0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

അവളെ നോക്കി പുഞ്ചിരിച്ചു

പേടിച്ചോ...

പേടിക്കാതെ പിന്നെ...

ആദ്യമായിട്ടാണോ കാണുന്നെ...

ഇങ്ങനെ ആദ്യമായിട്ടാ... മൈസൂര് പോയപ്പോ സൂവിൽ കണ്ടിട്ടുണ്ട്...

അപോ ആദ്യമായിട്ടാണ് രാജാവിനെ രാജ്യത്ത് പോയി കാണുന്നതല്ലേ...

കാട്ടിലെ രാജാവ് സിംഹമല്ലേ...

അത് അതിന്റെ സടയും ഗർജ്ജനവും ഒക്കെ കൊണ്ട് പറയുന്നതാ ശെരിക്കും കടുവയാണ് കാടിന്റെ രാജാവ് ഒരു കടുവയുടെ അതിർത്തിക്കുള്ളിൽ മറ്റൊരു കടുവ വരില്ല വന്നാൽ പരസ്പരം യുദ്ധം ചെയ്ത് ഒരാൾ മരിക്കുകയോ അല്ലെങ്കിൽ ഓടി പോവുകയോ ചെയ്യും ഇണ ചേരുന്ന സമയത്ത് മാത്രമാണ് രണ്ടുപേര് ഒരുമിക്കുന്നത് അതും പെൺ കടുവ ഗർഭിണിയാണെന്ന് അറിഞ്ഞാൽ ഓടിപ്പോവുകയോ ആൺകടുവയെ ഓടിക്കുകയോ ചെയ്യും സ്വന്തമായി ഒറ്റയ്ക്ക് വേട്ടയാടി അല്ലാതെ മറ്റൊരു ജീവി തിന്നതിന്റെ ബാക്കി ഇവ തിന്നില്ല... സിംഹങ്ങൾ കുടുംബമായി ജീവിക്കുകയും സംഘം ചേർന്നു വേട്ടയാടുകയും ചെയ്യുന്നവരാണ്... അപ്പൊ ആരാ കാടിന്റെ രാജാവ്...

കടുവ...

മ്മ്...

അതിനിയും വരുമോ...

എന്തിന്... നിനെക്കാണാനോ...

(തോളിൽ തല്ലികൊണ്ട്)പോഅവിടുന്ന്... വെള്ളം കുടിക്കാൻ വരുമോന്ന്...

ഇനി വന്നാൽ നിന്നെ പിടിച്ചു താഴെ ഇട്ടുകൊടുക്കാം അതാവുമ്പോ വയറും നിറഞ്ഞു എവിടേലും പോയി കിടന്നോളും

(അവളെന്റെ കഴുത്തിൽ പിടിച്ചു കുലുക്കി) കൊടുക്കുമോ...

ഇങ്ങനെ കൊല്ലാൻ നോക്കുവാണേൽ ചിലപ്പോ കൊടുക്കും...

അവൾ കൈ എടുത്തു ചിരിച്ചുകൊണ്ടെനെ നോക്കി

എഡോ...

മ്മ്...(എന്നെ നോക്കി)

നിന്റെ അനിയത്തിയെ പിടിച്ച് പുലിക്ക് കൊടുത്താലോ...

(ചിരിച്ചുകൊണ്ട്)അവൾ നിങ്ങളെ പെങ്ങളോടങ്ങനെ ചെയ്തത് നന്നായെന്ന് തോനുവാ ഇപ്പൊ...

അവളെ നോക്കുന്ന എന്റെ മുഖത്തു നോക്കി

ഇല്ലായിരുന്നേൽ നിങ്ങളിങ്ങനെ വരുമായിരുന്നോ... വന്നില്ലായിരുന്നേൽ പൈസക്ക് വേണ്ടി അവൾ എന്നെയും അനിയത്തിയെയും ഉമ്മാനെ പോലും വിൽക്കുമായിരുന്നേനെ...

അവൾക്കിന്നുറക്കമുണ്ടാവില്ല ഇപ്പൊ അച്ചായനവളെ ഒരു

💬 Comments

View all comments