Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
ഷേവ് ചെയ്ത വെളുത്ത മുഖത്ത് ചോര കല്ലിച്ചു കിടക്കുന്ന പാടും ചെവിയിൽ പഞ്ഞി വെച്ചിരിക്കുന്നു താടിഎല്ലിന് സപ്പോർട്ട് കൊടുക്കാനായി ഒരു സാധനം പിടിപ്പിച്ചിരിക്കുന്നു
എന്താ വിശേഷം... സുഖമല്ലേ...
അത് പിന്നെ ആളറിയാതെ അന്നങ്ങനെ പറ്റിപ്പോയി ക്ഷമിക്കണം നാലുപേരും ക്ഷമ പറഞ്ഞു
ഞാൻ നിങ്ങൾക്ക് സുഖമാണോ എന്നല്ലേ ചോദിച്ചുള്ളൂ...
അവർ സുഖം എന്ന് പറഞ്ഞു
ക്ഷമിക്കാൻ നിങ്ങൾ ഇവന്റെ കയ്യിന്നു പെറ്റി അടിച്ചു പൈസ വാങ്ങിയതോ അല്ലെങ്കിൽ കൈകൂലി വാങ്ങിയതോ അല്ലല്ലോ...
സംഭവം നിങ്ങള് തന്നെ പറ എന്തായിരുന്നു തുടക്കം...
അവർ പരസ്പരം നോക്കി
അതിൽ പ്രായം കുറഞ്ഞ ആളെ അടുത്തേക്ക് വിളിച്ചു ഒരു കസേര വലിച്ചിട്ടു കൊണ്ട് മേശയിൽ ഉണ്ടായിരുന്ന ഭംഗിയുള്ള വാളിട്ടുവെച്ച ഉറ കൈയിൽ എടുത്തു മറ്റൊരു കസേരയിലേക്കിരുന്നു ആദ്യം വലിച്ചിട്ട കസേര ചൂണ്ടി
ഇവിടെ ഇരുന്ന് നടന്നതെല്ലാം ഒരു കഥപോലെ പറഞ്ഞേ...
അത്...
അതും ഇതും ഒന്നുമില്ല... തുടക്കം മുതൽ ഞാൻ സ്റ്റേഷനിൽ എത്തും വരെ ഉള്ളത് പറഞ്ഞോ എനിക്കറിയുന്ന കഥയിൽ നിന്നും ഒരക്ഷരം കുറയാൻ പാടില്ല പാടില്ല...
രാത്രി പതിനൊന്ന് മണി ആയിക്കാണും സി ഐ സാറിന് കാൾ വന്നതിനാലാണ് ഞങ്ങൾ കോളനിയിലേക്ക് ചെല്ലുന്നത് ചെന്നപ്പോ കാണുന്നത് ആന കയറിയ കരിമ്പിൻ തോട്ടം പോലെ അവിടെ ഇവിടെയായി ചിതറി കിടക്കുന്ന ആളുകളെയും അവർക്കരികിലായി കിടക്കുന്ന വാളും കത്തിയും പൈപ്പും ഒക്കെയാണ് അത് കണ്ടപ്പോ അല്പം ഭയം തോന്നിയതിനാൽ സി ഐ സാർ പിസ്റ്റൾ എടുത്ത് ലോഡ് ചെയ്തു കൈ യിൽ പിടിച്ചു അല്പം പേടിയോടെ ആണെങ്കിലും സാറിന്റെ കൈയിൽ പിസ്റ്റലുള്ള ധൈര്യത്തിൽ ഞങ്ങളും മുന്നോട്ട് നടന്നു ശബ്ദങ്ങളൊക്കെ കേൾക്കുന്ന ഭാഗത്തേക്ക് എത്തുമ്പോ ഞങ്ങൾ കാണുന്നത് ഒരിടത്തും ഉറച്ചുനിൽക്കാതെ കൈയിൽ ആഴുദങ്ങളുമായി വരുന്ന എല്ലാരേയും അടിച്ചിട്ട് മുന്നോട്ട് നീങ്ങുന്ന ഇയാളെ ആണ് അത്രയും വേകത്തിൽ എല്ലാ വശങ്ങളിലേക്കും നീങ്ങുന്ന ഇയാളെ വെടിവെക്കാൻ സാറിന് കഴിഞ്ഞില്ല ഭയത്താൽ സാർ ബേക്കപ്പ് ഫോഴ്സിനെ വിളിച്ചു കഴിയുമ്പോയേക്കും അവസാനത്തെ ആളെയും അടിച്ചിട്ട് ഞങ്ങളുടെ ഭാഗത്തേക്ക് ഒന്ന് നോക്കിയ ഇയാൾ കണ്ണ് ചിമ്മി തുറക്കുന്ന സമയം കൊണ്ട് ഞങ്ങളുടെ മുന്നിലെത്തി സാറിന്റെ
💬 Comments
View all comments