Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
മാറി നിന്ന് അതുമിട്ട് മാഷിന്റെ മുന്നിൽ പെടാതെ മെല്ലെ വലിയാൻ ശ്രെമിക്കെ മാഷ് പൊക്കി
ഇങ്ങ് വാ...
മുന്നിലേക്ക് ചെന്ന് നിന്നു
നിനക്കിന്നു സ്കൂളില്ലേ
മ്മ്...
എന്താ പോവാഞ്ഞേ...
തേനെടുക്കാൻ കാട്ടിൽ പോയതായിരുന്നു ഇന്നാ വന്നേ വന്നപ്പോ വൈകി അതാ
മ്മ്... ഇങ്ങനെ സ്കൂളിൽ പോവാതെ കൂട്ടുകൂടി നടക്കരുത് പ്ലസ്റ്റു ആണ് അതോർമവേണം...
മ്മ്...
നീയെന്താ മാലയിട്ടോ കറുപ്പും കറുപ്പുമിട്ടു നടക്കാൻ
............
ആളുകളെ കൊണ്ട് പറയിക്കാനാണോ ഇങ്ങനെ ഡ്രെസ്സിടുന്നെ
.............
മാഷ് കീശയിലേക്ക് ആയിരത്തിന്റെ രണ്ട് നോട്ടുകൾ തിരുകാൻ നോക്കിയതിനെ ആത്മാർഥമായി തടഞ്ഞെങ്കിലും ഒന്ന് ഒച്ചയിട്ട് മാഷ് നോക്കിയ നോട്ടത്തിൽ ഞാനത് സ്വീകരിച്ചു
മാഷ് എന്നെ കൂട്ടി വരാന്തയിലെക്ക് നടക്കുമ്പോ നേരത്തെ കണ്ട തൊപ്പിവെച്ച മനുഷ്യൻ അവിടെ ഇരിപ്പുണ്ട്
വാ...ഇരിക്ക്... (ശബ്ദത്തിൽ പോലും തളർച്ചബാധിച്ചിരുന്നു)
ഞങ്ങൾ അവിടെയുള്ള കസേരകളിലേക്കിരുന്നു
ഷെബീ ഇത് ബാലേട്ടൻ അസുഖം കാരണം ചികിത്സക്കായി ഉണ്ടായിരുന്ന വീടും സ്ഥലവുമൊക്കെ വിറ്റു വാടക വീടന്വേഷിക്കുകയായിരുന്നു ഞാനീ വീടിവർക്ക് കൊടുത്തു ഇനി ഇവരിവിടെ ഉണ്ടാവും ഒരു ശ്രെദ്ധവേണം ഇത് ഷെബിൻ അഹമദ് ഞങ്ങൾ ഷെബി എന്ന് വിളിക്കും എന്റെ സ്റ്റുഡന്റാണ് ഗവണ്മെന്റ് സ്കൂളിൽ പ്ലസ്റ്റു പടിക്കുകയാ എസ് എസ് എൽസിക് ഫുൾ എ പ്ലസ് ആയിരുന്നു(പരസ്പരം പരിജയപെടുത്തി) എന്റെ സ്റ്റുഡന്റാ...
കഴിയുമ്പോയേക്കും ഗോപാലേട്ടനും ചന്ദ്രേട്ടനും ഇബ്രായിക്കയും കാണാരേട്ടനും അമ്മദ്ക്കയും നാണുവേട്ടനും അബ്‌ദുല്ലക്കയും ഒക്കെകൂടെ പാമ്പിനെയും എടുത്ത് അങ്ങോട്ട് വന്നു
ഗോപാലേട്ടൻ : മാഷേ ഇതിനെ എന്ത് ചെയ്യും
മാഷ് : ഫോറസ്റ്റിൽ വിളിച്ചു പറഞ്ഞിട്ടുണ്ട് അവര് വന്ന് കൊണ്ടുപോവും
ചന്ദ്രേട്ടൻ : എന്നാലും രണ്ടും കൂടെങ്ങനെ കിണറ്റിലെത്തി എന്നാ അറിയാത്തെ
ഇണചേരുന്ന സമയമല്ലേ ആൾമറയും വേലിയുമൊന്നുമില്ലല്ലോ ഇതുവരെ ആൾതാമസമില്ലാത്തോണ്ട് പറമ്പും മുഴുവൻ കാട്പിടിച്ചു കിടക്കുകയല്ലേ ചിലപ്പോ ഇനിയും ഉണ്ടാവാൻ സാധ്യതയുണ്ട്
മാഷ് : നീ ഈ കാടൊക്കെ ഒന്ന് വൃത്തിയാക്ക് കൂടെ മുകളിൽ മോന്തായത്തിൽ ചിതലുണ്ടോ എന്നും ഒരു സംശയം പാക്കിന്റെ (മച്ച്) മൂന്നാലു പലക മാറ്റാനുണ്ട് ഓട് ഏതേലും പൊട്ടിയിട്ടുണ്ടെങ്കിൽ മാറ്റണം പട്ടികയും നോക്കിയേക്ക് ഓട് വേണമെങ്കിൽ വീട്ടിൽ പോയി എടുത്തോ പട്ടിക ഹമീദ്നോട്(നാട്ടിൽ പഴയ
💬 Comments
View all comments