0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

വീടിന്റെ ഓട് മുഴുവൻ മുറ്റത്ത് അടുക്കി വെച്ചു കേടായ പട്ടികൾ മുറിച്ചും എടുത്തുമാറ്റി ചൂലെടുത്തു മുഴുവൻ അടിച്ചു വൃത്തിയാക്കി ചിതല് തിന്നുപോയ പട്ടികകൾക്കും പാക്കിന്റെ പലകകൾക്കും വെക്കാൻ ആവശ്യമുള്ള മരങ്ങൾക്കായി ഹമീദ്ക്കാനേ വിളിച്ചു അളവ് പറഞ്ഞതിന് കാര്യമറിഞ്ഞെന്നും ഓടോ മറ്റോ വേണമെങ്കിൽ പറഞ്ഞോളാനും പറഞ്ഞു പട്ടിക മാത്രം മതിഓട് മാഷിന്റെ വീട്ടിൽ നിന്ന് എടുത്തോളാൻ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞതിന് മാഷ് മാത്രം സഹായിച്ചാൽ പോരല്ലോ നമ്മളെ കൊണ്ടാവുന്നത് നമ്മളും ചെയ്യണ്ടേ എന്നും പറഞ്ഞു ഫോൺ വെച്ചു മുറ്റത്ത് സാധനങ്ങൾ ഇറക്കി വെച്ച സ്ഥലം ഒഴികെ മുഴുവൻ പുല്ലൊക്കെ ചെത്തി വൃത്തിയാക്കിയിരിക്കുന്നു പൂച്ച കണ്ണിയും പ്രായമായ സ്ത്രീയും വെപ്പ് പുരയിൽ ഉള്ളവർക്കൊപ്പം കൂടിയിരിക്കുന്നു തേങ്ങ വേവുന്നതും മറ്റുമായി അടുക്കളയിൽ നിന്നുമുയരുന്ന മണം വിശപ്പിനെ വിളിച്ചുണർത്തുന്നുണ്ട് എങ്കിലും വീടിനു പുറകിലെക്ക് ചെന്ന് പഴയമൺകട്ട കൊണ്ടുണ്ടാക്കിയ വിറകു പുരയുടെ അസ്ഥി കൂടത്തിനു മുന്നിൽ നിന്നു എടുക്കാൻ പാകത്തിന് ഒരു മരകഷ്ണം പോലും ബാക്കി വെക്കാതെ ആത്മാർഥമായി തങ്ങളുടെ കർത്തവ്യം തീർത്ത ചിതലുകളെ ഓർത്ത് അഭിമാനം തോന്നി ഹമീദ്ക്കാനെ വിളിച്ചു ഒരു ഷെഡ് കെട്ടാനുള്ള തൂണുകളും മൂന്ന് റണ്ണറും ഒപ്പിക്കാൻ പറ്റുമോ എന്ന് ചോദിച്ചതിന് എന്തൊക്കെ വേണമെന്ന് പറഞാമതി രണ്ട് വലിയ തൂണും നാല് ചെറിയ തൂണും മൂന്ന് റണ്ണറും ശെരിയെന്ന് പറഞ്ഞു ഫോൺ വെച്ച അങ്ങേര് പെട്ടന്ന് തന്നെ തിരികെ വിളിച്ചു തൂണ് ഇത്തിരി ഉഴരം കൂടുതലുള്ളത് പറ്റുമോ മതിയെങ്കിൽ സിമന്റ് തൂണ് ഉണ്ട് നാല് കുഴികൾ നിങ്ങൾ അല്പം ആയം കൂട്ടേണ്ട വരും എന്നെ ഉള്ളൂ അതൊന്നും സാരോല്ല അത്

💬 Comments

View all comments