0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

വീടുകളും ബിൽഡിങ്ങുകളും പൊളിച്ചു വിൽക്കുന്ന ആൾ) പറഞ്ഞാൽ മതി പൈസ ഞാൻ കൊടുത്തോളം നിന്റെ കൂലി എത്രയാണെന്ന് പറഞ്ഞാൽ ഞാൻ തന്നേക്കാം

സാറ് വീട് അവർക്ക് കൊടുക്കുമ്പോ ഞാനെന്നെകൊണ്ട് പറ്റുന്നത് കൊടുക്കണ്ടേ കൂലിയൊന്നും വേണ്ട എന്താ വേണ്ടേ എന്നുവെച്ചാൽ ഞാൻ ചെയ്തോളാം

ഗോപാലേട്ടനെയും കൂടെ ഉള്ളവരെയും നോക്കി നിങ്ങളും കൂടിയാൽ പെട്ടന്ന് തീർക്കാം സ്കൂൾ വിട്ടാൽ കുട്ടികളും ഗ്രൗണ്ടിൽ കളിക്കാൻ വരുന്നവരെയും കൂട്ടിയാൽ അവരെക്കൊണ്ട് ചെയ്യാൻ കഴിയുന്നത് അവരും ചെയ്തുതരും

ഗോപാലേട്ടൻ സമ്മതത്തിനായി കൂടെയുള്ളവരെ നോക്കി

കാണാരേട്ടൻ : അതിനെന്താ നമ്മുക്ക് ചെയ്യാന്നെ (കൂടെയുള്ളവരെ നോക്കി) അല്ലേ...

അവരും സമ്മതിച്ചു

എന്നാ ഇപ്പൊ തന്നെ തുടങ്ങിയേക്കാം കവലയിൽ നിന്നും ആരെയെങ്കിലും കിട്ടുമോന്നുനോക്കി വീട്ടിൽ പോയി സാധനങ്ങൾ എടുത്തിട്ടു വരാം

അവിടുന്നിറങ്ങി പോവുന്നവഴി ബാബുവേട്ടന്റെ കടയിൽ കയറി കാര്യം പറഞ്ഞു പുറത്തേക്കിറങ്ങി അന്തുറുക്കാന്റെ കടയിൽ കയറി മൂപ്പരോടും വായന ശാലയിൽ കയറി അവിടെ ഉള്ളവരോടും കാര്യം പറഞ്ഞു സഹായിക്കാൻ പറ്റുന്നവർ വരണമെന്ന് പറഞ്ഞു വീട്ടിൽ പോയി വെട്ടുകത്തിയും കൈ മഴുവും മുണ്ടും ഷർട്ടും കൂടെ ആശാരി പണിക്കു പോവുമ്പോ കൊണ്ടുപോകുന്ന സഞ്ചിയിൽ എടുത്തിട്ടു പടന്നയും കൈകോട്ടും കമ്പി പാരയും കയറും എടുത്തു കൊണ്ട് വീട്ടിൽ നിന്നും ഇറങ്ങുമ്പോ പുല്ല് വെട്ടി തളർന്നു കയറി വരുന്ന ഉമ്മാനെ കണ്ടതിനാൽ ഒരു പാത്രത്തിൽ വെള്ളമെടുത്തു ഉമ്മാക്ക് കൊടുത്തു കാര്യം പറഞ്ഞിറങ്ങി

വീടിനു മുന്നിൽ എത്തുമ്പോ തന്നെ കുറച്ചുപേരൊക്കെ വന്നത് കണ്ടുഅവരോട് ചിരിച്ചോണ്ട് കൈയിലെ സാധനങ്ങളെല്ലാമിറക്കിവെച്ചു

നമ്മളിത്രേം പേരില്ലേ ആദ്യം വീടിന്റെ ഓടിളക്കി മൊത്തമായി അടിച്ച ശേഷം പോയ പട്ടികയൊക്കെ മാറ്റി ഓട് വെക്കാം അപ്പോഴേക്കും വൈകീട്ടാവും പിള്ളാരും കൂടെ വന്നാൽ മുറ്റത്തെയും പറമ്പിലെയും കാടും വൃത്തിയാക്കി ഒരു വിറകുപുരയും കിണറിനൊരു വേലിയും കെട്ടാം

സംസാരിച്ചുകൊണ്ടിരിക്കെ തന്നെ ഒന്നും രണ്ടും പേരായി പിന്നെയും വന്നുകൊണ്ടിരുന്നു

ലീലേച്ചി : ആദ്യമൊരടുപ്പ് കൂട്ടാം എല്ലാർക്കും ഉച്ചക്കേക്ക് ഭക്ഷണം ഉണ്ടാക്കണ്ടേ ഇപ്പൊത്തന്നെ സമയം വൈകി

ശെരി ചേച്ചി തന്നെ എന്താ വേണ്ടേ എന്നുവെച്ചാൽ നോക്കി വാങ്ങിച്ചോ (പോക്കറ്റിൽ നിന്നും മാഷ് തന്ന പൈസ എടുത്തു ചേച്ചിക്ക് നേരെ നീട്ടി)

💬 Comments

View all comments