Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
നാട്ടുകാരോ കണ്ടിട്ടില്ല അത് മാഷ് കാണിക്കുന്ന സ്നേഹം കൊണ്ടാണോ അതോ മാഷിനോടുള്ള ബഹുമാനം കൊണ്ടാണോ എന്നറിയില്ല
സാരോല്ല... ചെല്ല്...
ഭരണി ശെരിക്കടച്ചുകൊണ്ടവിടെ വെച്ച് മാഷിന് മുന്നിൽ നിന്നും മെല്ലെ വലിഞ്ഞു എങ്കിലും മാഷവിടെ ഉണ്ടെന്ന ബോധം കൊണ്ട്തന്നെ അതികം ശബ്ദമെടുക്കാതെ യാണ് പിനീട് കാര്യങ്ങൾ പറഞ്ഞത്
ഗോപാലേട്ടാ... മറ്റേ പാമ്പ് വെള്ളത്തിലാ അതിനെയും കൊണ്ട് ഇത്രയും ഉയരം കയറി വരുന്നതിലും എളുപ്പം അതിനെ അവിടുന്ന് തന്നെ വല്ല ഭരണിയിലും ആക്കുന്നതാ ഒരു ഭരണിയോ എന്തേലും കപ്പിയിലെ കയറിൽ കെട്ടി താഴെക്കിറക്കിതന്നാൽ ഞാനതിൽ നിന്നതിനെ അതിലേക്കിട്ടുതരാം അത് കഴിഞ്ഞു വലിച്ചു കയറ്റിയാൽ മതിയല്ലോ
ശെരി...
അപ്പോഴേക്കും തൊട്ടിയിൽ മെഴുകുതിരി കത്തിച്ചു വെച്ച് താഴെക്കിറക്കി ഓക്സിജൻ ടെസ്റ്റൊക്കെ ഇബ്രായിക്കയും നാട്ടുകാരും നടത്തിയിട്ടുണ്ട്
കയറ് പിടിച്ചു താഴെക്കിറങ്ങുമ്പോ എന്റെ ചിന്തയിൽ മുഴുവനുമാവെള്ളാരം കണ്ണുകൾ ആയിരുന്നു. പിന്നെ കണ്ടെ ഇല്ലല്ലോ അവളെ അവളെങ്ങോട്ട് പോയി... അള്ളോഹ് അവൾ ഈ വീട്ടിലേക്കല്ലേ കയറിപോയെ ഇനി അവൾ മാഷിന്റെ മോളെങ്ങാനുമാണോ...ഹേയ്... അവിടൊരു വലിയ വീടുള്ളപ്പോ മാഷിന്റെ മോളെന്തിനാ ഈ വീട്ടിൽ വന്നു നിൽക്കുന്നെ... ഹേയ്... അവളായിരിക്കില്ല.... അതുമല്ല മാഷിന്റെ മോളേ പണ്ട് സ്കൂളിൽ വെച്ച് കണ്ടിട്ടുണ്ടല്ലോ അവൾക്ക് കറുത്ത കണ്ണല്ലേ... അല്ല ഇനി മാഷിനൊപ്പം വന്ന വല്ല ബന്തുവും ആവുമോ... അല്ല ആരായാലെന്താ ഞാൻ അഫിയോടിഷ്ടം പറഞ്ഞതല്ലേ എനിക്കവളെയല്ലേ ഇഷ്ടം... എന്നാലും വേർതിരിവില്ലാതെ സംരക്ഷിക്കാൻ കഴിയുമെങ്കിൽ ഒന്നിലധികം കല്യാണം കഴിക്കാമെന്നല്ലേ... ഹാ ബെസ്റ്റ് പറഞ്ഞങ് ചൊല്ലേണ്ട താമസമെ കാണൂ മതം അതൊരു പ്രശ്നമാവില്ലേ... ഹേ എനിക്കതിനേതാ മതം ജന്മം കൊണ്ടൊരാൾ ഒരു മതത്തിൽ അംഗമാവുമോ... ഞാൻ ഏതേലുമൊരു മതത്തിൽ മാത്രമായി വിശ്വസിക്കുന്നുണ്ടോ... വായിക്കുന്നതിൽ മതഗ്രന്ധങ്ങളും ഉണ്ടായിരുന്നു അവയും പഠിക്കാൻശ്രെമിച്ചു അത്രമാത്രം...
ശരീരം വെള്ളത്തിൽ തൊട്ടത് തിരിച്ചറിയുമ്പോ തൊട്ടടുത്തായി എന്നെ നോക്കിനിൽക്കുന്ന പാമ്പിനെ കണ്ട് ഒരു നിമിഷം പോലും പഴാക്കാതെ അതിനെ കയ്യിലാക്കി ഒരു കൈയാൽ കയറിൽ തൂങ്ങി ആടി കല്ലിന് മുകളിൽ നിൽപ്പുറപ്പിച്ചു പാമ്പിനെ ഭരണിയിലേക്കിട്ട് മൂടിയിട്ടശേഷം വലിക്കാൻ പറഞ്ഞിട്ട് ഞാനും പുറകെ കയറി
മുകളിൽ ഭരണികളിലെ പാമ്പിനെ നോക്കുന്ന ആളുകൾക്കിടയിൽ നിന്നും മുണ്ടും ഷർട്ടും എടുത്ത്
💬 Comments
View all comments