0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

ഞെട്ടി... എന്റെ മനസ് വിളിച്ചു പറഞ്ഞു... അതിനിപ്പോ എന്താ തലച്ചോറിന്റെ ചോദ്യമെത്തിയതും

എന്തേലും ആവട്ടെ എന്ന് ചിന്തിച്ചുകൊണ്ട് പറമ്പിലേക്ക് നടക്കുന്നതിനിടെ യൂണിഫോം ഷർട്ട് അഴിച്ചു അവിടെ ഉള്ള ചെടിയുടെ കമ്പിലേക്ക് കൊളുത്തി തൂമ്പയും എടുത്ത് അലക്കുകല്ലിനടുത്തേക്ക് നടന്നു മുകളിലുള്ള കല്ലിനെ മറിച്ചിട്ടുകൊണ്ട് കല്ലുകളെ മാറ്റി തൂമ്പ കൊണ്ട് ചെറിയൊരു തടം തീർത്തതുകൊണ്ടിരിക്കെ ചിന്തയിൽ അവൾ ആയിരുന്നു പുറകിൽ ആരോ വരുന്നതറിഞ്ഞു തിരിഞ്ഞു നോക്കുമ്പോ അവളാണ് അല്പം മാറി നിന്ന അവളെ ഒന്ന് നോക്കി

എന്തെ...

(പതിഞ്ഞ ശബ്ദത്തിൽ)എന്തേലും സഹായം ചെയ്യാൻ...അമ്മ പറഞ്ഞു...

സഹായമൊന്നും വേണ്ടന്നേ...(പൊളിച്ചിട്ട കല്ലുകൾ എടുത്ത് അടുക്കാൻ തുടങ്ങി) എന്താ ഇയാളെ പേര്...

ലക്ഷ്മി...

ഐശ്വര ലക്ഷ്മി ആണോ...

വെറും ലക്ഷ്മി...

അവളോട് സംസാരിച്ചുകൊണ്ട് പെട്ടന്ന് തന്നെ കല്ലുകൾ അടുക്കി തീർത്തു പറമ്പിലൂടെ നടന്നു കല്ലുകൾ തപ്പി എടുത്തോണ്ട് വരുന്നതിനിടയിൽ എടുക്കാൻ നോക്കിയ അവളെ തടഞ്ഞു ഞാൻതന്നെ എടുത്തു

ഇങ്ങോട്ട് വന്നേ...

(അടുത്തേക്ക് വന്നുകൊണ്ട്)എന്തെ...

ഇയാളല്ലേ അലക്കാറ്ഈ ഉഴരം ശെരിയാണോ എന്ന് നോക്കിയേ...

(അവിടെ നിന്നുനോക്കി) മ്മ്... ശെരിയാ...

ബാക്കി വന്ന കല്ല് കൊണ്ട് നിൽക്കുന്ന ഭാഗത്ത് അല്പം കുഴിച്ചു സ്റ്റെപ്പ് പോലെ കെട്ടി ബക്കറ്റിൽ വെള്ളം കൊണ്ടുവന്നു ഒഴിച്ചു കെട്ടാൻ ഉപയോഗിച്ച മണ്ണ് മുഴുവൻ നനഞ്ഞെന്ന് ഉറപ്പിച്ചു മുൻപ് അലക്കാൻ ഇട്ടിരുന്ന കല്ലെടുത്തു നിൽക്കുന്ന ഭാഗത്ത് സ്റ്റെപ്പ് പോലെ ഭൂമി നിരപ്പിൽ നിന്നും മൂന്നിഞ്ച് ഉയരത്തിൽ സ്ഥാപിച്ചു

അയ്യോ അത് അലക്കുന്ന കല്ലാ

(നടന്നുകൊണ്ട്)അത് ചെറുതല്ലെ കുറച്ചൂടെ വലിയ പരന്നൊരു കല്ലവിടെ കണ്ടു അതലക്കാനിടാം... ചളി വെള്ളത്തിൽ ചവിട്ടിനിന്ന് ഇയാളെ കാലിന്റെ ഭംഗി കളയണ്ട...(ഉണങ്ങിയ വാഴകൈ പറിച്ചു കെട്ടികൊണ്ട് നടന്നു ചെന്ന് അവിടെ എത്തുമ്പോയേക്കും കെട്ടിക്കഴിഞ്ഞ തെരുവ അവൾക്ക് നേരെ നീട്ടികൊണ്ട്) കല്ല് പൊക്കി തലയിൽ വെക്കും മുൻപ് ഇത് തലയിൽ വെച്ചുതരണം (കല്ല് എടുക്കാൻ നോക്കുമ്പോ)

വലിയ കല്ലല്ലേ ഒറ്റക്ക് എടുക്കണ്ട

അതൊന്നും സാരമില്ലെന്ന് പറഞ്ഞു എടുക്കാൻ കുനിഞ്ഞതും ഓടി വന്നു പിടിക്കാൻ നോക്കുന്ന അവളെ കണ്ട് കല്ലിലെ പിടി വിട്ടു നിവർന്നുകൊണ്ട്

ദേ... അടങ്ങി നിന്നോണം ഇല്ലേൽ നേരത്തെ കുഞ്ഞി കല്ല് വെച്ച്

💬 Comments

View all comments