0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

പറയാ

മ്മ്...

മുകളിലെ രണ്ട് വരാന്തകളും കുതിരമാളികയാണ് അതാവുമ്പോ അകത്തേക്ക് കാറ്റും വരും ഒപ്പം തന്നെ അകത്തുനിന്ന് പുറത്തേക്ക് കാണാൻ പറ്റും പുറത്ത് നിന്ന് അകത്തേക്ക് കാണാൻ പറ്റുകയുമില്ല പക്ഷേ കുതിരമാളിക പണിയാൻ അറിയുന്ന ആശാരിയെ കിട്ടാനാണ് പാട് ഞാൻ രവീന്ദ്രേട്ടനോട് ചോദിച്ചിരുന്നു ആൾ കേട്ടറിവല്ലാതെ അതിനെപ്പറ്റി വലിയ പിടിയില്ലെന്നാ പറഞ്ഞേ വേറെ ആരോടോ ചോദിച്ചിട്ട് പറയാന്ന് പറഞ്ഞു ഭക്ഷണം കഴിച്ചു കഴിഞ്ഞുമ്മറത്തിരുന്നു സംസാരിക്കേ ഇത്താനെ നോക്കി

ഇത്താ ഇങ്ങള് ഇത്താനോട് നാളെ പോവേണ്ട കാര്യം വിളിച്ചുപറഞ്ഞോ...

ഇല്ല...

എന്നാ വിളിച്ച് പറഞ്ഞേക്ക്... നാളെ നമുക്കൊന്ന് കോഴിക്കോട് വരെ പോണം...

ഉപ്പ : എന്തെ...

ആശുപത്രിയിൽ പോയി ബാബയെ ഒക്കെ ഒന്ന് കാണാം...

ഉപ്പ : ശെരിയാ... അന്ന് കണ്ടതിൽ പിന്നെ നമ്മളൊന്നങ്ങോട്ട് പോയിനോക്കിയില്ലല്ലോ...

രാത്രിയിൽ നിശബ്ദമായി പുറത്തിറങ്ങി വണ്ടിയുമെടുത്തു അഫിയുടെ വീട് ലക്ഷ്യം വെച്ച് യാത്ര തുടങ്ങി ടൗണിലെ രോഡരികിൽ വണ്ടി നിർത്തി അവളുടെ വീട്ടിലേക്ക് നടന്നു മതിൽ ചാടികടന്ന് കോമ്പൗണ്ടിൽ മുറ്റത്ത് കിടക്കുന്ന ബി എം ഡബ്ലിയു വിലേക്ക് നോക്കി മാവിൻ ചുവട്ടിലെത്തി മാവിനെ ഒന്ന് തൊട്ടുഴിഞ്ഞുകൊണ്ട് മാവിലേക്ക് കയറി കൊമ്പിലൂടെ ടെറസിൽ കയറി ബാൽക്കണിയിലേ ഡോർ ഹാൻഡിലിൽ പിടിച്ച് തിരിച്ചതും അത് തുറന്നു റൂമിന്റെ വാതിൽ തുറന്ന് അകത്ത് കയറി ഡോറടച്ചു ചെരിപ്പ് സൈഡിൽ അഴിച്ചുവെച്ചു ഡ്രെസ്സിൽ മാവിന്റെ മണമുണ്ടാവും കുളിച്ചിട്ട് കിടക്കാം എന്ന് കരുതി അവളെ നോക്കികൊണ്ട് ബാത്രൂം ലക്ഷ്യമാക്കി നടന്നു ഉറങ്ങുമ്പോ ഇവൾക്ക് പിന്നെയും ഭംഗി കൂടുന്നുണ്ട് എന്ത് ഭംഗിയാ ഇവളെ കാണാൻ ബാത്‌റൂമിന് മുന്നിൽ എത്തും മുൻപ് കാൽ എന്തിലോ തട്ടി

അടിക്കല്ലേ... ഞാനൊന്നും ചെയ്തില്ല... പ്ലീസ്... എന്നെ വിട്ടേക്ക്...

പുരുഷ ശബ്ദത്തിലുള്ള കരച്ചിൽ കേട്ടുകൊണ്ട് താഴേക്ക് നോക്കി എണീറ്റിരുന്നു കൈ കൂട്ടി തൊഴുതുകൊണ്ട് കരയുന്ന അവനെ നോക്കി നിൽക്കെ അവന്റെ കരച്ചിൽ കേട്ട് ഉറക്കമുണർന്ന അഫി ലൈറ്റ് ഓൺ ചെയ്തു റൂമിൽ വെളിച്ചം പരന്നതും അവൻ തല ഉയർത്തി എന്നെ നോക്കി അവൾ ബെഡിൽ നിന്നും മുടി വാരി കെട്ടികൊണ്ട് എഴുന്നേറ്റു അടുത്തേക്ക് വന്നുകൊണ്ട്

ഇക്ക എപ്പോ വന്നു...

💬 Comments

View all comments