0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

തങ്ങളുടെ കർത്തവ്യം തീർത്ത ചിതലുകളെ ഓർത്ത് അഭിമാനം തോന്നി ഹമീദ്ക്കാനെ വിളിച്ചു ഒരു ഷെഡ് കെട്ടാനുള്ള തൂണുകളും മൂന്ന് റണ്ണറും ഒപ്പിക്കാൻ പറ്റുമോ എന്ന് ചോദിച്ചതിന് എന്തൊക്കെ വേണമെന്ന് പറഞാമതി രണ്ട് വലിയ തൂണും നാല് ചെറിയ തൂണും മൂന്ന് റണ്ണറും ശെരിയെന്ന് പറഞ്ഞു ഫോൺ വെച്ച അങ്ങേര് പെട്ടന്ന് തന്നെ തിരികെ വിളിച്ചു തൂണ് ഇത്തിരി ഉഴരം കൂടുതലുള്ളത് പറ്റുമോ മതിയെങ്കിൽ സിമന്റ് തൂണ് ഉണ്ട് നാല് കുഴികൾ നിങ്ങൾ അല്പം ആയം കൂട്ടേണ്ട വരും എന്നെ ഉള്ളൂ അതൊന്നും സാരോല്ല അത് മതി ഇടിഞ്ഞു പൊളിഞ്ഞുവീണ മൺ കട്ടകൾ കൂടെ നിരത്തിയിടുമ്പോയേക്കും തൂണുകളും മരങ്ങളും ഓടുകളുമായി വണ്ടിയെത്തി എല്ലാം ഇറക്കി വെച്ച് മാറ്റേണ്ടുന്നതും മുറിച്ചു ചേർക്കേണ്ടുന്നതുമായ പട്ടികകൾ ശെരിയാക്കി സ്ഥാപിച്ചു കഴിയാറായതും ഭക്ഷണം കഴിക്കാൻ വിളിവന്നു ഇപ്പൊ വരാമെന്നു പറഞ്ഞു ബാക്കിയുള്ള രണ്ട് പട്ടിക കൂടെ അടിച്ചിട്ട് ഇറങ്ങാമെന്നു കരുതി വേഗം അടിക്കാൻ തുടങ്ങിയതും

അയിഷാത്ത : സരോ ഷെബീന ചോറ് തിന്നാൻ വിളിച്ചോ

സരോജിനിചേച്ചി : ആ വിളിച്ചു

അയിഷാത്ത : തോന്നി ചെക്കൻ ആശാരിമാരെ സ്വഭാവം കാണിക്കുന്ന കണ്ടില്ലേ അതുവരെ ഇല്ലാത്ത പണിയാ എന്തേലും തിന്നാൻ വിളിച്ചാൽ

എല്ലാരും ചിരിക്കുന്നത് കാര്യമാക്കാതെ വേഗം തീർത്തു താഴെ ഇറങ്ങി അപ്പോയെക്കും ഗോപാലേട്ടനും ടീമും ചേർന്ന് കാലുകൾ നാട്ടി കഴിഞ്ഞിരുന്നു കയ്യും കാലും മുഖവും കഴുകി വന്നിരിക്കുമ്പോയേക്കും എല്ലാവർക്കും മുന്നിൽ വാഴയിലനിരന്നു പുറകെ ഉപ്പും അച്ചാറും ക്യാബേജ് ഉപ്പേരി ചോറും പപ്പടവും സാമ്പാറും കാളനും ചിക്കനും മീനും മോരും രസവും എല്ലാം കൂട്ടി നന്നായി കഴിച്ചു കഴിഞ്ഞു വിളമ്പിതന്നവരെ ഇരുത്തി കഴിച്ചവർ വിളമ്പി എല്ലാരും കഴിച്ചു കഴിഞ്ഞു കുറച്ച് സമയം സംസാരിച്ചിരുന്നു ഓട് നിരത്തനായി ഗോപലേട്ടനും കാണാരേട്ടനും ഇബ്രായിക്കയും ചന്ദ്രേട്ടനും വീടിനു മുകളിൽ കയറി അഹമ്മദ്ഹ്ക്കാന്റെ നേതൃത്വത്തിൽ വിറകുപുരയുടെ തറ മണ്ണിട്ട് നനച്ചടിചൊതുക്കാൻ തുടങ്ങി കാട് വെട്ടി തളിക്കാൻ അബ്ദുല്ലക്ക നേതൃത്വം നൽകിയപ്പോ വിറകുപുരയുടെ കൂര മേയാൻ കമുക്ക് മുറിക്കാനും ചെത്തിമിനുക്കാനും നാണുവേട്ടൻ നേതൃത്വം നൽകി അരയിൽ ചുറ്റിയ കയറിന്റെ ബലത്തിൽ കിണറ്റിലിറങ്ങി കാടും പടലും

💬 Comments

View all comments