0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

പുറത്തേക്കിറങ്ങി അവളെ ചേർത്തുപിടിച്ചു ചുണ്ടിൽ ഉമ്മവെച്ചു

ഇന്ന് റംലത്ത വരും

അപ്പൊ എന്റെ ഇവിടുത്തെ പൊറുതി ഇന്നത്തോടെ തീരുമല്ലോ

എന്റെമോൻ മരം കയറ്റം മറന്നിട്ടൊന്നുമില്ലല്ലോ ഒരു ചില്ല പോലും മുറിക്കാതെ മാവവിടെത്തനെയുണ്ട്

അവളുടെ കവിളുകളിൽ പിടിച്ചുകൊണ്ട് അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു അവൾ എന്റെ കവിളുകളിൽ പിടിച്ചു പരസ്പരം കണ്ണിൽ നോക്കികൊണ്ട് ഇരുവരും ചിരിച്ചു

എന്നെ രജിസ്റ്റർ ഓഫീസിൽ ഇറക്കി അവർ പോയി അല്പം കഴിഞ്ഞു ചെക്കന്മാരും ഉപ്പയും വന്നുഉപ്പാന്റെ പേരിലുള്ള സ്ഥലം എന്റെ പേരിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞു ഉപ്പയെ ആദി വീട്ടിൽ കൊണ്ടാക്കാൻ പോയി അപ്പോഴേക്കും ചേച്ചിയും മകളും എത്തി മകളെ കണ്ടപ്പോ ചേച്ചിയെ പണ്ട് കാണുമ്പോലെ തോന്നി

ഇവൾ ചേച്ചിയെപ്പോലെ തന്നെ ഉണ്ടല്ലോ... ഈ ചുരിദാർ മാറ്റി ദാവണി ആക്കിയാൽ സാവിത്രി ചേച്ചിയല്ലെന്ന് ആരും പറയില്ല എന്താ പേര്

അമയ...

ഞാൻ ഷെബിൻ അഹമ്മദ്...

അമ്മ പറഞ്ഞിട്ടുണ്ട്...

ഇതൊക്കെ എന്റെ ഫ്രണ്ട്സ് ആണ്

എല്ലാരേയും പരിചയപ്പെടുത്തി കൊണ്ടിരിക്കെ മാനുക്കയും സധീഷേട്ടനും വന്നു രെജിസ്ട്രെഷൻ കഴിഞ്ഞ് ഇറങ്ങി ചേച്ചിയെ നോക്കികൊണ്ട്

മാനുക്ക : എല്ലാം സെറ്റാക്കി തന്നതിന് ഞങ്ങൾക്കൊന്നുമില്ലേ

അത് ഞാൻ നമ്മൾ പറഞ്ഞപോലെ തന്നല്ലോ മാനുക്കാ... പിന്നെ ചേച്ചിക്ക് കൊടുത്ത പതിനഞ്ചുചേച്ചിക്ക് അത്യാവശ്യമാണെന്ന് നിങ്ങൾക്കുമറിയാം പിനെന്തിനാ അതിൽ നിന്ന് മാന്തുന്നെ

സതീഷേട്ടൻ : വെറുതെ ചോദിച്ചതാ...

നിങ്ങൾ ഈ പണിക്കിറങ്ങുമ്പോ മനസാക്ഷിയും മനുഷ്യപറ്റും വീട്ടിൽ വെച്ചാ ഇറങ്ങുന്നേ എന്നറിയാം ഈ കളിയിൽ അത് വേണ്ട

സതീഷേട്ടൻ : ഇല്ല...

ഉണ്ടാവരുത്... അപ്പൊ പരിപാടി കഴിഞ്ഞല്ലോ

മാനുക്ക : ശെരി ഞങ്ങളിറങ്ങുവാ

അവർ പോയശേഷം ചെക്ക് ചേച്ചിയുടെ കൈയിൽ കൊടുത്തു തല്ക്കാലം അടച്ചുറപ്പുള്ള ഏതേലും നല്ലൊരു വാടക വീട്ടിലേക്ക് മാറ് ബാക്കി ഒക്കെ നമുക്ക് ശെരിയാക്കാം

ചേച്ചി : മ്മ്...

ചേച്ചിയെ മാറ്റി നിർത്തി

ചേച്ചീ... ചോദിക്കുന്നത് മോശമാണെന്നറിയാം... ചേച്ചി വേറൊന്നും വിചാരിക്കരുത്...

(പരുങ്ങലോടെ എന്നെനോക്കി)ഇല്ല... പറ...

മോളേ കല്യാണം കഴിപ്പിക്കുന്നോ...

അവൾ പഠിക്കുകയല്ലേ...ഞാൻ അതിനെപ്പറ്റി ആലോചിച്ചിട്ടില്ല...

കല്യാണം കഴിഞ്ഞാലും പഠിക്കാമല്ലോ... (ബിച്ചുവിനെ കാണിച്ചുകൊണ്ട്) അവന് വേണ്ടിയാണ് ചേച്ചിക്ക് കുഴപ്പമില്ലേൽ ഞാൻ അവനോട് സംസാരിച്ചുനോക്കാം... നല്ല

💬 Comments

View all comments