Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
പിടിച്ച സാംസങ് ഫോൺ കാണിച്ചുകൊണ്ടവൾ എന്റെ മുഖത്ത് നോക്കി)
നമ്പർ ഇന്നലെ നാട്ടിലെത്തിയപ്പോ പുതിയതേടുത്തതാ എനിക്ക് കാണാതെ അറിയില്ല ഫോൺ താഴെയാണ് മാത്രോമല്ല വിളിച്ചാൽ കെട്ടിയോളെങ്ങാനും അറിഞ്ഞാൽ എന്നെ കൊന്ന് കൊലവിളിക്കും
(ചിരിച്ചുകൊണ്ട്) അപ്പൊ പേടിയുണ്ടല്ലേ...
പേടിക്കാതെ പറ്റുമോ അവളെങ്ങാനും ഇതറിഞ്ഞു ഇറങ്ങിപ്പോയാൽ ഞാൻ ആകെ നാണം കെടില്ലേ...
അത് ശെരിയാ... എന്തായാലും ഞാനായിട്ട് നാണം കെടുത്തുന്നില്ല...
ശെരി നാളെ ഷാർപ് പത്തുമണി റെയിൽവേ സ്റ്റേഷന് പുറത്തെ പാർക്കിങ്ങിലെ മരച്ചുവട്ടിൽ
(ചിരിച്ചുകൊണ്ട്) നേരത്തെ തന്നെ എത്തികൊള്ളാം
ശെരി...
താഴേ ലെച്ചുവിനടുത്തു ചെന്നു അപ്പോഴേക്കും അവളും തായേക്ക് വരുന്നത് കണ്ട് കൊണ്ട് വീണ്ടും റസ്റ്റ് റൂമിൽ ചെന്ന് അവളെ തൊട്ട കൈ നന്നായി സോപ്പിട്ടു കഴുകി തിരികെ വന്നു
കഴിഞ്ഞോ...
ആ... ഇതെങ്ങനെ ഉണ്ട് (അവൾ എടുത്തുവെച്ച മൂന്ന് സാരികൾ എന്റെ മുന്നിൽ കാണിച്ചു)
കൊള്ളാം...
കഴിഞ്ഞെങ്കിൽ ഇറങ്ങാം...
ഇറങ്ങാം (സെയിൽസ് ഗേൾനെ നോക്കി) അത് മൂന്നും പാക്ക് ചെയ്തോളൂ...
ബില്ലിംഗ് സെക്ഷനിലേക്ക് നടക്കുമ്പോ അവൾ നോക്കുന്നത് കണ്ട് രണ്ടുപേരെയും നോക്കി ചെറിയൊരു ചിരിയോടെ കണ്ണടച്ചു കാണിച്ചു
ബില്ലിംഗ് സെക്ഷനിൽ നിൽക്കുന്ന ഞങ്ങളെ ഒരു ഡിസ്റ്റൻസിൽ ചുറ്റിതിരിയുന്ന അവളെ കാണാത്തപോലെ ബില്ലിങ്ങിനായി കാർഡ് കൊടുത്തു കൊണ്ട് എത്രയായി
ഒരു ലക്ഷത്തി പാതിനാറായിരം സർ, ഫൈവ് പേഴ്സന്റെജ് ഡിസ്‌കൗണ്ട് ഉണ്ട്
ശെരി എക്സ്ട്രാ ഒരു തൗസന്റ് സ്വൈപ് ചെയ്തു ക്യാഷ് തന്നെ
സോറി സർ...
ഇത്രേം രൂപേടെ പർച്ചേഴ്‌സ് ചെയ്തിട്ട് ആയിരം രൂപ എക്സ്ട്രാ സ്വൈപ് ചെയ്യാൻ കഴിയില്ലെങ്കിൽ ഞങ്ങൾക്ക് ഈ സാധനം വേണ്ട
അതല്ല സർ
ഒന്നും പറയണ്ട കാർഡ് തിരിച്ചുതന്നേക്ക്
അവൾ എല്ലാം കേട്ടുകൊണ്ട് അല്പം അകലെ നിൽക്കുന്നത് കാണാത്ത പോലെ നിൽക്കെ
കൌണ്ടറിൽ ഇരിക്കുന്ന ആള് കൂടെ ഉള്ള ആളോട് സ്വകാര്യം പോലെ കാര്യം പറഞ്ഞു ആയാൾ അതേപോലെ കൊടുക്കെന്നു പറഞ്ഞു
സോറി സർ, തരാം...
കാർഡ് സ്വൈപ് ചെയ്ത് അവര് തന്ന ക്യാഷ് ലെച്ചുവിന്റെ കൈയിൽ കൊടുത്തുകൊണ്ട്
(അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ)ഇത് ട്ടിപ്പ്കൊടുക്ക്
അവൾ അവൾക്ക് സാധനം കൊടുത്ത സെയിൽസ് ഗേൾനെ വിളിച്ചു പൈസ
💬 Comments
View all comments