0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

ഞാൻ പറഞ്ഞ കള്ളം കേട്ട് അവളുടെ കണ്ണുരുണ്ട് താഴെ വരുമെന്ന് തോന്നി

അമ്മ : എണീറ്റപ്പോ കക്കൂസിൽ പോണമെന്നു പറഞ്ഞു പിനെ കുളിയും കൂടെ കഴിഞ്ഞപ്പൊ സമയം പോയി...

ബാലേട്ടനെ അമ്മ അവിടെയുള്ള കസേരയിലേക്കിരുത്തി ആള് ഇന്നലത്തേക്കാളും ക്ഷീണിച്ചപോലെ തോന്നി

ബാലേട്ടൻ : ഇന്നലെ പകൽ മുഴുവൻ നടപ്പും ഇരിപ്പും അല്ലായിരുന്നോ അതിന്റെ ആണെന്ന് തോന്നുന്നു ഇന്ന് ഭയങ്കര ക്ഷീണം

മരുന്നൊക്കെ ഇല്ലേ...

ബാലേട്ടൻ : അതേ ഉള്ളൂ... കഴിക്കാൻ ഇച്ചിരി വൈകിയാൽ പോലും തലക്കകത്തു ഭയങ്കര കുത്തലാ... ഇല്ലായിരുന്നേൽ വേണ്ടെന്നു വെക്കാമായിരുന്നു... ചികിൽസിക്കുന്നതിൽ കാര്യമില്ലെന്ന് എനിക്കും ഇവർക്കും നന്നായിട്ടറിയാം മരിക്കാൻ പേടിയുണ്ടായിട്ടല്ല മരുന്നില്ലേൽ സഹിക്കാൻ പറ്റാത്ത വേദനയാ... ചികിത്സിച്ചു ചികിത്സിച്ചു പറമ്പിൽ തുടങ്ങി തറവാട് വരെ വിറ്റു പൈസ ചോദിക്കുമോന്നു പേടിച്ച് ബന്ധുക്കൾ പോലും തിരിഞ്ഞുനോക്കാതെയായി

എല്ലാം കേട്ടുകൊണ്ട് വിതുമ്പുന്ന അമ്മയെയും പ്രത്യേകിച്ചൊരു വികാരവുമില്ലാതെ ഇരിക്കുന്ന അവളെയും നോക്കി

എല്ലാം ശെരിയാവുംന്നേ...നിങ്ങള് ധൈര്യമായിരിക്ക് ഞങ്ങളെല്ലാമില്ലേ കൂടെ... ആരില്ലേലും എന്താവശ്യത്തിനും ഞാനുണ്ടാകും വിളിക്കാൻ മടിക്കണ്ട... സ്കൂൾ വിട്ട് വരുന്ന വഴിയാ ഞാനിറങ്ങട്ടെ...

ബാലേട്ടൻ : ശെരി...യെന്നാൽ സമയം കിട്ടുമ്പോ ഇങ്ങോട്ട് വാ...

വരാം...(അവളെ നോക്കിയതും ഇനി എപ്പോ വേവലാതി അവളുടെ കണ്ണിൽ കണ്ടു ബാലേട്ടനെ നോക്കി) ശുകറില്ലല്ലോ...

ബാലേട്ടൻ : ഇല്ല എന്തെ...

എങ്കിൽ ഞാൻ നാളെ തേൻ കൊണ്ടുത്തരാം തേനും കരിഞ്ജീരകവും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാ... നാളെ സ്കൂളിൽ പോവും മുൻപ് കൊണ്ട് വന്നു തരാം...

നാളെ കാലത്ത് വരുമെന്നറിഞ്ഞതും അവളുടെ മുഖത്ത് സന്തോഷം വിരിഞ്ഞു

യാത്ര പറഞ്ഞിറങ്ങുമ്പോ മ്ലാനമായ മുഖത്തോടെ എന്നെ നോക്കി നിൽക്കുന്ന അവളിൽ നിന്നും മുഖം തിരിച്ച് ഇറങ്ങി നടന്നു

ബാബുവേട്ടന്റെ കടയിൽ ചെന്ന് മൂന്നാല് പ്രാവശ്യമായി കൊടുത്ത തേനിന്റെ പൈസയും വാങ്ങി ഇറങ്ങാൻ നിൽക്കുമ്പോഴാണ് വേണുമാഷ് അങ്ങോട്ട് വരുന്നത്

മാഷ് : സ്കൂൾ വിട്ട് നീയിതുവരെ വീട്ടിൽ പോയില്ലേ...

ഞാൻ അവർക്ക് അലക്കുകല്ല് ശെരിയാക്കിക്കൊടുത്തതായിരുന്നു അത് കഴിഞ്ഞു ചോറും തിന്നു ബാബുവേട്ടനോട് സംസാരിച്ചിരുന്നു സമയം പോയി

മാഷ് : ഞാൻ നിന്നെ അന്വേഷിച്ചു വീട്ടിലേക്ക് വരാൻ പോകുവായിരുന്നു കണ്ടത് നന്നായി... അവിടുത്തെ

💬 Comments

View all comments