0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

(അവളെന്നെ വയറിലേക്ക് ചേർത്തുപിടിച്ചു) നീ എന്തൊക്കെയാടാ ചോദിക്കുന്നെ... നിനക്ക് ഞാനൊരു ഭാരമായി തോന്നില്ലെന്ന് എനിക്കറിയാം...

നിന്റെ പഠിപ്പ് കഴിയും മുൻപ് ഒരു ഗൾഫുകാരന്റെ ആലോചന വന്നപ്പോ അവര് നിന്നെ പഠിപ്പിക്കാമെന്നൊക്കെ പറഞ്ഞപ്പോ നിന്നെ ഉപ്പ കെട്ടിച്ചത് ഇത്താനെ കൂടെ കെട്ടിക്കാൻ ഉള്ളത് കൊണ്ടാണ് അല്ലാതെ നിന്നെ പഠിപ്പിക്കാൻ ഉപ്പാക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല

എനിക്കറിയ മോനേ...

പക്ഷേ അന്ന് ചെയ്തത് തെറ്റായി പോയി അന്ന് നിന്റെ പഠിപ്പ് പൂർത്തിയാക്കിയിരുന്നെങ്കിൽ നിനക്ക് സ്വന്തം കാലിൽ നിൽക്കാൻ കഴിഴുമെന്ന ഉറപ്പുണ്ടായിരുന്നെങ്കിൽ നീ ഇത്രയൊന്നും അനുഭവിക്കേണ്ടിവരില്ലായിരുന്നു

സാരോല്ല ചെക്കാ... എല്ലാം കഴിഞ്ഞില്ലേ...

മ്മ്...

നാളെ കാലത്ത് എല്ലാരോടും റെഡിയാവാൻ പറയണം നമുക്കെല്ലാർക്കും കൂടെ ഒരുസ്ഥലം വരെ പോവാനുണ്ട്

എവിടെയാ...

അത് നാളെ പറയാം

അതെന്ത് പണിയാ ചെക്കാ... ഇപ്പൊ പറ... ഇല്ലെങ്കിൽ അതെന്താണെന്ന് ആലോചിച്ചെനിക്കൊരു സമാധാനവും കിട്ടില്ല...

ചെവി ഇങ്ങ് കൊണ്ടുവാ സ്വകാര്യമാ...

അവൾ കുനിഞ്ഞു ചെവി എന്റെ അടുത്തേക്ക് കൊണ്ടുവന്നു

അതേ... അതില്ലേ... (ലാപ്പ് അല്പം അകലേക്ക്‌ നീക്കിവെച്ചുകൊണ്ട് ഇരിക്കുന്ന കസേര അല്പം പുറകോട്ട് നീക്കി അവളുടെ തലയിലും ഇടം കൈയിലും പിടിച്ചുകൊണ്ട് കവിളിൽ ഒരു കടി കൊടുത്തു)

ആ... വിടെടാ... വിട്... ഉമ്മാ... ഉപ്പാ...

കടി വിട്ടുകൊണ്ട് എഴുനേറ്റ് അല്പം മാറി നിന്ന് നോക്കുമ്പോ കവിളിൽ തടവികൊണ്ട് അവളെനെ നോക്കി ആടുത്ത നിമിഷം മുന്നോട്ട് കുതിച്ച അവളെ വിട്ട് ഓടി മേശയെ വട്ടം ചുറ്റുന്നതിനിടെ എന്റെ കട്ടിലിലെ തലയിണ എടുത്തവളെന്നെ എറിഞ്ഞെങ്കിലും അത് പിടിച്ചുകൊണ്ടവളെ തിരിച്ചറിഞ്ഞു കൊണ്ട് പുറത്തേക്കോടി പുറകെ തന്നെ എവിടുന്നോ കയ്യിലാക്കിയ വടിയുമായി അവളും ഓടി വീടിനു ചുറ്റും ഓടുന്നതിനിടെ മറു വശത്ത് കൂടെ തിരിഞ്ഞോടിവന്ന അവളുടെ കൈയിലെ വടിയിൽ നിന്നും തലനാരിഴക്ക് രക്ഷപെട്ടുകൊണ്ട് തിരിഞ്ഞോടി പറമ്പിലൂടെ എനിക്ക് പുറകെ കൊലവിളിയുമായി അവളും ഓടി പുഴക്കരയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും അവളെ ഇട്ടോടിക്കുന്നതിനിടെ അവളെ പുഴയിലേക്ക് തള്ളിയിട്ടു പെട്ടന്ന് വീണകൊണ്ടോ കാലങ്ങളായി നീന്താത്തകൊണ്ടോ അവൾ മുങ്ങി അത് കണ്ടതും പുഴയിലേക്ക് ചാടി അവളെ പിടിച്ചു കരക്ക് കയറ്റി ഇരുത്തിയതും തളർന്ന അവളെന്റെ തോളിൽ ചാഞ്ഞു കിടന്നു അവൾ മുങ്ങുന്നത് കണ്ട് പേടിച്ചുപോയഞാൻ

💬 Comments

View all comments