0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

വെളിയിൽ കാത്തു നിന്നു പാടും മാറ്റി വെളിയിലേക്ക് ഇറങ്ങി വാതിൽക്കൽ നിൽക്കുന്ന എന്നെ നോക്കി

കഴിച്ചോ...

വിശക്കുന്നില്ല... കുറച്ച് കഴിഞ്ഞ് മതി...

എന്തേലും കഴിക്ക്... ഞാനെടുത്തു തരണോ...

(അവളെ പിടിച്ചു ബെഡിലേക്ക് കിടത്തി)എന്റെ മോളിപ്പോ ഇവിടെ അടങ്ങി കിടന്നാൽ മാത്രം മതി...

ഡ്രസ്സ്‌ മാറി മുണ്ടുടുത്ത് അവൾക്കരികിൽ കിടന്നു രണ്ടുപേർക്കും അരക്ക് മേലേ വരെ പുതച്ചു കെട്ടിപിടിച്ചുകൊണ്ടവളെന്റെ നെഞ്ചിൽ ചേർന്നുകിടന്നു നെഞ്ചിൽ ഉമ്മ വെച്ചു

കൊരങ്ങാ...നിന്നെ കിട്ടിയത് കൊണ്ട് ഈ ലോകത്ത് ഏറ്റവും ഭാഗ്യമുള്ള പെണ്ണ് ഞാനാ...

ഉറങ്ങടീ കുരിപ്പേ ക്ഷീണമൊക്കെ മാറട്ടെ ഉച്ചയ്ക്കുണർന്നു ഭക്ഷണം കഴിക്കേണ്ടതാ...

ഒന്ന് കൂടെ ചേർത്തുപിടിച്ചവളുടെ നെറ്റിയിൽ ഉമ്മവെച്ചു

ഉമ്മച്ചി ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോഴാണ് ഉണരുന്നത്

ഉമ്മച്ചി ബിരിയാണി ഉണ്ടാക്കിയ ബിരിയാണിയും തിന്ന് അവൾക്ക് ജ്യൂസ് അടിച്ചുകൊടുത്ത് അവളോട് വീട്ടിൽ പോയിട്ട് രാത്രി വരാം എന്ന് പറഞ്ഞിറങ്ങി വീട്ടിൽ ചെല്ലുമ്പോ തന്നെ പില്ലറിന്റെ കമ്പി പൊങ്ങിനിൽക്കുന്നത് കണ്ടു വണ്ടിയിൽ നിന്നിറങ്ങി അങ്ങോട്ട് നടന്നു പറഞ്ഞ പോലെ കോൺക്രീറ്റ് ചുവരും ഇരുന്നൂറ്റിറ്റിമുപ്പത് സ്ക്വയർ ഫീറ്റുള്ള ടാങ്കും പില്ലറുകളും സ്‌ട്രോങ് ആയി പണിതിട്ടുണ്ട് പുഴയിൽ നിന്നും അകത്തേക്ക് മതിലിനടിയിലൂടെ നിർമിച്ച കോൺക്രീറ്റ് തോടിന്റെ ഷട്ടറിൽ ടാങ്കിൽ നിന്നും നിർമിച്ച കോൺക്രീറ്റ് തോട് മുട്ടിച്ചിരിക്കുന്നു തൊഴുത്തിന്റെ എട്ട് പില്ലറുകളും നനക്കാൻ ഉള്ള വാട്ടർടാങ്കിന്റെ പില്ലറും അതിനിടയിൽ ടു ബി എച് കെ കുള്ള തറയും കെട്ടിയിരിക്കുന്നത് നോക്കി എല്ലാം പറഞ്ഞപോലെ ചെയ്തിരിക്കുന്നു എന്ന് ഉറപ്പ് വരുത്തി വീട്ടിലേക്ക് നടക്കേ ഉമ്മ അങ്ങോട്ട് വരുന്നത് കണ്ട്

എന്താണ് സുലുകുട്ടീ...

വണ്ടി കണ്ടപ്പോ തോന്നി നീയാണെന്ന്... കാണാഞ്ഞിട്ട് വന്ന്

💬 Comments

View all comments