0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

അവളുടെ നെറ്റിയിലേക്ക് ചുണ്ടടുപ്പിച്ചു നെറ്റിയോട് ചുണ്ട് ചേർത്തു കണ്ണടച്ചു കൈ എന്റെ ഇടതു നെഞ്ചിൽ വെച്ചുകൊണ്ട് നെറ്റിയിൽ ചുംബനമേറ്റുവാങ്ങിയ അവളുടെ നെറ്റിയിൽ നിന്നും ചുണ്ടിനെ പിൻവലിച്ചുകൊണ്ട് എല്ലാം മറന്നു പരസ്പരം കണ്ണിലേക്കു നോക്കിനിൽക്കേ ഞെട്ടിച്ചുകൊണ്ട് ഇടി മുഴങ്ങിയതും സ്വബോധം വീണ്ടെടുത്തു ചുറ്റും നോക്കി ഭാഗ്യം ആരും കണ്ടില്ല അവളെ നോക്കാൻ കഴിയാതെ മണ്ണ് തട്ടി വാഴ ചുവട്ടിലേക്കിട്ടുകൊണ്ടിരിക്കെ എന്ത് ചെയ്യണമെന്നറിയാതെ ശില പോലെ അവൾ വാഴയും പിടിച്ചുകൊണ്ട് താഴെ നോക്കി നിന്നു

മക്കളേ... കഴിഞ്ഞില്ലേ...

ലക്ഷ്മി : (ഞെട്ടലോടെ തിരിഞ്ഞു നോക്കി) ആ അമ്മേ... ഇപ്പൊ കഴിയും

മോളെന്നാ ഇങ്ങോട്ടൊന്നു വന്നേ...

അവൾ പോയതും പെട്ടന്ന് വാഴക്ക് മണ്ണുമിട്ടുകൊണ്ട് കൈയും കാലും മുഖവും പണിയാഴുധങ്ങളും കഴുകി വീട്ടിലേക്ക് നടക്കുന്ന വഴി ഷർട്ടെടുത്തിട്ടു കൊണ്ട് വീടിനു മുന്നിലെത്തി അവളെ ഒന്നുകൂടെ കാണാൻ വെമ്പുന്ന മനസോടെ അകത്തേക്ക് നോക്കി

അമ്മേ... ഞാനിറങ്ങുകയാ...

അമ്മ : പോവല്ലേ...(ശബ്ദത്തിന് പുറകെ അമ്മയും പ്രത്യക്ഷപെട്ടു) വാ മോനേ... സ്കൂൾ വിട്ട് വന്നതല്ലേ ചോറ് തിന്നിട്ട് പോവാം...

വേണ്ടെന്നു പറയാൻ കരുത്തുമ്പോയേക്കും വാതിൽക്കൽ അവളും പ്രത്യക്ഷപെട്ടു പോവല്ലേ എന്ന് അവളുടെ കണ്ണുകൾ എന്നോട് വിളിച്ച് പറയുന്ന പോലെ തോന്നി അമ്മക്ക് പുറകെ അകത്തേക്ക് കയറുമ്പോ മേശയിൽ ചോറും കറികളും വിളമ്പിവെച്ചത് കണ്ടു ചെന്നിരുന്നതും അവൾ ഓരോന്നായി പ്ളേറ്റിലേക്ക് പകർന്നു ഭർത്താവിന് ഭക്ഷണം നൽകി കഴിക്കുന്നത് നോക്കി നിൽക്കുന്ന ഭാര്യയെ പോലെ നോക്കി നിൽക്കെ സന്തോഷത്തോടെ കഴിച്ചുകഴിഞ്ഞതും കൈ കഴുകാൻ പാട്ടയിൽ വെള്ളവുമായി വന്ന അവളുടെ കൈയിൽ നിന്നും പാട്ടവാങ്ങിക്കൊണ്ട് അവളെ നോക്കി

നല്ല രുചിയുണ്ടായിരുന്നു... ഇയാളുണ്ടാക്കിയതാണോ...

മ്മ്...

കൈ കഴുകി കൊണ്ടിരിക്കെ അവൾ അകത്തേക്ക് പോയി കൈ കഴുകി തുടച്ചു കൊണ്ട് ആകാശത്തിലെ ചുവപ്പ് രാശി മാറി കറുപ്പ് പടരുന്നത് നോക്കി തിരിഞ്ഞു ചെന്ന് പാട്ട കോലയിൽ വെച്ചുകൊണ്ട് അകത്തേക്ക് നോക്കി

അമ്മേ ഞാനിറങ്ങുവാ... ബാലേട്ടൻ ഉണരുമ്പോപറഞ്ഞേക്ക്...(വിളിച്ച് പറഞ്ഞുകൊണ്ട് ഒരിക്കൽ കൂടെ അവളെ കാണാനായി അകത്തേക്ക് നോക്കി അവൾ വരുന്നത് കാണാഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോ ആരോ ഓടി വരുന്ന ശബ്ദം കേട്ടുകൊണ്ടിരുന്നു അതവളാണ് എന്നറിയാമെങ്കിലും തിരിഞ്ഞു

💬 Comments

View all comments