0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

വെട്ടിയും പറിച്ചും വൃത്തിയാക്കി തെളിഞ്ഞ വെള്ളത്തിനുമേൽ വീണുകിടന്ന പുല്ലിന്റെയും കാടിന്റെയും ആവശ്ഷ്ടങ്ങൾ അരിപ്പ കൊണ്ട് ഊറ്റി മേലേ കയറി വന്ന് വെള്ളംകോരാൻ മുൻപ് കപ്പി കെട്ടിയ ബലം കുറഞ്ഞ മര കഷ്ണം പറിച്ചുമാറ്റി ബലമുള്ള രണ്ട് സീമക്കൊന്ന തടികൾ മുറിച്ചുകൊണ്ടുവന്നു കിണറിൽ നിന്നും ഒന്നര അടിയോളം മാറി രണ്ട് കുഴിയെടുത്ത് അതിൽ നാട്ടി ഒരു കമുകിൻ തടി എടുത്ത് ഇരു കാലുകൾക്കും മേലേ കെട്ടി അതിൽ കപ്പിയും കെട്ടിവെച്ചു മുറ്റത്തിനു കരയിലായി കാട് പിടിച്ച വലിയ ചെമ്പരത്തി മരങ്ങളിൽ നിന്നും കമ്പുകൾ വെട്ടികൊണ്ടുവന്നു കിണറിനു ചുറ്റും ഒരടി മാറി ഒരു താഴിപാട് ആയതിൽ കുഴിയെടുത്ത് അടുപ്പിച്ചു നട്ട ചെമ്പരത്തി കമ്പുകൾകിടയിലൂടെ തെങ്ങോലയിൽ നിന്നും പാന്തോൻ (ഓല മടലിൽ നിന്നും ചെത്തിയെടുക്കുന്നത്) എടുത്ത് കോർത്തു കെട്ടി ഒരു മീറ്ററുയരത്തിൽ വേലി തീർത്തു വെള്ളം കോരുന്ന ഭാഗത്ത് ഇരു തൂണുകളിലുമായി അരക്കൊപ്പമുയരത്തിൽ ചീന്തിയെടുത്ത കമുകിൻ തടിയാൽ വേലി തീർത്തുകഴിഞ്ഞ് വിറകുപുരയുടെ നിലമൊരുക്കി കാലുകളിലേക്ക് പിട്ടം (സ്പാൻ/റണ്ണർ) കയറ്റാൻ ശ്രെമിക്കുന്നവരെ സഹായിക്കാൻ അങ്ങോട്ട് നടക്കുമ്പോ മൂലോട് വെക്കാൻ മുകളിൽ കയറാൻ ഗോപാലേട്ടന്റെ വിളി വന്നു ചന്ദ്രേട്ടൻ താഴേക്കിറങ്ങി ഞാനും ഗോപലേട്ടനും ഇബ്രായിക്കുകയും കാണാരേട്ടനും ഓരോ മൂലകളിൽ നിന്നായി മൂലയിണക്കി താഴെ ഇറങ്ങുമ്പോയേക്കും എല്ലാവർക്കും ചായയും ബിസ്കറ്റും റെഡി അത് കുടിച്ച് കഴിയുമ്പോയേക്കും ആദ്യം ചായ കുടിച്ച സ്ത്രീകൾ വീടിനകം അടിച്ചു തുടച്ചു വൃത്തിയാക്കിയിരുന്നു കുറച്ചുപേർ ചേർന്ന് പുറത്തേക്ക് എടുത്തിട്ട കട്ടിലും കിടക്കയും അലമാരകളും മേശയും കസേരയുമെല്ലാം അകത്തെക്കെടുത്തിടാൻ തുടങ്ങിയതിനു പുറകെ ഞങ്ങൾ വിറകു പുരയുടെ പണിനടക്കുന്നിടത്തേക്ക് ചെന്നു പിട്ടങ്ങൾ കയറ്റിവെച്ചു കഴുക്കോലും വാട(പട്ടിക)യും കേട്ടുന്നവർക്കൊപ്പം കൂടി കെട്ടിക്കൊണ്ടിരിക്കെ തലച്ചുമടായി കുറച്ചുപേർ ഓലകെട്ടുകളുമായി വന്നു വാട കെട്ടി കഴിഞ്ഞ് ഓരോ വശങ്ങളിലും മൂന്നുപേർ വീതം ഇരു വശങ്ങളിലും ആറുപേർ കയറിയിരുന്നു കീറി കുതിർത്തുവെച്ച പന്തോൻ കൊണ്ട് ഓരോ വരിയും കെട്ടാൻ ഞങ്ങൾക്ക് അധികസമയം വേണ്ടിവന്നില്ല മോന്തായം കൂട്ടി അലകിൽ തീർത്ത ആണി കുത്തി ആണിയിൽ ചൂടിയാൽ കോർത്തുകെട്ടി ഓരോ വശത്തുനിന്നും നാലു തേങ്ങോലകളിട്ടു അവയെ തമ്മിൽ കൂട്ടി കെട്ടി മുകളിൽ നിന്നുമിറന്നുമ്പോ ഗോപലേട്ടനും കാണാരേട്ടനും

💬 Comments

View all comments