Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
ബൊണറ്റും തുറന്നുവെച്ചവിടെ നിൽക്കുന്നു
അഫി : എന്ത് പറ്റി
ചിത്ര : എന്താണന്നറിയില്ല സ്റ്റാർട്ട് ആവുന്നില്ല
(നോക്കിയ ശേഷം)പുതിയ വണ്ടിയല്ലേ
ചിത്ര : അതേ...
കമ്പനിയിൽ വിളിച്ചു പറഞ്ഞേക്ക് അവർവന്നു ശെരിയാക്കി തരും റീപ്ലേസ്മെന്റ് വാറണ്ടി ഉണ്ടാവും നമ്മൾ എന്തേലും ചെയ്താൽ പിനെ വാറണ്ടി കിട്ടില്ല
ചിത്ര : (ഭർത്താവിനെ നോക്കി)എങ്കിൽ അതാ നല്ലത് അല്ലേ മനോ
അയാൾ : അതേ...
ചിത്ര : അയ്യോ... പരിചയപെടുത്താൻ മറന്നു... ഇക്കാ ഇത് മനോജ് എന്റെ കെട്ടിയോൻ ആണ് മനോ ഇത് ഷെബി അഫിയുടെ ബോയ്ഫ്രണ്ട് ആണ് ഇതിക്കാന്റെ ഫ്രണ്ട്സ്
മനോജ് : (പുച്ഛത്തോടെ നോക്കികൊണ്ട്) ഏത് ആ മരം വെട്ടുകാരനോ... (അഫിയെനോക്കി) ഇവനെയിതുവരെ വിട്ടില്ലേ...
മനോജിന്റെ ചോദ്യം കേട്ടതും ചിത്രയുടെ മുഖത്തെ ചോര വാർന്നതുപോലെയായി ദേഷ്യത്തോടെ അവന് നേരെ പോവാൻ നിന്ന അഫിയെ തടഞ്ഞു
അതേ... അതൊക്കെ തന്നെ ആണ് ആണെന്നല്ല അങ്ങനെ തന്നെ ആയിരിക്കും ചെയ്യുന്ന പണി അഭിമാനത്തോടെ ആസ്വദിച്ചു ചെയ്താ ശീലം കുടുംബത്തിന്റെയും കൂടെ ഉള്ളോരുടേം ധൈര്യമായി കൂടെ നിൽക്കുമ്പോ അതിനൊരു സുഖമുണ്ട് അത് ആണുങ്ങൾക്ക് പറഞ്ഞതാ... തന്തയും തള്ളയും ഉണ്ടാക്കിതിന്റെ മേലേ കിടന്നു പുളക്കുന്ന ആണോ പെണ്ണോന്നറിയാത്ത ചിലർക്കൊന്നും അത് പറഞ്ഞാൽ മനസിലാവില്ല... കുറേ പൈസേം ഒരു ഡിഗ്രിയും ഉണ്ടാക്കി കൊടുക്കുന്നതിനിടെ മക്കളെ മര്യാദ പഠിപ്പിക്കാൻ ചില തന്തേം തള്ളേം മറന്നു പോവും സാരോല്ല പോകെ പോകെ പഠിച്ചോളും... ഞാൻ ഡോക്ടറേ ഉദ്ദേശിച്ചു പറഞ്ഞതല്ല കേട്ടോ...
അവന്റെ ഫ്യൂസ് ഊരിയത് കണ്ട് കൂടെ ഉള്ളോരുടെ മുഖം തെളിഞ്ഞു എല്ലാരും പുച്ഛത്തോടെ അവനെ നോക്കി
💬 Comments
View all comments