Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
ചെടിയിൽ ചുറ്റിവെച്ച തന്റെ ശരീരമനക്കി ചുറ്റഴിച്ചു ശരീരമത് തന്നെ അഴിച്ചു പതിയെ കൈയിലേക്ക് ചുറ്റി ചുറ്റികഴിയുംവരെ ശരീരമനക്കാതെ നിന്നുകൊടുത്തു മൃതുലമായി ചുറ്റി കിടക്കുന്ന ഇടം കൈ അകലെ തന്നെ പിടിച്ചുകൊണ്ടു ചുവരിൽ ചവിട്ടി പിടിച്ചവലം കാൽ ഉയർത്തി കാലുകൊണ്ടും വലം കൈ കൊണ്ടും കയർ ചുറ്റി പിടിച്ച് കയറിൽ അമർത്തി ചവിട്ടി കൊണ്ട് മുകളിലേക്ക് പൊങ്ങുന്നതോടൊപ്പം ചുവരിൽ ചവിട്ടിവെച്ച ഇടം കാലും മുകളിലേക്ക് മാറ്റി ചവിട്ടി ഉയർന്ന് കയറിലും ചുവരിലുമുള്ള കാലുകളിൽ ബാലൻസ് ചെയ്തുനിന്നുകൊണ്ട് ഉയർന്നപ്പോ കയറിൽ അരക്കൊപ്പമുഴരത്തിലായ വലം കൈ മാറ്റി മുകളിലേക്ക് കൊണ്ടുവന്നു വലിഞ്ഞു നിൽക്കുന്ന കയറിനെ ചുറ്റി പിടിച്ചു വലം കാലും ഉഴർത്തി ചുറ്റിക്കൊണ്ട് വലം കാലും വലം കയ്യും കയറിലും ഇടം കാൽ ചുവരിലും ചവിട്ടികൊണ്ട് വീണ്ടും ഉയർന്നു ഇടം കൈയിൽ പാമ്പിനെ പിടിച്ചു രണ്ട് കാലുകളുടെയും വലം കയ്യിന്റെയും ബലത്തിൽ ആഴമേറിയആ കിണറിന്റെ പാതിയിൽ നിന്നും മുകളിലേക്ക് കയറി വന്നു അവസാനമെത്തുമ്പോയേക്കും കയറിനോടടുത്തുനിന്ന് കാഴ്ച കണ്ടവരെല്ലാം പാമ്പിനെ പേടിച്ച് വശത്തേക്ക് മാറിയിരുന്നു തെങ്ങിൽ നിന്നും കിണറ്റിലേക്ക് നീണ്ടു കിടക്കുന്ന കയറിൽ പിടിച്ചു ഇടം കൈ ദൂരേക്ക് നീട്ടിപിടിച്ചുകൊണ്ട് വലം കാലിലെ ചുറ്റഴിച്ചു രണ്ട് കാലും ചുവരിൽ ചവിട്ടികൊണ്ട് മേലേക്ക് കയറി കിണറിന്റെ വെളുമ്പിൽ വന്നു നിൽക്കുമ്പോ കാല് കിണറിനു വെളുമ്പിലും (അറ്റത്ത്) പുഴവക്കിലെ തെങ്ങ് പുഴയിലേക്ക് ചെരിഞ്ഞു എന്നപോലെ വടി പോലെ നിൽക്കുന്ന ശരീരം കിണറിലേക്ക് ചെരിഞ്ഞു നിന്നു കയറിലെ പിടി വിട്ട് പിടിക്കാൻ ശ്രെമിച്ചാൽ പാമ്പിനെയും കൊണ്ട് മലർന്നടിച്ചു കിണറിലേക്ക് വീഴും എന്നറിയുന്നത് കൊണ്ട്
ഗോപാലേട്ടാ കയറൊന്നു പതിയെ വലിച്ചെ
മൂന്ന് നാലു പേര് കയറിൽ പിടിച്ചു പതിയെ വലിച്ചു നേരെ ആക്കി അല്പം മുന്നോട്ട് നടന്നു കണ്ണടച്ചു നീട്ടി ഒരു ശ്വാസമെടുത്തു തിരിഞ്ഞു നോക്കുമ്പോ പരിചിതമായ മുഖങ്ങൾക്കിടയിൽ ചുവന്ന ചുരിദാർ ടോപ്പിനൊപ്പം നിലത്ത് വലിയുന്ന കരിനീല മിഡിയും ഇട്ട് അഞ്ചര അടി ഉയരമുള്ളൊരു സുന്ദരിയായ പൂച്ച കണ്ണി അത്ഭുതത്തോടെ നോക്കിനിൽക്കുന്നു ഇടം കൈയിലെ പാമ്പിനെ അവൾക്കു നേരെ നീട്ടാൻ തുടങ്ങും മുൻപ് അവൾ പേടിച്ച് പുറകോട്ട് ചാടിയതും അതിലും
💬 Comments
View all comments