Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
(ചിരിച്ചോണ്ട്) അതല്ലേ ഇങ്ങള് ചോദിച്ച സാധനം
നരണേട്ടന്റെ തോളിൽ കൈ ഇട്ട് നിക്കുന്ന എന്നെ നോക്കി
(വന്നു കൈയിൽ പിടിച്ച് വലിച്ച് നടന്നോണ്ട്)നീ ഇതിനേം പിടിച്ച് നിക്കാതെ ഒന്ന് വേഗം വന്നേ വേണുമാഷെ വീട്ടിലെ കിണറ്റിൽ രണ്ട് പാമ്പ് ഒന്ന് പാതിയിലാ ഉള്ളത് കിണറിനു ചുറ്റും ആള്ക്കാര് കൂടിനിക്കുവാ ഒറ്റൊന്നും പറഞ്ഞിട്ട് കേൾക്കുന്നുമില്ല
(തിരിഞ്ഞുനോക്കി) നരണേട്ടോ പോവല്ലേ നല്ലതാണേൽ നിങ്ങക്ക് കൊണ്ടുത്തരാം(കടയിലെ പൊട്ടിച്ചിരി കേട്ടോണ്ട് ഗോപലേട്ടാനൊപ്പം നടന്നോണ്ട്) എന്റെ ഗോപലേട്ടാ മാഷെ വീട്ടിലേക്ക് ഇങ്ങനെ നടന്നിട്ടെപ്പോ എത്താനാ വല്ല വണ്ടിയും കിട്ടുമോന്ന് നോക്ക് രണ്ട് മൂന്ന് കിലോമീറ്ററില്ലേ
അവിടല്ല കുന്നിലേ കിണറ്റിലാ അതെങ്ങാനും കയറിയാൽ പേടിച്ചാരൊക്കെ എങ്ങോട്ടൊടും ആരൊക്കെ താഴത്തെ പൊട്ടകിണറ്റിൽ വീഴും ആരൊക്കെ വാഴകുഴിയിൽ വീയുമെന്നൊന്നും ആലോചിച്ചിട്ടൊരെത്തും പിടിയുമില്ല
ഇറങ്ങാൻകയറുണ്ടോ അവിടെ
കയറെടുത്തോണ്ടുവെക്കാൻ ഇബ്രായിനോട് പറഞ്ഞിക്ക്
വീട്ടിലേക്ക് കയറിചെല്ലുമ്പോ തന്നെ കിണറിനു ചുറ്റും ആളുകൾ നിൽക്കുന്നത് കണ്ട് അങ്ങോട്ട് നടക്കുന്നതിനിടെ ഷർട്ടിന്റെ കുടുക്കുകൾ അഴിച്ചു കൊണ്ട് കിണറിനടുത്തെത്തുമ്പോ കൈയിൽ കയറുമായി ഇബ്രായിക്ക നിൽപ്പുണ്ട്
എഡ്യാ കെട്ടേണ്ടേ
കിണറിനടുത്തേക്ക് നീങ്ങി മുകളിലുള്ള പാമ്പ് എവിടെയാണെന്ന് നോക്കി
കയറിനു നീളമില്ലേ...ആ തെങ്ങിൽ കെട്ടിക്കോ
നീളമൊക്കെ ഉണ്ട്... ഇബ്രായിക്ക കയറ് കെട്ടുമ്പോയേക്കും ഷർട്ടും മുണ്ടും ചെരിപ്പും അഴിച്ചുവെച്ചു
മുകളിലെ പാമ്പിനെ നോക്കി അതിന് അര മീറ്റർ മാറി അരികിലൂടെ താഴേക്ക് പോവുന്ന തരത്തിൽ കയർ തായേക്കിട്ട്
ഗോപാലേട്ടാ... അണലിയാ അതുങ്ങളെ ഇടാൻ പാകത്തിൽ എന്തേലുമെടുത്തു വെച്ചേക്ക്... എല്ലാരുമൊന്നു ഇത്തിരി പുറകോട്ട് മാറിനിന്നോ വെറുതെ ഉരുണ്ട് അതുങ്ങളെ മേലേവീണതുങ്ങളെ കൂടെ കൊല്ലണ്ട(ആരും അനുസരിക്കില്ലെന്നറിയുമെങ്കിലും എല്ലാരോടുമായി ഉറക്കെ പറഞ്ഞു)
ആൾമറ ഇല്ലാത്ത കിണറിന്റെ തിണ്ടിൽ ചവിട്ടി പുറത്തേക്ക് തിരിഞ്ഞുനിന്ന് താഴെ പാറോതിന്റെ കുറ്റിക്കുമുകളിൽ ചുറ്റിക്കിടക്കുന്ന പാമ്പിനെ നോക്കി കയറിൽ പിടിച്ച് താഴേക്കിറങ്ങി മുകളിലേക്ക് കയറാൻ പ്രയത്നിക്കുന്നതിനിടയിൽ കിണറ്റിലേക്കിറങ്ങിവരുന്ന പുതിയ ആളെ കണ്ട ഭയത്താൽ കൊത്തനായി അതി വേഗം തിരിഞ്ഞു വന്നതും വേഗം കുറഞ്ഞു വരുന്നതും നിമിഷനേരം കൊണ്ട് മനസിലാക്കികൊണ്ട് പടവുകൾ ക്ഷയിച്ചു മിനുസമായി നിൽക്കുന്ന പ്രഥലത്തിൽ കാലമർത്തി തല ചരിച്ചു അതിന്റെ തലക്ക് തൊട്ടുപുറകിലായുള്ള ഭാഗം ഇടം കയ്യിലാക്കി അമർത്താതെ പിടിച്ചു പതിയെ വലിച്ചതും
💬 Comments
View all comments