Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
ചുറ്റുവട്ടത്ത് കൊണ്ടുപോയതല്ലാതെ ഇവളെ ഞാൻ എങ്ങും കൊണ്ടുപോയിട്ടില്ല ആഗ്രഹമില്ലാഞ്ഞിട്ടല്ല മറ്റുള്ളവർ അറിഞ്ഞാൽ അവൾക്കുണ്ടാവുന്ന പേര്ദോഷവും ബിച്ചു അറിഞ്ഞാൽ അവൻ എങ്ങനെ എടുക്കും എന്ന ഭയവും ഞങ്ങൾ രണ്ടുപേർ മാത്രമറിയുന്ന രഹസ്യമായി കൊണ്ടുപോവാൻ എന്നെ പ്രേരിപ്പിച്ചിരുന്നു ഇതെല്ലാം മനസിലാസിയത്കൊണ്ടാവാം ഞാൻ വിളിക്കുമ്പോൾ സന്തോഷത്തോടെ കൂടെ വന്നതല്ലാതെ അവളും എന്നോട് ഇതുപോലുള്ള ആഗ്രഹങ്ങൾ ഒന്നും തന്നെ ഇന്നുവരെ പറഞ്ഞിട്ടുമില്ല അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്ത്
മോളൂസേ...
മ്മ്...
എഴുനേല്ക്ക് പോവാം ചായകുടിച്ചിട്ട് വരാം
വിടർന്ന കണ്ണുകളോടെ അവളെനെ നോക്കി
അവളുടെ ചന്തിയിൽ പതിയെ നുള്ളി
സ്സ്സ്സ്...
നുള്ളിയിടത്തു തടവികൊടുത്തു
എണീക്ക് പെണ്ണേ നേരം വെളുക്കും മുൻപ് പോയിവരാം
മുഖവും വായും കഴുകി വസ്ത്രം ധരിച്ചു അവളുടെ മുടി കൈവിരലുകൊണ്ട് ചീകി വാരി പിടിച്ചു കൈയിൽ എടുത്ത് കൈ തണ്ടയിൽ ചുറ്റിക്കിടക്കുന്ന ഹെയർ ബാന്റ് തലയുടെ തൊട്ട് പുറകിൽ വരെ കയറ്റിയിട്ടു അവളെ തിരിച്ചുനിർത്തി നെറുകയിൽ ഉമ്മ വെച്ചു സന്തോഷത്തോടെ എന്നെ നോക്കി നിൽക്കുന്ന അവളെ ചേർത്തുപിടിച്ചു പുറത്തേക്കിറങ്ങി ഡോർ ലോക്ക് ചെയ്തു വിജിനമായ വരാന്തയിലൂടെ അവളുടെ കൈപിടിച്ച് പതിയെ നടന്ന് നേഴ്സിംഗ് സ്റ്റേഷനടുത്തെത്തിയതും എവിടെ പോകുന്നു എന്നപോലെ നോക്കുന്ന നേഴ്സിനെ നോക്കി പുഞ്ചിരിച്ചുകൊണ്ട്
ചായകുടിച്ചിട്ട് വരാം...
അവരും ചിരിച്ചു
ലിഫ്റ്റിൽ കയറിയതും കൈയിൽ കെട്ടിപിടിച്ചുകൊണ്ട് ചേർന്നുനിൽക്കുന്ന അവളെ നോക്കി
ലച്ചിമീ...
മ്ഹും...
ചിണുങ്ങിക്കൊണ്ട് കൈയിലെ പിടി മുറുക്കിയ അവളെ ചെറിയ ചിരിയോടെ നോക്കി ലിഫ്റ്റ് ഗ്രൗണ്ട് ഫ്ലോറിൽ നിന്നു ഡോർ ഓപ്പൺ ആയതും നേരെ മുന്നിൽ നിന്ന നേഴ്സ് ഞങ്ങളെ നോക്കി ചിരിച്ചതിന് മറുപടിയായി ചിരി നൽകികൊണ്ട് പാർക്കിങ്ങിലേക്ക് നടന്നു സന്തോഷത്തോടെ വലം കൈയിൽ തൂങ്ങി നടക്കുന്ന അവളെ നോക്കി
മോളൂ...ക്ഷീണമൊന്നുമില്ലല്ലോ...
ഇല്ല...
കോ ഡ്രൈവർ സീറ്റിൽ അവളെ ഇരുത്തി ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നുകൊണ്ട് അവളെ നോക്കി വീണ്ടും കൈയിൽ പിടിക്കാൻ നോക്കിയ അവളെ ചേർത്തു പിടിച്ചു
കുഞ്ഞൂ ആ സീറ്റിൽ കാലുവെച്ചു മടിയിൽ കയറി ഇരിക്ക്
വിടർന്ന കണ്ണുകളോടെ എന്നെ നോക്കുന്ന അവളെ നോക്കി
കയറി ഇരിക്കെന്റെ പെണ്ണേ
ധൃതിപ്പെട്ട് ചെരിപ്പൂരി സീറ്റിൽ ചവിട്ടി എന്റെ മടിയിലേക്ക് കയറി
💬 Comments
View all comments