0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

രാത്രിയായിരിക്കുന്നു അവളെന്റെ നെഞ്ചിൽ ചേർന്നു കിടക്കുന്നത് കണ്ടവളെ ഉണർത്താതെ പതിയെ എഴുനേറ്റുചെന്ന് വാതിൽ തുറന്നു ഒരു നേഴ്സ് അകത്തേക്ക് കയറി വാങ്ങികൊണ്ടുവെച്ച മരുന്നിൽ നിന്നും ഇൻജെക്ഷൻ മരുന്നെടുത്തു

നിക്ക് ഒന്നും കഴിച്ചിട്ടില്ല ഭക്ഷണം കൊടുക്കട്ടെ

ശെരി കഴിഞ്ഞിട്ട് പറഞ്ഞാൽ മതി

ശെരി...

ഫോണും പേഴ്സും ചാവിയുമെടുത്ത് ഞാൻ ഭക്ഷണം വാങ്ങാൻ പോവുകയാണെന്നും അവളകത്തൊറ്റയ്ക്കാണ് ശ്രദ്ധിക്കണമെന്നും നേഴ്സിനെ പറഞ്ഞെല്പിച്ചു വണ്ടിയെടുത്തു നേരെ പുതിയസ്റ്റാൻഡിനടുത്തുള്ള തട്ടുദോഷക്കടയിൽ ചെന്നു ദോശയും ചട്ണിയും പാർസൽ വാങ്ങി തിരികെ വന്നവളെ വിളിച്ചു

കുറച്ച് നേരം കൂടെ... (പിടിച്ചു വലിച്ചു)വാ... കിടക്ക്...

എണീറ്റെ ഭക്ഷണം കഴിച്ചിട്ടുവേണം മരുന്ന് കഴിക്കാൻ

മ്ഹും... കുറച്ചുസമയം കൂടെ...

മരുന്നുകഴിച്ചിട്ട് രാവിലെ വരെ കിടക്കാം... ഇപ്പൊ എണീറ്റെ... ചൂട് ദോശയും തേങ്ങാ ചട്ണിയുമുണ്ട്...

ചിണുങ്ങിക്കൊണ്ടിരിക്കുന്ന അവളെ എഴുനേൽപ്പിച്ചു മുഖം കഴുകിച്ചു ബെഡിൽ കൊണ്ടിരുത്താൻ നോക്കിയതും എന്നെ പിടിച്ചിരുത്തി അവൾ മടിയിൽ കയറി നെഞ്ചിൽ ചാരിയിരുന്നു ദോശയിൽ ചട്ണി ഒഴിച്ചു നല്ലപോലെ ചട്ണി കുടിച്ച ദോശയെ നുള്ളി അവളുടെ വായിലേക്ക് വെച്ചുകൊടുത്തു എന്റെ മുഖത്തേക്ക് നോക്കികൊണ്ട് ഓരോ പ്രാവശ്യവും അവളത് വാങ്ങികഴിച്ചുകൊണ്ടിരുന്നു വെള്ളവും കുടിപ്പിച്ചു എടുത്തോണ്ടുപോയി വാ കഴുകിച്ചു തിരികെവന്നു നേഴ്സിനോട് ഭക്ഷണം കഴിച്ചെന്നു പറഞ്ഞു

നേഴ്സ് വന്ന് ഇൻജെക്ഷനും കഴിക്കാനുള്ള മെഡിസിനും കൊടുത്തു അവർ പോയതും ഞങ്ങൾ മൂത്രമൊഴിച്ചുവന്നു കിടന്നു അവളെ പുതപ്പിച്ചശേഷം ഷർട്ട് അഴിച്ചിട്ടു പുതപ്പിനുള്ളിൽ കയറിയ എന്റെ ഇടം കൈയിൽ തലവെച്ചുകൊണ്ടെനെ കെട്ടിപിടിച്ചു കിടക്കുന്ന അവളെ ഞാനും ചേർത്തുപിടിച്ചു

ഏട്ടാ...

മ്മ്...

ഏട്ടനിങ്ങനെ എല്ലാംചെയ്തുതന്നെന്നെ നോക്കുമ്പോ പനി മാറണ്ട എന്ന് തോന്നുവാ...

പനിച്ചില്ലേലും നിന്നെ ഞാൻ നോക്കില്ലേ പെണ്ണേ...

💬 Comments

View all comments