0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

ഇരു വശത്തും അറ്റത്തായി ഓലക്കു മുകളിൽ അലകുകൾ(കമുകിന്റെ തടി പുറം പൊളി കട്ടി കുറച്ച് ചീന്തി എടുത്തത്) വെച്ച് കെട്ടി പുറത്തേക്ക് ചാടി നിൽക്കുന്ന ഓലയെ ഒരേ നിരയിൽ വെട്ടിയൊതുക്കി ഭംഗിയാക്കുന്ന സമയം നാണുവേട്ടനും അമ്മദ്ക്കയും ഇബ്രായിക്കുകയും അബ്ദുള്ളക്കയും തറയിൽ മുഴുവൻ ചിതൾപൊടി വിതറി പ്ലാസ്റ്റിക് ചാക്കുകൾ വിരിച്ചു മഴയത്ത് ചിമ്മാനി (കാറ്റിൽ വെള്ളം ഉള്ളിലേക്കടിച്ചുകയറുന്നത്) ഉള്ളിലേക്ക് വരാതിരിക്കാൻ പ്ലാസ്റ്റിക് ചാക്കു കീറി ചുറ്റും മറ തീർത്തു എല്ലാം കഴിയുമ്പോയേക്കും തുടക്കത്തിൽ ഉണ്ടായിരുന്നതിന്റെ ഇരട്ടിയിൽ അതികം ആളുണ്ട് പുല്ലും കാടും പോയപ്പോ തന്നെ ആ കുഞ്ഞു വീടും പരിസരവും ഭംഗിയായി കാടുകൾ കിടയിൽ നിന്നും വെളിയിൽ വന്ന വഴിക്കിരുവശവുമുള്ള പല നിറത്തിലുള്ള മര ചെടികൾ ആ ഭംഗി കൂട്ടി

ഭക്ഷണം ഉണ്ടാക്കി ബാക്കി വന്ന പലചരക്കു സാധനങ്ങളും പച്ചക്കറിയും വീട്ടിലേക്ക് വെച്ച് കഴിയുമ്പോയേക്കും കുഞ്ഞമ്മദ് കാന്റെ കടയിലെ വണ്ടി പാത്രങ്ങളും മറ്റുമെടുക്കാൻ വന്നു തിരികെ പോകുമ്പോ കുറച്ചുപേർ അതിൽ കയറിയും മറ്റുള്ളവർ ഓരോരുത്തരായി യാത്ര പറഞ്ഞും പറയാതെയും യാത്രയായി

എല്ലാം ഒക്കെ അല്ലേ...

ബാലേട്ടൻ : ഇതിനൊക്കെ എങ്ങനെയാ എല്ലാരോടും നന്ദി പറയുക

നന്ദിയൊന്നും ആർക്കും വേണ്ടന്നേ

ബാലേട്ടൻ : നല്ല നാടാണെന്നൊക്കെ മാഷ് പറഞ്ഞെങ്കിലും അറിയാത്ത ഈ നാട്ടിലേക്ക് വരുമ്പോ എന്തേലും ആവശ്യം വന്നാൽ ആരുണ്ടാവും എന്ന പേടിയായിരുന്നു

അങ്ങനെ ഒരു പേടിയും വേണ്ട കൂടെ എല്ലാരുമുണ്ടാവും പൈസ തന്ന് സഹായിക്കാനൊന്നും ഞങ്ങളെ കൊണ്ട് കഴിയില്ലെങ്കിലും ഒരു വേർതിരിവുമില്ലാതെ കൂടെ നിൽക്കും

"ദീപം ദീപം" വിള്ക്കിലെ തീയിൽ നിന്നും മുഖത്ത് പതിക്കുന്ന പ്രകാശത്തിൽ പൂച്ചകണ്ണിയുടെ ഏറെ മനോഹരമായ മുഖം കണ്ട എന്റെ ഹൃദയമൊരുനിമിഷം തുടിക്കാൻ മറന്നപോലെ തോന്നി

എന്നാലും ആരായിരിക്കുമിവൾ ബാലേട്ടന്റെ മോളായിരിക്കുമോ

ചിന്തകളിൽ മുഴുകി നിന്ന എന്നെ ഉണർത്തികൊണ്ട്

അമ്മ : മോന്റെ വീടെവിടെയാ...

ഇവിടെ അടുത്തുതന്നെയാ കവല കഴിഞ്ഞ് കുറച്ച് നടന്നാൽ മതി

അമ്മ : വീട്ടിലാരൊക്കെയുണ്ട്

ഉമ്മയും ഉപ്പയും രണ്ട് താത്തമാരും ആണ് ഉപ്പ കോയമ്പത്തൂരിൽ ഹോട്ടലിൽ ജോലി ചെയ്യുകയാ ഉമ്മ വീട്ടിൽ പശുവിനെ ഒക്കെ പോറ്റുന്നുണ്ട് മൂത്ത ഇത്ത സി എ

💬 Comments

View all comments