0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

കാണില്ല പിനുള്ളത് വയലാ അവിടെ സേഫ് ഒക്കെ ആണ് പക്ഷേ വണ്ടി റോഡിൽ വെച്ച് നടക്കേണ്ടി വരും

അഫി : അത് കുഴപ്പമില്ല... അല്ലേ...

അവരും ഒക്കെ പറഞ്ഞു ഉണ്ടാക്കിയ ഫുഡ്‌ കാസ്രോളിൽ ആക്കി പ്ളേറ്റും ഗ്ലാസും വെള്ളവും എമർജൻസി ലൈറ്റും എടുത്തു വയലിലേക്ക് വെച്ചുപിടിച്ചു വണ്ടി റോഡരികിൽ വെച്ച് വരമ്പിലൂടെ നടന്നു ചെന്ന് കുളത്തിനോട് ചേർന്നുള്ള സ്ഥലത്ത് അല്പം മാറി ലൈറ്റ് കത്തിച്ചു വെച്ചുകൊണ്ട് വട്ടത്തിൽ ഇരുന്നു

അഫി നാല്ഗ്ലാസിലേക്കും ഒഴിക്കുമ്പോയേക്കും ലെച്ചുവും റിയയും പ്ളേറ്റിൽ ഭക്ഷണം വിളമ്പി എല്ലാരും ഗ്ലാസ് കയ്യിലെടുത്തുകൊണ്ട് ചിയേർസ് പറഞ്ഞു

ഓരോ സിപ്പ് അടിച്ചു

റിയ : നല്ല ഭംഗിയുള്ള സ്ഥലം ഇവിടെ കൃഷിയൊന്നുമില്ലേ

നെൽ കൃഷി ഉണ്ടായിരുന്നു നാലഞ്ചു വർഷമായി ഇല്ല

അഫി : ഇവർക്കിവിടെ കൃഷിയിറക്കരുതോ

നീ ഇതങ്ങു വാങ്ങ് എന്നിട്ട് കൃഷിയിറക്കാം അതാവുമ്പോ ആരെയും നോക്കാതെ വന്നടിക്കുകയും ചെയ്യാലോ...

അഫി : നല്ല പരിപാടിയാ... സമയം ഇരുപത്തിനാലു മണിക്കൂറുള്ളത് നാൽപത്തി എട്ടാക്കാൻ പറ്റുമോന്നു നോക്കട്ടെ ആദ്യം പറ്റിയാൽ എന്തായാലും നമുക്കിവിടെ കൃഷിയിറക്കാം

ഞാൻ കാര്യമായിട്ട് പറഞ്ഞതാ നീ എന്തേലും പറഞ്ഞ് ഇത് വാങ്ങ് വലിയ പൈസയൊന്നും ആവില്ല ഇനി ആയാലും കുഴപ്പമില്ല എനിക്കിത് വേണം

അഫി : ഇക്കാക്കെന്തിനാ ഇത്...

അത് ഞാൻ പിനെ പറയാം ഇതെനിക്ക് വേണം

അഫി : ഇതാരുടെയാ...

പായിപ്പാട്ടുകാരുടേതാ...

അഫി : വാപ്പാക്കൊക്കെ പരിചയമുള്ളവർ ആയിരിക്കുമോ

അറിയില്ല... പഴയ ജന്മികളാണ് ഇപ്പൊ പ്രതാപമൊക്കെ ക്ഷയിച്ചു ഇപ്പൊ തറവാടും അത് നിൽക്കുന്ന സ്ഥലവും ഈ വയലുമേ ബാക്കിയുള്ളൂ എന്നാലും അഹങ്കാരത്തിനു കുറവൊന്നുമില്ല... അവരിത് വിക്കാൻ നോക്കിയിട്ട് നെൽ പാടം ആയോണ്ട് നെല്ലല്ലാത്ത ഒന്നും ഇവിടെ കൃഷിചെയ്യാനോ നികത്താനോ പാർട്ടിക്കാരും നാട്ടുകാരും സമ്മതിക്കില്ല അതുകൊണ്ട് തന്നെ ഇത് ആർക്കും വേണ്ട...ഞാൻ അവർക്ക് നല്ല വിലകൊടുക്കാമെന്ന് പറഞ്ഞതാ അപ്പൊ അവര് വിൽക്കുന്നില്ലെന്ന്...

അഫി : വേറെ വയൽ മതിയോ...

പോര ഇതുതന്നെ വേണം... അതും ഈ കൊല്ലം ഞാറുനടാൻ പറ്റണം...

അഫി : നടക്കുമോ എന്നറിയില്ല ശ്രെമിച്ചു നോക്കാം...

മ്മ്... നോക്ക് എന്ത് ചെയ്തിട്ടായാലും എനിക്ക്

💬 Comments

View all comments