0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

ഒരാഴ്ച്ച കഴിഞ്ഞ് ബുധനാഴ്ച സ്കൂൾ വിട്ടു വന്നവേഷം മാറി ചോറും തിന്നു തേനെടുക്കാനും മരുന്നുപറിക്കാനുമായി കാട്ടിൽ കയറി പ്രദീക്ഷിച്ചതിലും കൂടുതൽ തേനുഉള്ളതുകൊണ്ട് വിചാരിച്ചപോലെ തിങ്കളാഴ്ച നേരത്തെ വീട്ടിലെത്താൻ പറ്റിയില്ല വീട്ടിലെത്തുമ്പോ തന്നെ സ്കൂളിൽ പോവേണ്ട സമയം കഴിഞ്ഞിരുന്നതിനാൽ സ്കൂളിൽ പോവേണ്ട എന്ന് കരുതി സ്കൂൾ വർക്കിംഗ്‌ ഡേ ആയതിനാൽ മുൻപ് പറഞ്ഞുവച്ച പണിയുമൊന്നുമില്ല വീട്ടിലാണേൽ ഉമ്മ പശുവിനു പുല്ല് വെട്ടാൻ പോയിരിക്കുന്നു ഇത്തായാണേൽ ക്ലാസ്സിലും താർപ്പാകൾ എടുത്തു പുറകിലെ പറമ്പിൽ വിരിച്ച് പറിച്ചോണ്ട് വന്നവയിൽ ഉണക്കാനുള്ള വേരുകളും ചെടികളും വേറെ വേറെയായി പായിൽ കൊണ്ടിട്ടു മുകളിൽ വലയും വിരിച്ചു കൊണ്ടുവന്ന തേനിൽ ഒരു ക്യാൻ എടുത്തു കുപ്പികളിലേക്കൊഴിച്ചു ഒരു വടി സഞ്ചിയിൽ തേൻ കുപ്പികളുമായി ഒരു കറുത്ത മുണ്ടും ഉടുത്തു കറുത്ത ഷർട്ടിന്റെ മുകളിലെ രണ്ട് കുടുക്കുകൾ തുറന്നിട്ടു കൊണ്ട് ഈ മാലയും വേറൊരു കറുത്ത പ്ലാസ്റ്റിക് മുത്തുകൾ കോർത്ത മാലയും കഴുത്തിലിട്ട് പുറകിൽ ബെൽറ്റുള്ള ചെരിപ്പുമിട്ടോണ്ട് വല്ലപ്പോഴും ഞാൻ മറ്റെന്തെങ്കിലും ജോലിയിൽ ആവുമ്പോ പത്രമിടാൻ ഏൽപ്പിക്കാറുള്ള ആദർശിന് വേറെ ജോലി ഇല്ലാത്തതിനാൽ പത്രമിടുന്ന ജോലിയോടൊപ്പം സൈക്കിളും തല്ക്കാലം അവന് കൊടുത്തിരിക്കുകയായതിനാൽ തേൻ നിറച്ച കുപ്പികളുള്ള വടിസഞ്ചിയുമായി നടന്നുകൊണ്ട് പുറത്തേക്കിറങ്ങി നടന്നു കവലയിൽ എത്തി തേൻ കുപ്പികളടങ്ങിയ സഞ്ചി ബാബുവേട്ടന് കൊടുത്തു ഒരു പെനും പേപ്പറും എടുത്തു എഴുതുന്നതിനിടെ

എല്ലാം ചെറുതേനാണ്...നാല് കുപ്പി അബ്ദുല്ലക്ക വരും ഒന്ന് ആശാന് മൂന്നെണ്ണം നമ്മളെ എക്സൈസ് ബാലാലേട്ടനും മൊയ്ദിൻകയുംവരും രണ്ടെണ്ണം ഇങ്ങളെ മകൾക്ക് കൊടുത്തയാക്കാൻ വേണോന്നു ചേച്ചി പറഞ്ഞിരുന്നു ഒന്ന് നമ്മളെ മരിച്ചുപോയ വേണുവേട്ടന്റെ മോന് കൊടുക്കാനാ ചേച്ചിയെ കണ്ടാൽ കൊടുത്തേക്ക് അതിന് പൈസ വാങ്ങണ്ട അത്രേ ഉള്ളൂ

അപ്പൊ ബാക്കി അഞ്ച് കുപ്പി വിക്കാലോ

ആ...

എന്താ ബാബൂ ചെക്കൻ ശർക്കരേം കലക്കി പിനേം വന്നോ

ദേ...എന്നോട് മിണ്ടാൻ വന്നേക്കല്ലേ...

മൊയിതിനിക : എടാ... നീയത് വിട്ടില്ലേ...

വിടാൻ പറ്റുന്ന കാര്യമാണല്ലോ ഒരാഴ്ച്ച കഷ്ടപ്പെട്ടാ അതുങ്ങളെ കണ്ടുപിടിച്ചേ എന്നിട്ട് നിങ്ങള് മുക്കിയും മൂളിയും അവിടെ എത്തുമ്പോയേക്കും അവരുമില്ല അവരുടെ....(ദേഷ്യത്തോടെ മൗനമായി) എന്നെകൊണ്ടൊന്നും പറയിക്കണ്ട

ബാലേട്ടൻ : എന്ത്...ചെയ്യാനാടാ...ആരോ ചോർത്തികൊടുത്തതാ അല്ല

💬 Comments

View all comments