0%

Chapter Title : വഴി തെറ്റിയ കാമുകൻ [ചെകുത്താൻ]

പുറകിൽ കയറുമ്പോയേക്കും ഞങ്ങൾ ഏകദേശം സൈഡായിരുന്നു ഓടി കൂടിയവരിൽ അവളുമുണ്ടായിരുന്നു എന്ന് അറിയുന്നത് എന്റെ തല പൊട്ടി കവിളിലേക്ക് രക്തം ഒലിച്ചിറങ്ങുന്നത് കണ്ട് അടുത്തേക്ക് ഓടിവരുന്നത് കണ്ടപ്പോഴാണ് നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അടുത്ത് വന്ന (അവളുടെ കണ്ണുകളിലെ കണ്ണുനീർ എന്നെ അവളിലേക്ക് അടുപ്പിക്കുക ആയിരുന്നു) അവളോട് കുഴപ്പമൊന്നുമില്ല പേടിക്കണ്ട എന്ന് പറഞ്ഞു അവളുടെ കണ്ണുനീര് തുടച്ചു കവിളിൽ കൈ വെച്ച ഞാൻ അവളുടെ കയ്യിലേക്ക് കുഴഞ്ഞു വീയുന്നത് ഞാനറിഞ്ഞു എന്നെ താങ്ങി പിടിച്ചുകൊണ്ടു അവൾ കരയുന്നതാണ് അവസാനമായി ഞാൻ കേട്ടത് ബോധം വരുമ്പോ കറങ്ങുന്ന ഫാനിനു താഴെ ബെഡിൽ കിടക്കുന്ന ഞാനും മറ്റുപല ബെഡുകളിലായി കിടക്കുന്ന എന്റെ ഒപ്പമുണ്ടായിരുന്നവരും

കണ്ണൻ : ഡാ എന്തേലും കുഴപ്പമുണ്ടോ?

ഹേയ് ചെറിയ പെയിൻ

അമൽ : സ്റ്റിച്ചുണ്ട് തല അനക്കരുതെന്നാ പറഞ്ഞെ

കണ്ണൻ : നിനക്ക് ബോധമില്ലാത്തോണ്ടാ ഇങ്ങോട്ട് പൊന്നേ

അല്ലേൽ നിന്റെ കയ്യിൽ പ്ലാസ്റ്ററിടാൻ ഡോക്ടറങ്ങോട്ട് വരുമായിരുന്നോ

കണ്ണൻ : അത് വടകരെന്ന് ഇടൂലായിരുന്നോ

ഇതെവിടെയാ

റാഷി : (കളിയാക്കികൊണ്ട്) ഇതാണ് മോനെ കോഴിക്കോട് മെഡിക്കൽ കോളേജ് തക്കുടു മോൻ കണ്ണ് തുറന്നതല്ലേ കണ്ടോ

പിന്നൊന്നും മിണ്ടാതെ ഞാനവിടെ കിടന്നു

അല്പം കഴിയുമ്പോയേക്ക് ഡോക്ടറെത്തി

Dr : ഇപ്പൊ എന്തേലും ബുദ്ധിമുട്ട് തോന്നുന്നുണ്ടോ

ചെറിയ പൈൻ ഉണ്ട്‌ വേറെ കുഴപ്പമൊന്നുമില്ല

തല ചുറ്റലൊന്നുമില്ലല്ലോ

ഇല്ല

ശ്രദ്ധിക്കാൻ തോന്നുന്നുണ്ടോ

ഇല്ല

എവിടെയൊക്കെയാ അടി കൊണ്ടത്

(ഞാൻ തോട്ടുകാണിച്ചു)

എവിടെയാ ഇപ്പൊ പൈൻ

സ്റ്റിച് ചെയ്ത ഭാഗം തൊട്ടുകാണിച്ചു

അപ്പൊഴേക്കും പാർട്ടി ജില്ലാ നേതാക്കളും എത്തി പുറകെ പോലീസ് വന്ന് സ്റ്റേറ്റ്മെന്റ് എടുത്തു പിറ്റേ ദിവസം കോഴിക്കോട് ജില്ലയിൽ പഠിപ്പ് മുടക്കി സമരം ചെയ്യാനും ആക്രമിച്ചവരെ അറസ്റ്റ് ചെയ്തില്ല എങ്കിൽ സമരം കേരളമൊന്നാകെ വ്യാപിപ്പിക്കാനും പാർട്ടി തീരുമാനിച്ചു ഞങ്ങൾ വീട്ടിലേക്ക് മടങ്ങി തലയിലെ കെട്ട് കണ്ട് ഉമ്മയും ഇത്തയും പേടിച്ചെങ്കിലും അവരെ പറഞ്ഞു സമാധാനിപ്പിച്ചു ബോധം കെട്ട് വീണതൊന്നും അവരോട് പറഞ്ഞില്ല പിറ്റേ ദിവസം ഞങ്ങളുടെ പ്രദേശത്തെയും അതിനോട് ചേർന്നുള്ളതുമായ ഒരു വിദ്യാഭ്യാസ സ്ഥാപനം പോലും പ്രവർത്തിച്ചില്ല അതിന് പിറ്റേദിവസം തലയിൽ കെട്ടുമായി ഞാൻ നേരത്തെ സ്കൂളിലേക്ക് പോയി മരച്ചുവട്ടിൽ ഇരിപ്പുറപ്പിച്ചു ദൂരെ നിന്നും അവൾ വരുന്നത് കണ്ടു എന്നെ കണ്ടതും അവൾ ഓടി എനരികിലേക്ക് വന്നു അടുത്തെത്തി തലയിലെ കെട്ടിൽ തൊട്ട് നോക്കുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു അവളുടെ തട്ടത്തിനകത്തൂടെ കവിളിനെ വലം കയ്യിൽ താങ്ങി

💬 Comments

View all comments