0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

വേഗത്തിൽ മുന്നോട്ട് നീങ്ങി കൊണ്ട് ഇടം കൈ പുറകിലേക്ക് നീട്ടി പിടിച്ചു വലം കൈഅവളുടെ അരയിൽ ചുറ്റി അവളെ എടുത്തു നിന്നു കൊണ്ട് താഴേക്ക് കണ്ണ് കാണിച്ചു താഴേക്ക് നോക്കിയ അവൾ കാലിനു താഴെ കിണറാണെന്നു കണ്ട് ഭയത്താൽ കണ്ണടച്ചു കൂവികൊണ്ട് കാൽ മുട്ട് മടക്കി പിടിച്ചു കഴുത്തിൽ തൂങ്ങി പുറകിലേക്ക് നടന്ന്

നിലത്ത് നിക്ക് ഇല്ലേൽ പാമ്പിനെ പിടി

കണ്ണ് തുറന്ന് എന്നെ നോക്കി വീണ്ടും താഴേക്ക് നോക്കിയ അവൾ കാൽ നിവർത്തിയതും ഞാൻ പിടിവിട്ടു കഴുത്തിലെ പിടിവിട്ടുകൊണ്ടവളാ വീട്ടിലേക്കോടി അപ്പോയെക്കും ഒരു വലിയ പ്ലാസ്റ്റിക് ഭരണിയുമായി നാൽപത്തഞ്ചു അൻപത് വയസ് തോന്നിക്കുന്ന തൊപ്പിവെച്ച കണ്ണിനു കാഴ്ചക്കുറവുള്ള അതികം തടിച്ചിട്ടോ മെലിഞ്ഞിട്ടോ അല്ലാത്ത കാര്യമായെന്തോ രോഗം പേറുന്നുണ്ട് എന്ന് വിളിച്ചറിയിക്കുന്ന ശരീരപ്രകൃതമുള്ള ഒരു ചേട്ടൻ വടിയും കുത്തി അങ്ങോട്ട് വന്നു ഭരണി നീട്ടികൊണ്ട്

ഇത് മതിയോ

മതിയേട്ടാ...

അങ്ങേര് തന്ന ഭരണിയിലേക്ക് അവനെ കയറ്റി മൂടിയിട്ടതും ചെവിയിൽ പിടി വീണതും ഒരുമിച്ചാണ് തിരിഞ്ഞു നോക്കുമ്പോ വേണുമാഷ് അതുവരെ ഉള്ള ധൈര്യമെല്ലാം ഒരു നിമിഷം കൊണ്ട് ആവിയായി പോയി ഇതെപ്പോ വന്നു മാഷിനെ നേരത്തെ കണ്ടിരുന്നേൽ ആ പൂച്ചക്കണ്ണിയെ ഞാൻ നോക്കുക പോലുമില്ലായിരുന്നു

നീയെന്തിനാ അവളെ പാമ്പിനെ കാട്ടി പേടിപ്പിച്ചേ...

മുഴങ്ങുന്നസ്വരത്തിൽ മാഷ് ചോദിച്ചതും വികൃതി കാണിച്ചു മാഷിന്റെ കയ്യിലകപ്പെട്ട് തലകുനിച്ചുനിൽക്കുന്ന പഴയ രണ്ടാം ക്ലാസുകാരനെ പോലെ നിൽക്കുമ്പോ ഒരു ധൈര്യത്തിനെന്ന പോലെ കൈയിലേ ഭരണിയിൽ ഞാൻ മുറുക്കെ പിടിച്ചു

അവളെങ്ങാനും കിണറ്റിൽ പോയിരുന്നെലോ...പോത്തുപോലായി ഇപ്പോഴും ഒരു ബോധോമില്ല

എന്റെ നിൽപ്പുകണ്ട് എല്ലാരുടെയും ചിരി ഉയർന്നതും മാഷെന്റെ ചെവിയിലെ പിടിവിട്ടു മറ്റുള്ളവർക്ക് നേരെ നോക്കി കാണണം എല്ലാരുടെയും ചിരി നിന്നു അല്ലെങ്കിലും മാഷിന്റെ കണ്ണുകൾക്ക് പോലും ഭയങ്കരമായ അജ്ഞാശക്തി ഉള്ളതായി തോന്നിയിട്ടുണ്ട് പലപ്പോഴും എന്തിനേറെ ഇന്ന് വരെ ഈ ലോകത്ത് ഒന്നിനോടും ഭയം തോന്നാത്ത ഞാൻ എന്റെ ഭാഗത്ത് ന്യായമുണ്ടായിട്ട് അത് പോലും പറയാൻ കഴിയാതെ പറയുന്ന ചീത്ത മുഴുവൻ കേട്ടുനിൽക്കേണ്ടി വന്നിട്ടുണ്ട് ഒന്നല്ലഒരുപാട് വട്ടം ഞാൻ മാത്രമല്ല മാഷിനോട് ആരെങ്കിലും എന്തെങ്കിലും എതിർത്തുപറയുന്നത് ഇതുവരെ ഞാനോ ഈ

💬 Comments

View all comments