Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
അവളെന്റെ നെഞ്ചിൽ ഉമ്മവെച്ചു
നോക്കില്ലെന്നല്ല പൊന്നേ...ഇങ്ങനെ ഒന്നും എന്നെ ആരും നോക്കിയിട്ടില്ല...ഒന്ന് കിടന്നുപോയാൽ നോക്കാൻ പോലും ആളില്ലാത്തത്കൊണ്ട് പനിക്കുന്നതൊക്കെ പേടിയായിരുന്നു... ഇപ്പൊ എനിക്കാപേടിയില്ല...
അവളെ ചേർത്തുപിടിച്ചുകൊണ്ട് തലയിൽ ഉമ്മവെച്ചു
വാവേ...
മ്മ്...
ബിച്ചുവിനെ ഒരു പെണ്ണ് കെട്ടിച്ചാലോ
അയ്യോ... അവൻ ചെറുതല്ലേ...
ഒരു പെണ്ണ് കെട്ടിച്ചുനോക്ക് കൃത്യം പത്താം മാസം അവളൊരു കുഞ്ഞിനെ പെറും അപ്പൊ അറിയാം അവൻ ചെറുതോ വലുതോ എന്ന്
നിനെയും കുടുംബവും നോക്കാൻ അവനെ കൊണ്ട് പറ്റുന്നില്ലേ കെട്ടിയ പെണ്ണിനെ നോക്കാനും അവൾക്ക് വേണ്ടത് കൊടുക്കാനുമുള്ള പ്രായമൊക്കെ അവനായി... എന്റെ നാല് വയസിളപ്പമേ അവനുള്ളൂ അത് വല്ലതും ഓർമ്മയുണ്ടോ... നിന്നെക്കാൾ ഏഴു വയസ്സ് ഇളപ്പം...
മ്മ്... അവനെത്ര പെട്ടന്നാ വലുതായേ...ചേച്ചി പോവുമ്പോ അവന് ഒരു വയസാ (അവളുടെ കണ്ണ് നിറഞ്ഞു)
കരഞ്ഞാൽ നല്ല കടി വെച്ചുതരും ഞാൻ (അവളെ മേലേക്ക് പിടിച്ച് കിടത്തി) ബിച്ചു കെട്ടുന്ന പെണ്ണിനെ പറ്റി എന്താ നിന്റെ സങ്കല്പം...
(തല ഉയർത്തി അവളെന്റെ മുഖതേക്ക് നോക്കി) ആരെയേലും കണ്ടുവെച്ചിട്ടുണ്ടോ... എനിക്കിഷ്ടപെടുമോന്ന് പേടിച്ചിട്ടാണോ...
കണ്ടുവെച്ചിട്ടൊന്നുമില്ല നോക്കുമ്പോ നിനക്ക് കൂടെ ഇഷ്ടമാവുന്ന പോലൊരു കുട്ടി ആകണമെന്ന് തോന്നി...
ഭംഗിഉണ്ടാവണം നല്ല സ്വഭാവംആവണം അവന് ഇഷ്ടപ്പെടണം
അപ്പൊ ജാതി ഒന്നും നോക്കണ്ടേ...
ഞാനീ കിടക്കുന്നത് ഏത് ജാതിക്കാരന്റെ നെഞ്ചിലാ... ജാതി നോക്കിയിട്ടാണോ നിങ്ങളെന്നെയും ഞാൻ നിങ്ങളെയും സ്നേഹിച്ചേ...
(അവളെ ഒന്ന് കൂടെ ഇറുക്കെ പിടിച്ചു നെറ്റിയിൽ ഉമ്മ വെച്ചു) അപ്പൊ അവളുടെ ജാതിയും മതവും ഒന്നും നിനക്ക് പ്രശ്നമല്ലേ...
ആണെങ്കിൽ ഞാനിവിടെ കിടക്കുമോ...ഞാൻ ശിവനെ ആരാധിക്കുന്നു... നിങ്ങൾ അല്ല നിങ്ങളുടെ വീട്ടിലുള്ളവർ അള്ളാഹുവിനെ
💬 Comments
View all comments