0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

ഷെറിൻ, അബിദ, അനക, ആബിദ (ഓരോരുത്തരെ ആയി കാണിച്ച് പേര് പറഞ്ഞു) എന്റെ ഫ്രണ്ട്‌സ് ആണ്... (അവരെ നോക്കി) ഇതാ ഞാൻ പറയാറുള്ള കാക്കു...

ഷെറിൻ : കണ്ടപ്പോ മനസിലായി... നിന്റെ ഫോണിൽ എത്ര ഫോട്ടോ കണ്ടിരിക്കുന്നു...

അനക : ചെലവ് വേണം...

അത് മുത്ത് തരും...

ഞാൻ മുത്തെന്ന് പറഞ്ഞതും എല്ലാരുടെ മുഖത്തും അവരുടെ മുന്നിൽ വെച്ചങ്ങനെ വിളിച്ചതിൽ ഉള്ള അമ്പരപ്പും കളിയാക്കിയുള്ള നോട്ടവും കണ്ടു

(മുത്ത് എന്റെ തുടയിൽ നുള്ളി ചെവിയിലായി) അങ്ങനെ വിളിക്കല്ലേ... ഇവർക്കൊന്നും ആ പേരറിയില്ല...

അപ്പൊ മൂസി എന്താ വിളിക്കാറ്...

മൂസിനാന്ന്...

അത് കേട്ടതും എന്നോട് ചിരിച്ചുപോയി

കാക്കൂ... കാലത്ത് തൊട്ടേന്നെ കളിയാക്കുവാ... നല്ല അടിവെച്ചുതരും ഞാൻ...

അളക്ക : എന്താ രണ്ടാൾക്കും പ്രേമിച്ചു മതിയായില്ലേ...

അതങ്ങനെ യൊന്നും മതിയാവില്ല... (അവളെ നോക്കി) അല്ലെടീ...

അവളും ചിരിയോടെ എന്നോടൊട്ടിനിന്നു...

അല്പം കൂടെ അവരോട് സംസാരിച്ചു കോളേജിലേക്ക് വിട്ടു പ്രിൻസിപ്പൽ റൂമിലേക്ക് കയറിച്ചെന്നു

ഹലോ... സർ... ഞാൻ ഇന്നലെ വിളിച്ചിരുന്നു...

ഷെബി...

അതേ... സർ ഞാൻ പറഞ്ഞ കാര്യം...

ഞാനവരുടെ പാരന്റ്സിനെ വിളിച്ചിട്ടുണ്ട്... അവരിപ്പോ വരും... നിങ്ങൾ പറഞ്ഞപോലെ ഉച്ചക്ക് ശേഷം എല്ലാ ഡിപ്പാർട്ട് മെന്റിന്റെയും പാരന്റ്സ് മീറ്റിങ് വിളിച്ചിട്ടുണ്ട്...അല്ലാതെ പാരന്റ്സിനോട് ഈ കാര്യം നേരിട്ട് പറഞ്ഞാൽ അവരെങ്ങനെ പ്രതികരിക്കും എന്നറിയില്ല... കാര്യം ഇത്തിരി കുഴപ്പം പിടിച്ചത് ആയത് കൊണ്ട് മാനേജമെന്റിനെയും മീറ്റിങ്ങിൽ എത്താൻ അറിയിച്ചിട്ടുണ്ട്...

ശെരിയാണ് എല്ലാരും തങ്ങളെ മക്കൾ അങ്ങനെ ചെയ്യില്ല എന്ന പ്രതീക്ഷയിൽ ആവും

സംസാരിച്ചുകൊണ്ടിരിക്കെ പ്യൂൺ അകത്തേക്ക് വന്നു

സർ വിളിപ്പിച്ചു എന്ന് പറഞ്ഞു രണ്ട്

💬 Comments

View all comments