Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
സരോജിനിചേച്ചി : ഒന്നും വാങ്ങുകയൊന്നും വേണ്ട പലചരക്കു സാധനങ്ങൾ അന്തുറുവും ബാബുവുംകൂടെ പചക്കറി വിജയനും മീൻ അലിയും തർപയും പാത്രങ്ങളും കുഞ്ഞമ്മതും കൊടുത്തയാക്കാമെന്നു പറഞ്ഞിട്ടുണ്ട്
സരോജിനിയേച്ചി പറഞ്ഞു തീർന്നതും സിനിമയിലെ നായകന്റെ എൻട്രി പോലെ കുഞ്ഞമ്മദ്ക്കാന്റെ വാടക സ്റ്റോറിലെ നായിക്കുറുക്കൻ (മഹീന്ദ്ര പിക്കപ്പ്) മുറ്റത്തു വന്നു നിന്നു പുറകിൽ നിന്നും പാത്രങ്ങളും അരിയും പച്ചക്കറിയും എല്ലാം ഇറക്കി വെക്കുമ്പോയേക്കും രണ്ട് കവറിൽ കോഴിയുമായി അസൈനാർക്കാന്റെ കടയിലെ ചെക്കൻ ദൃധി പിടിച്ച് വന്ന് തന്നിട്ട് പോയി ഇതെന്ത് നാടെന്നപോലെ അയാളും പൂച്ചക്കണ്ണിയും പ്രായം ചെന്നൊരു സ്ത്രീയും എല്ലാരേയും അത്ഭുധത്തോടെ നോക്കുന്നത് മൈന്റ് ചെയ്യാതെ ജോലി തുടങ്ങി
മിനിറ്റുകൾ കൊണ്ട് വെപ്പ് പുര ഒരുങ്ങുമ്പോയേക്കും മീനുംവന്നു
ലീലേച്ചിയുടെയും സരോജിനിയേച്ചിയുടെയും അയിഷാത്തന്റെയും നേതൃത്വത്തിൽ കുറച്ചുപേർ അടുക്കള പണിതുടങ്ങിയപ്പോ
മറ്റുള്ളവർ അവർ അകത്ത് കയറ്റിവെച്ച അവരുടെ സാധനങ്ങളെല്ലാം മുറ്റത്തിറക്കി താർപാ കൊണ്ട് മൂടി
ഗോപാലേട്ടനും കാണാരേട്ടനും ഞാനും ഇബ്രായിക്കകയും ഓടിള്ക്കാൻ കയറിയതിനു പുറകെ കുറച്ചുപേർ മുറ്റത്തും പറമ്പിലുമുള്ള കാടുകൾ തെളിക്കാനിറങ്ങി എല്ലാവരും ആത്മാർഥമായി പരിശ്രമിച്ചത് കൊണ്ട് ഒരു മണിക്കൂറുകൊണ്ട് ചെറുതെങ്കിലും ആ വീടിന്റെ ഓട് മുഴുവൻ മുറ്റത്ത് അടുക്കി വെച്ചു കേടായ പട്ടികൾ മുറിച്ചും എടുത്തുമാറ്റി ചൂലെടുത്തു മുഴുവൻ അടിച്ചു വൃത്തിയാക്കി ചിതല് തിന്നുപോയ പട്ടികകൾക്കും പാക്കിന്റെ പലകകൾക്കും വെക്കാൻ ആവശ്യമുള്ള മരങ്ങൾക്കായി ഹമീദ്ക്കാനേ വിളിച്ചു അളവ് പറഞ്ഞതിന് കാര്യമറിഞ്ഞെന്നും ഓടോ മറ്റോ വേണമെങ്കിൽ പറഞ്ഞോളാനും പറഞ്ഞു പട്ടിക മാത്രം മതിഓട് മാഷിന്റെ വീട്ടിൽ നിന്ന് എടുത്തോളാൻ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞതിന് മാഷ് മാത്രം സഹായിച്ചാൽ പോരല്ലോ നമ്മളെ കൊണ്ടാവുന്നത് നമ്മളും ചെയ്യണ്ടേ എന്നും പറഞ്ഞു ഫോൺ വെച്ചു മുറ്റത്ത് സാധനങ്ങൾ ഇറക്കി വെച്ച സ്ഥലം ഒഴികെ മുഴുവൻ പുല്ലൊക്കെ ചെത്തി വൃത്തിയാക്കിയിരിക്കുന്നു പൂച്ച കണ്ണിയും പ്രായമായ സ്ത്രീയും വെപ്പ് പുരയിൽ ഉള്ളവർക്കൊപ്പം കൂടിയിരിക്കുന്നു തേങ്ങ വേവുന്നതും മറ്റുമായി അടുക്കളയിൽ നിന്നുമുയരുന്ന മണം വിശപ്പിനെ വിളിച്ചുണർത്തുന്നുണ്ട് എങ്കിലും വീടിനു പുറകിലെക്ക് ചെന്ന് പഴയമൺകട്ട കൊണ്ടുണ്ടാക്കിയ വിറകു പുരയുടെ അസ്ഥി കൂടത്തിനു മുന്നിൽ നിന്നു എടുക്കാൻ പാകത്തിന് ഒരു മരകഷ്ണം പോലും ബാക്കി വെക്കാതെ ആത്മാർഥമായി
💬 Comments
View all comments