0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

ദീർഗ ശ്വാസമെടുത്തു അവൾ പതിയെ മുഖം ഷോൾഡറിൽ തുടച്ചുകൊണ്ടിരിക്കെ കൈ മസിലിൽ അമർത്തി കടിച്ചു

ആ... ഇത്താ... വിട്... വേദനാവുന്നു... വിടെടീ... വിടാൻ...

പിടച്ചുകൊണ്ട് കൈ വിടുവിച്ചു അവളെന്നെ നോക്കി അവളെ പിടിക്കാൻ നോക്കിയതും പാവം പോലെ ഇരുന്ന് കവിളിൽ തടവികൊണ്ട്

ദുഷ്ട്ടാ... എന്റെ കവിള് മുറിഞ്ഞെന്നാ തോന്നുന്നേ...

അവളുടെ മുഖം പിടിച്ചു നോക്കുമ്പോ വെളുത്ത കവിളിൽ പല്ലുകളുടെ പാട് ചുവന്നുകിടക്കുന്നത് കണ്ടു

എന്നാലും എന്ത് കടിയാഡീ കടിച്ചേ കൈയിലെ ഇറച്ചിയവിടെ ഉണ്ടോന്ന് നോക്ക്

നന്നായി... എന്നെ കടിച്ചിട്ടല്ലേ... എന്നെ കടിച്ചാ ഞാനും കടിക്കും...

പുഴയിൽ മുങ്ങിപ്പോയപ്പോ രക്ഷിക്കാൻ വന്നിട്ടല്ലേ നിനക്കെന്നെ കിട്ടിയത്

ആര് മുങ്ങിപ്പോയി നിന്നെ കിട്ടാൻ എന്റെ നമ്പറല്ലെ അതൊക്കെ... അയ്യേ... പാവം... തോറ്റുപോയി...

പോടീ തെണ്ടീ...

എന്നാലും ആകെ നനച്ചു കളഞ്ഞു ന്തോരു സാധനം (അവൾ എണീറ്റു പോവാനായി കരക്ക് കയറാൻ തിരിഞ്ഞുകൊണ്ട്) പോടാ കൊരങ്ങാ...(വിളിക്കൊപ്പം തന്നെ പുഴയിലേക്ക് തള്ളി)

വീഴുന്ന വീഴലിൽ തിരിഞ്ഞുകൊണ്ടവളുടെ കൈയിൽ പിടിച്ച് വലിച്ചു പുഴയിലേക്കിട്ടു പുറകോട്ട് മലർന്നുവീഴുന്ന എനിക്ക് മേലെയായി അവൾ വന്നുവീണു

ടാ...തെണ്ടീ...

അവൾ എന്നെ പിടിക്കാൻ വന്നതും ഞാൻ പെട്ടന്ന് അല്പം അകലേക്ക്‌ നീന്തി മുണ്ട് കാലിൽ ചുറ്റുന്നതിനാൽ പറിച്ചെടുത്തു കരയിലെക്കെറിഞ്ഞു അവൾ അടുത്തെത്താറായതും മുങ്ങിച്ചെന്ന് അവളെ പിടിച്ച് മുക്കികൊണ്ട് അകലേക്ക്‌ മാറി കരയിലേക്ക് നീന്തി കിതച്ചുകൊണ്ട് അവിടെ ഉള്ള അലക്കു കല്ലിനടുത്തുള്ള കല്ലിൽ കയറിനിന്നു നനഞ്ഞു കഴുത്തിൽ ചുറ്റിയ ശ്വാൾ എടുത്ത് കരയിലെക്കിട്ടുകൊണ്ട് ആഞ്ഞു ശ്വാസമെടുത്ത അവൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് വെള്ളത്തിലേക്ക് ചാടി എനിക്കരികിലേക്ക് നീന്തി

വേലിയേറ്റമാ നല്ല ഉപ്പുണ്ട് വെള്ളത്തിന്

അതേ... നീ വന്നിട്ട് പുഴയിൽ കുളിച്ചില്ലേ

പിനെ... കുളിക്കാതെ...നിന്നെ പുഴ മറന്നുപോയ്കാണും...

അക്കരക്ക് നീന്തിയാലോ...

നീന്താ...

ഇടക്ക് നോക്കണേ ഇപ്പൊ അത്രയും നീന്താൻ പറ്റുമോന്നറിയില്ല

നീ... നീന്തിക്കോ ഞാനില്ലേ

ഞാൻ ഷർട്ട് കൂടെ ഊരി കരയിലെക്കെറിഞ്ഞു

ഞങ്ങൾ അക്കരക്ക് നീന്തി കരയെത്തും മുൻപ് തളർന്ന അവളെനെ നോക്കി

മോനൂ... തളർന്നെടാ...

അവളെ പുറത്ത് കയറ്റികൊണ്ട് ബാക്കിയുള്ള അല്പദൂരം നീന്തി കരയിൽ കയറി ഇരുന്നു അവൾ നന്നായി കിതക്കുന്നുണ്ട്

തളർന്നോ...

മ്മ്...

💬 Comments

View all comments