Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
കിട്ടിയ പിറകെ
മാമി : കണ്ണ് വെക്കല്ലേ ചെക്കാ... അവനെ പോലെ നല്ലോണം തിന്ന് ഇത്തിരി കോലം വെക്കാൻ നോക്ക്...
മൂസി : അള്ളോഹ്... ഞാനൊന്നും പറയുന്നില്ല... നമ്മൾക്കീ ഉള്ള തടിതന്നെ മതി...
മുത്ത് : അതെന്നെ ഈ കോലം കൊണ്ട് തന്നെ കോളേജിലെ കോഴിയാ... ഇനി കാക്കൂനെപോലെ ആയിട്ട് വേണം പെൺപിള്ളാരിങ്ങോട്ട് കയറിവരാൻ...
കുഞ്ഞ : (അവന്റെ തോളിൽ തല്ലി കണ്ണുരുട്ടികൊണ്ട്)ആണോടാ... നീ പെൺപിള്ളേരെ പുറകെ നടക്കാറുണ്ടോ...
മൂസി : എന്റുമ്മാ ഇവക്ക് വട്ടാ... ഞാനാരെ പിറകേം നടക്കാറില്ല...(അവളുടെ ചെവിയോട് ചുണ്ട് ചേർത്ത് സ്വകാര്യമായി) കാണിച്ചുതരാടീ ഞാൻ ഇന്ന് നിന്നെ കൂട്ടിയെ പോവൂ...
(അവളവനെ നോക്കി ചെവിയിൽ) മുത്തല്ലേ... അങ്ങനെ പറയല്ലേ... നമ്മള് ചങ്കല്ലേ...
എങ്കി എന്നെ ഇക്കാക്കാന്ന് വിളിക്ക്...
അത് വേണോ... നമ്മളൊരേ വയസല്ലേ...
ഒരു മണിക്കൂർ വ്യത്യാസമില്ലേ...
അത് ഞാനല്ലേ മൂത്തെ...
അത് സാരോല്ല...
വേണോ...
വേണം...
(കുശുകുശുക്കൽ നിർത്തി അവൾ അനൂനെ നോക്കി) ഇക്കാക്കാ...
മൂസി : അടവ് മനസിലിരിക്കട്ടെ മോളേ... എന്നെ നോക്കി വിളിക്ക്...
(മടിച്ച് മടിച്ച്) ഇക്കാക്കാ...
ആഹാ... എന്തൊരു സുഖം...
അവളുടെ അളിഞ്ഞ മുഖവും മൂസിയുടെ പറച്ചിലും കുളിരുകോരുന്ന ആക്ഷനും ആണ് എല്ലാരേം ചിരിപ്പിച്ചതെങ്കിൽ അവരുടെ കുശുകുശുക്കൽ മുഴുവനായി കേട്ട് കൊമ്പോടിഞ്ഞു നിൽക്കുന്നത് കൂടെ കണ്ട് എനിക്കും നല്ല ചിരിവന്നു
അത് കണ്ടതോടെ മുഖം വീർപ്പിച്ചു കയ്യും കഴുകി അകത്തേക്ക് പോയ അവൾ അല്പം കഴിഞ്ഞ് വീർപ്പിച്ചു വെച്ച മുഖവുമായി തന്നെ ചായയുമായി വന്ന അവളെ കണ്ട് എനിക്ക് ചിരി പൊട്ടി ചായ ടീ പോയിൽ വെച്ച്
💬 Comments
View all comments