0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

ആയോ... ഇനി അവളെങ്ങാനും മാഷിനെ അറിയിക്കുമോ... എന്നാ എന്റെ അടിയന്തിരം ഉമ്മ നടത്തും... ഓടിയാലോ... അല്ലേ വേണ്ട എന്തിന് ഞാൻ ചന്തിക്ക് പിടിച്ചൊന്നുമില്ലലോ വേദനിച്ചു തടവുന്ന കണ്ടപ്പോ സഹായിക്കണോ എന്ന് ചോദിച്ചു അതത്രവലിയ തെറ്റൊന്നുമല്ല...പിനെ ഒരു പുണ്യാളൻ നീ തന്നെ അല്ലേ അവളെ ചന്തിക്കെറിഞ്ഞേ...

അമ്മ : ആ... മോനെപ്പോഴാ വന്നേ...

മനസും തലച്ചോറും തല്ല് കൂടുന്നതിനിടെ അമ്മയുടെ ശബ്ദം കേട്ട് അവരെ നോക്കി

ഇപ്പൊ വന്നേ ഉള്ളു

അമ്മ : അവൻ ഉറങ്ങുകയാ മരുന്ന് കഴിച്ചതിന്റെ ക്ഷീണം... ഞാൻ മോളെ വിളിക്കാം...മോളേ...ആരാ വന്നിരിക്കുന്നെന്ന് നോക്കിയേ...

അകത്തുനിന്നും അവൾ ഇറങ്ങി വന്നു മുഖത്തേക്ക് നോക്കാതെ നിന്നു നേരത്തെ ചുറ്റി വെച്ച മുടി മടഞ്ഞിട്ടിരിക്കുന്നു മുഖം കഴുകി പൊട്ട് വെച്ചിട്ടുണ്ട്

അമ്മ : മോന് ചായ കൊടുക്ക്...

അവൾ അകത്തേക്ക് പോയി

അമ്മ : മോൻ സ്കൂൾ വിട്ട് വരുവാണോ...

അതേ... ഇരുട്ടിയാൽ പിനെ പണി നടക്കില്ല അതാ നേരെ ഇങ്ങോട്ട്പോന്നേ...

അമ്മ : എന്നാ മോനിരിക്ക് ചോറെടുക്കാം...

അകത്തേക്ക് പോവാൻ നോക്കിയ അവരെ തടഞ്ഞു

വേണ്ടമേ... പറമ്പിൽ നിന്നും കല്ലൊക്കെ പെറുക്കി എടുക്കണം ഇരുട്ടിയാൽ പണി നടക്കില്ല... അമ്മ അമ്പലത്തിൽ പോണമെന്നു പറഞ്ഞിട്ട് പോയോ...

ആ... കാലത്ത് പോയി...

എവിടെയാ പോയേ...മഹാ ദേവി ക്ഷേത്രത്തിലാണോ...

മോന് പ്രതിഷ്ഠയൊക്കെ അറിയുമോ

അതൊക്കെ ഇവിടെല്ലാർക്കും അറിയാം... അമ്മക്ക് ആരെയാ ഇഷ്ടം...

കണ്ണനെ...

എനിക്ക് ശിവനെ ആണിഷ്ടം...

വെറുതെയല്ല പാമ്പിനെ കൊണ്ട് കളിക്കുന്നെ... പാമ്പിനെ പിടിക്കാൻ മോന് പേടിയൊന്നുമില്ലേ...

പാമ്പിനെ മാത്രമല്ല എനിക്കെല്ലാജീവികളേം ഇഷ്ടമാ... ഇതുവരെ മനുഷ്യൻമാരല്ലാത്തതൊന്നും എന്നെ ഒന്നും ചെയ്തിട്ടില്ല... എന്തിന് തേനെടുക്കാൻ ചെല്ലുമ്പോ തേനീച്ച പോലും കുത്തിയിട്ടില്ല പക്ഷേ മനുഷ്യൻമാരെ പേടിക്കണം ചിരിച്ചുകൊണ്ട് കഴുത്തറുക്കും... ഗുരു പറഞ്ഞിട്ടുണ്ട് മനുഷ്യരോളം അപകടകാരികളായ മൃഗങ്ങൾ ഭൂമിയിലില്ലെന്ന്...

അത് ശെരിയാ...

അപ്പോയെക്കും ചായ വന്നു കിട്ടിയ ചായ കുടിച്ചുകൊണ്ട് ഇടയ്ക്കിടെ അവളെ നോക്കുമ്പോ എന്നിൽ നിന്നും നോട്ടം മാറ്റുന്ന അവളെ കണ്ടപ്പോ വന്ന ചിരി അടക്കി ചായ കുടിച്ചു ഗ്ലാസ് തിരികെ കൊടുക്കുമ്പോ അവളുടെ വിരലിൽ തൊട്ടുപോയതും അവളൊന്ന് ഞെട്ടിയ പോലെ തോന്നി

തോന്നലല്ല

💬 Comments

View all comments