Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
കൊണ്ട് അതും കഴിയും മൊത്തത്തിൽ ആറുമാസം കൂടിപ്പോയാൽ ഒരുവർഷം കൊണ്ട് എല്ലാ പണിയും കഴിയും
ഉമ്മ : എന്നിട്ടാണോ കല്യാണം
എന്റുമ്മാ ഞാനിപ്പോ ലീവിന് വന്നതല്ല ബാബയുടെ ചികിത്സക്ക് വന്നതാ... അത് കഴിഞ്ഞു അവര് പോവുമ്പോ ഞാനും തിരിച്ചുപോണം അതിനിടക്ക് എന്തായാലും കല്യാണം നടക്കില്ലല്ലോ... പോയിട്ട് ഒരു വർഷം നിന്നിട്ട് ലീവിന് ഞാനിങ്ങു വരും എന്നിട്ട് കല്യാണം കഴിക്കാലോ...
സംസാരിച്ചോണ്ടിരിക്കെ ആശാനും അൽത്തുവും കല്ല്യാണം വിളിക്കാനായി കയറിവന്നു
അവർക്ക് ഇരിക്കാൻ കസേര എടുത്തിട്ടുകൊടുത്തു ചായ എടുക്കാൻ ഉമ്മയും ഇത്തയും അകത്തേക്ക് പോയി
കല്യാണം വിളിക്കാൻ ഇവിടെയൊക്കെ വരേണ്ടകാര്യമുണ്ടോ ആശാനേ... ഞങ്ങളങ്ങു വരില്ലേ...
നിന്നെ വിളിക്കാനല്ല അഹമ്മദ്നെ വിളിക്കാൻ വന്നതാ
ഉപ്പ : എന്നെ ഇവിടെ വന്നു വിളിക്കണോ വിളിച്ചില്ലേലും നിന്റെ വീട്ടിലെ കല്യാണത്തിന് ഞങ്ങളെല്ലാം അങ്ങ് വരില്ലേ...
അതവിടെ നിക്കട്ടെ ആശാനേ... ഇതൊന്ന് നോക്കിക്കേ... (ലാപ്പ് ആശാന് നേരെ തിരിച്ചു) വീടെങ്ങനെ ഉണ്ട്
ആശാൻ : ഇത് വീടല്ലല്ലോ... കൊട്ടാരമല്ലേ... എവിടുള്ളതാ...
ഇവിടെ ഉണ്ടാക്കാൻ വേണ്ടി വരച്ചതാ...
ആശാൻ : നന്നായിട്ടുണ്ട്... ലോൺ എടുത്തും കടംവാങ്ങിയും ആണേൽ ഈ പരിപാടിക്ക് നിൽക്കേണ്ട
ഇല്ല ആശാനേ സമാധാനത്തിൽ കിടക്കാനല്ലേ വീട് വെക്കുന്നെ ലോണെടുത്തു വലിയ വീട് വെച്ച് സമാധാനമില്ലാതെ കഴിയുന്നതിലും നല്ലത് ഉള്ള വീട്ടിൽ കഴിയുന്നതല്ലേ...കടംവാങ്ങുന്ന ശീലം പണ്ടേ ഇല്ലല്ലോ... കിടന്നു പോയപ്പോ നാട്ടുകാർ സഹായിച്ച പൈസ ആയിരുന്നു കടമായിട്ടുള്ളത് അത്തന്നെ വീട്ടും വരെ ഒരു സമാധാനവുമില്ലായിരുന്നു
ഉപ്പ : അന്നത് വലിയ സഹായമായി തിരിച്ചു തന്നപ്പോ നിങ്ങള് കുറേപേര് വാങ്ങാത്തതിനാൽ അത് ഒന്നിനും എടുക്കാതെ ഇവിടെ ഉണ്ട്
അതവിടെ നിൽക്കട്ടെ അതുകൊണ്ട് ആവശ്യമുണ്ട് ആദ്യം കല്യാണം കഴിയട്ടെ ബാക്കിയൊക്കെ എന്നിട്ട്
അപ്പോഴേക്കും ചായയും ചിപ്സും മിസ്ചറുമായി ഉമ്മയും ഇത്തയും വന്നു
അവർ യാത്രപറഞ്ഞിറങ്ങിയതിനു പുറകെ ഞങ്ങൾ ഭക്ഷണം കഴിക്കുവാനായി ഇരുന്നു
പ്ലാൻ ആർക്കും ഇഷ്ടക്കുറവില്ലല്ലോ
ഉപ്പ : ഇത്രയും പൈസേടെ വീടൊക്കെ
അതൊന്നും പ്രശ്നമല്ലുപ്പാ...
ഉപ്പ : എന്നാൽ നിന്റെ ഇഷ്ടം പോലെ ചെയ്യ്...
മ്മ്... ഞാൻ എഞ്ചിനീയറേ കണ്ട് സംസാരിക്കട്ടെ അതുകഴിഞ്ഞു നമുക്ക് കുറ്റിയിടാം
മൊയില്യാരോടും വരാൻ
💬 Comments
View all comments