത്രിയായിരിക്കുന്നു അവളെന്റെ നെഞ്ചിൽ ചേർന്നു കിടക്കുന്നത് കണ്ടവളെ ഉണർത്താതെ പതിയെ എഴുനേറ്റുചെന്ന് വാതിൽ തുറന്നു ഒരു നേഴ്സ് അകത്തേക്ക് കയറി വാങ്ങികൊണ്ടുവെച്ച മരുന്നിൽ നിന്നും ഇൻജെക്ഷൻ മരുന്നെടുത്തു

നിക്ക് ഒന്നും കഴിച്ചിട്ടില്ല ഭക്ഷണം കൊടുക്കട്ടെ

ശെരി കഴിഞ്ഞിട്ട് പറഞ്ഞാൽ മതി

ശെരി...

ഫോണും പേഴ്സും ചാവിയുമെടുത്ത് ഞാൻ ഭക്ഷണം വാങ്ങാൻ പോവുകയാണെന്നും അവളകത്തൊറ്റയ്ക്കാണ് ശ്രദ്ധിക്കണമെന്നും നേഴ്സിനെ പറഞ്ഞെല്പിച്ചു വണ്ടിയെടുത്തു നേരെ പുതിയസ്റ്റാൻഡിനടുത്തുള്ള തട്ടുദോഷക്കടയിൽ ചെന്നു ദോശയും ചട്ണിയും പാർസൽ വാങ്ങി തിരികെ വന്നവളെ വിളിച്ചു

കുറച്ച് നേരം കൂടെ... (പിടിച്ചു വലിച്ചു)വാ... കിടക്ക്...

എണീറ്റെ ഭക്ഷണം കഴിച്ചിട്ടുവേണം മരുന്ന് കഴിക്കാൻ

മ്ഹും... കുറച്ചുസമയം കൂടെ...

മരുന്നുകഴിച്ചിട്ട് രാവിലെ വരെ കിടക്കാം... ഇപ്പൊ എണീറ്റെ... ചൂട് ദോശയും തേങ്ങാ ചട്ണിയുമുണ്ട്...

ചിണുങ്ങിക്കൊണ്ടിരിക്കുന്ന അവളെ എഴുനേൽപ്പിച്ചു

💬 Comments

View all comments