Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
ചെക്കൻ വന്നിറങ്ങുമ്പോ പടക്കം പൊട്ടിച്ചാലോ
അൽതു : പടക്കമൊക്കെ ഇപ്പൊ എല്ലാരും പൊട്ടിക്കുന്നതല്ലേ നമുക്ക് കതിനആക്കാം വന്നിറങ്ങുമ്പോ വേണ്ട താലി കേട്ട് കഴിഞ്ഞപാടെ...
ചെക്കനെ സ്വീകരിക്കാൻ എന്താ ഡിഫറന്റ് ആയിട്ട് ചെയ്യുക
ആദി : താലപ്പൊലിയും ചെണ്ടയോ ബാന്റോ
ചെണ്ടയല്ലേ നല്ലേ...
ബിച്ചു : അതേ ചെണ്ടയും നാഥസ്വരവും മതി
വേറെന്താ വേണ്ടേ...
എല്ലാരും പരസ്പരം നോക്കി ഇനി ഒന്നുമില്ല
എങ്കിൽ നാളെ തന്നെ ചന്ദ്രനെ കണ്ട് വെപ്പിന് വരണ്ടെന്ന് പറയാൻ ആശാൻ രാജീവേട്ടനോട് പറയണം ബാക്കി ഒക്കെ ഇവര് നോക്കിക്കൊള്ളും
എല്ലാ എണ്ണവും കുടിച്ചു വീലായി കിടക്കുമ്പോ അല്പം കുടിച്ച ഞങ്ങൾക്ക് മാത്രമേ ഇത്തിരി ബോധമുള്ളൂ ഫോൺ റിങ് ചെയ്യുന്നത് കേട്ട് നോക്കുമ്പോ റിയ എന്ന് കണ്ട് വാട്സപ്പ് തുറന്നു നോക്കി
വെള്ളം കളി കഴിഞ്ഞില്ലേ...
മ്മ്... എല്ലാരും പാമ്പായി...
ഇച്ചായനടിച്ചില്ലേ...
ഞങ്ങൾ കുറച്ചേ അടിച്ചുള്ളൂ...
എന്ത് ചെയ്യുവാ...
നിന്റെ കാൾ വന്നപ്പോ അവിടുന്നിറങ്ങി വന്നു ബിച്ചൂന്റെ വണ്ടീടെ ബോണറ്റിൽ ആകാശം നോക്കി മലർന്നു കിടപ്പുണ്ട്
ആരുമില്ലേ അടുത്ത്
ഇല്ല
ഞാൻ വരട്ടെ
വരുന്നോ
വരണോ
വാ
വന്നിട്ട്
കെട്ടിപിടിച്ച് കിടക്കാം
ഇങ്ങനെ വിളിക്കണ്ടാ ട്ടോ ഞാനങ്ങു വരും
നീ വന്നോടീ കറുമ്പീ
ഷെബിച്ചാ...
മ്മ്...
കാണാൻ തോന്നുന്നു ഞാൻ വീഡിയോ കാൾ വിളിക്കട്ടെ
ഇവിടിരുട്ടാ പെണ്ണേ... എണീറ്റ് വണ്ടിക്കകത്തു പോവാൻ മടി...
നല്ല ഫിറ്റാണല്ലേ...
കുറച്ച്...
ഫോണിൽ അഫിയുടെ കാൾ വന്നു...
എവിടാ ഇക്കാ...
പാറപ്പുറത്തുണ്ട്
കഴിഞ്ഞോ...
മ്മ്... പക്ഷേ അങ്ങോട്ട് വരാൻ വണ്ടിയൊടിക്കാൻ പറ്റൂല...
അത് സാരോല്ല ഞാൻ വരാന്നെ...
എന്നാ വാ
💬 Comments
View all comments