Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
പോവരുത് നിന്റെ സ്വഭാവത്തിൽ വന്ന ഈ മാറ്റം എനിക്ക് നല്ല പേടിയുണ്ട്
(അവളെന്റെ മുഖത്തേക്ക് നോക്കി) ഇനി ഇക്കാന്റെ സമ്മതമില്ലാതെ ആരെയും ഞാൻ തല്ലില്ല എന്റെ ഇക്കയാണേ എന്റെ ഈ ചേച്ചിയാണേ സത്യം
അവളുടെ നെറ്റിയിൽ ഉമ്മനൽകി
ലെച്ചു : അതൊക്കെ കഴിഞ്ഞില്ലേ ഇനി അതൊന്നും പറയണ്ട ഇനി അവളങ്ങനൊന്നും ചെയ്യില്ല (അവൾ അഫിയുടെ കവിളിൽ തലോടി) നമുക്ക് വേറെന്തെങ്കിലും സംസാരിക്കാം
അഫി : എന്നാ ചേച്ചി എപ്പോഴാ സെറ്റായെ... എങ്ങനെയാ സെറ്റായെ ആ കഥ പറ
ലെച്ചു : അതൊക്കെ വലിയ കഥയാ...
അഫി : എപ്പോഴാ ആദ്യം ഇഷ്ടം തോന്നിയെ...
ലെച്ചു : കണ്ടപ്പോ അതുവരെ അറിയാത്തൊരു ഫീലായിരുന്നു എന്താ നടക്കുന്നെ എന്നറിയാത്തൊരവസ്ഥ അതിന് ശേഷം കാണാതിരിക്കുമ്പോ കാണാനും കണ്ടാൽ കണ്ണിൽനിന്ന് മായല്ലേ എന്ന തോന്നലും അകന്നു പോവുമ്പോ നെഞ്ചിൽ കൊളുത്തി വലിക്കുമ്പോലെ സങ്കടവും ആയിരുന്നു
അഫി : ചേച്ചിക്കും ആദ്യം കണ്ടപ്പോ തന്നെ അങ്ങനെ ആയിരുന്നോ
ലെച്ചു : മ്മ്... ഒന്നടുത്തുകാണാൻ അടുത്തേക്ക് ചെന്നതാ അപ്പോഴാ പാമ്പിനെ കാണിച്ചു പേടിപ്പിച്ചേ...
അഫി : ഹേ... ആദ്യം കണ്ടന്ന് തന്നെയോ...
ലെച്ചു : അതേ... (പെട്ടന്ന് അവളുടെ ചോദ്യത്തിലെ ഡ്ബിൾ മീനിങ് കത്തിയതും നാണത്തോടെ അവളെ തല്ലി) പോ... അവിടുന്ന്...അതല്ല...ചേട്ടൻ വീട്ടിൽ പാമ്പിനെ പിടിക്കാൻ വന്നതാ അന്നാ ആദ്യമായി കാണുന്നെ പാമ്പിനെ പിടിക്കാൻ വന്നിട്ട് എന്നെ പിടിച്ചു
ഓഹ്... ഇപ്പൊ എനിക്കായി കുറ്റം... പാമ്പിനെ പേടിച്ച് കിണറ്റിൽ ചാടിയപ്പോ ഞാൻ പിടിച്ചില്ലായിരുന്നേൽ കാണായിരുന്നു...
അഫി : പാമ്പിനെ പേടിച്ച് കിണറ്റിൽ ചാടാനോ
ലെച്ചു : അത് പിനെ... പുറകിൽ കിണറുള്ളതൊക്കെ ആർക്ക് ഓർമയുണ്ട്... ഞാൻ ചേട്ടനെ ഒന്നടുത്തു കാണാൻ ചെന്നതാ അപ്പോഴല്ലേ എന്റെ കയ്യേക്കാൾ വണ്ണമുള്ള മുഴുത്ത പാമ്പിനെ എന്റെ നേരെ നീട്ടുന്നെ... അത്രേം അടുത്ത് ആദ്യായിട്ട് പാമ്പിനെ കണ്ടാൽ ആരായാലും പേടിക്കും...
അഫി : രണ്ടാളും തല്ല് കൂടാതെ കഥ പറ
നിക്ക് ഞാൻ പറയാം
മ്മ്...ഇവളെ ഞാൻ ആദ്യമായികാണുന്നത് ഞാൻ പ്ലസ്റ്റു പഠിക്കുമ്പോഴാണ് കൃത്യമായിപ്പറഞ്ഞാൽ നിന്നോട് ഇഷ്ടം പറഞ്ഞു അടികിട്ടിയ മുറിവോക്കെ ശെരിയായി
💬 Comments
View all comments