Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
നോക്കിയ മൂപ്പരെ സൈടോട്ട് മാറ്റി അയാളുടെ നേരെ നോക്കി) ഉത്തരം പറയെടോ ഒരു മണിക്കൂർ എൺപതു കിലോഭാരം നീ തൂകി നടക്കുമോ... (ഒന്നും മിണ്ടാതെ ഇരിക്കുന്ന അയാളെ നോക്കി) ഇപ്പൊ നീ നടന്നാൽ കുറച്ചല്ല ഈ മാസം ഞാനുണ്ടാക്കുന്ന മുഴുവൻ പൈസേം തനിക്ക് തന്നേക്കാം എന്തേ...
ബാബു ഏട്ടൻ : (ചിരിച്ചോണ്ട്)ബെസ്റ്റ് ആയകാലത്ത് പണിക്ക് പോയിട്ടില്ല പിന്നാ ഇപ്പൊ, സൗമിനി ചേച്ചി പണിക്ക് പോയി കൊണ്ട് വന്നു വെച്ചുണ്ടാക്കിക്കൊടുത്താൽ തിന്നും തൂറീം ആൾക്കാരെ കുറ്റോം കുറവും പറഞ്ഞും ഇരിക്കാനല്ലാതെ മേല് വിയർക്കുന്ന പണിയൊന്നും അങ്ങേർക്ക് ശെരിയാവൂല (അങ്ങേരെ അളിഞ്ഞ മുഖം നോക്കി) അല്ലേ നാരാണാ
(ഞാൻ വീണ്ടും അയാളെ നോക്കി)എന്നാ ഞാൻ അധ്വാനമൊന്നുമില്ലാത്തൊരു കാര്യം പറയാം അത് ചെയ്താലും ഈ പറഞ്ഞ പോലെ തന്നേക്കാം ഞാൻ ഇതുവരെ പോയി നിന്ന ഏതേലുമൊരു കാട്ടിൽ തനിച്ച് പോയി ഇരുപത്തിനാലു മണിക്കൂറ് നിന്ന് തിരികെ വന്നാൽ മതി
ലീലേച്ചി : ചിരിപ്പിക്കാതെ ഒന്ന് പോയെ നീ ഇയാളെ പറച്ചില്കേട്ടിട്ടാ സന്ധ്യ കഴിഞ്ഞാ ഒറ്റയ്ക്ക് പുറത്തിറങ്ങാൻ ഇയാൾക്ക് പേടിയാ ഒന്ന് മൂത്രമൊഴിക്കണേൽ സൗമിനിടെ മുണ്ടിന്റെ തലയും പിടിച്ചാ പുറത്തിറങ്ങുക, അടുത്തവീട്ടിലെ പട്ടിയോന്നുറക്കെ കുരച്ചാൽ നിന്നെടുത്തു പെടുക്കുന്ന ഇയാള് കാട്ടിൽ പോയിനിക്കാൻ നല്ല കഥ നീ നിന്റെ പണി നോക്ക് ചെക്കാ...
എല്ലാരുടെ കുറ്റോം കുറവും കാണുന്ന എല്ലാം തികഞ്ഞ നരണേട്ടനെ ലീലേച്ചിയും ബാബുവേട്ടനും കൂടെ മുഖത്തിനു നേരെ ഊക്കിയപ്പോ അങ്ങേരുടെ നൂറ് വാട്സിൽ കത്തിക്കൊണ്ടിരുന്ന ബൾബിന്റെ ഫിലമെന്റ് പോയപോലെയായത്കണ്ട്
(നരണേട്ടന്റെ തോളിൽ കൈവെച്ചു)ഇങ്ങള് പേടിക്കണ്ടന്നെ ഇങ്ങളെ പേടി ഞാൻ മാറ്റിത്തരും ഏതേലും നല്ലൊരു പാമ്പിനെ കിട്ടിയാൽ കൊണ്ടുവന്നു നിങ്ങളെ മേത്തിട്ടുതരാം അതോടെ എല്ലാ പേടീം തീരും
എന്റെ മുഖത്തു നോക്കി പേടിച്ചുനിൽകെ കൂവി കൊണ്ട് അങ്ങേര് ഡസ്കും മറിച്ചോണ്ട് മുന്നോട്ട് ചാടി ഡസ്കിലിരുന്ന ചായ ക്ലാസ്സ് വീണു പൊട്ടിയെങ്കിലും അടുത്ത നിമിഷം ബാലേട്ടൻ കാലുകൊണ്ട് തോണ്ടിയപ്പോ പേടിച്ചതാണെന്നു മനസിലായ എല്ലാരുടെയും ചിരി അവിടെ ഉയർന്നുകേട്ടു കൊണ്ടിരിക്കെ ഗോപാലേട്ടൻ ധൃതി പിടിച്ച് കടയിലേക്ക് വരുന്ന വഴിയേ തന്നെ
ബാബൂ പൂച്ചയെ കണ്ടോ
ബാബുവേട്ടൻ :
💬 Comments
View all comments