0%

Chapter Title : വഴി തെറ്റിയ കാമുകൻ [ചെകുത്താൻ]

ലാത്തി വീശിയതിൽ വിദ്യാർത്ഥി കൾക്ക് പരിക്ക് പറ്റിയതിന്റെ പരിണിത ഫലമായി പിറ്റേദിവസം കേരളമോന്നാകെ പഠിപ്പ് മുടക്കി സമരം നടത്താൻ ഞങ്ങളുടെ പ്രസ്ഥാനം തീരുമാനിച്ചതിന്റെ ഫലമായി പിറ്റേദിവസം സ്കൂളിലെത്തി കൊടികളും കയ്യിലെടുത്തു മുദ്രവാക്യങ്ങളുടെ അകമ്പടിയോടെ ഞങ്ങൾ ഗ്രൗണ്ടിനെ വലം വെച്ചു വരാന്തകളിലൂടെ കഴറി ഇറങ്ങിയ ശേഷം ഓരോ ക്ലാസുകളിലായി കയറി ഇറങ്ങി സംസാരിക്കുകയും അവസാനമായി മെമ്മോ സമർപ്പിച്ചു ലോങ്ങ്‌ ബെലോടെ സ്കൂൾ വിട്ടു ഗ്രാണ്ടിന് അടുത്തുള്ള മരച്ചുവട്ടിലിരുന്നു സമരം ചെയ്യാൻ പോവേണ്ട സ്കൂളുകളെയും പോവേണ്ടവരെയും കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കെ പ്ലസ് വണിൽ പഠിക്കുന്ന നാല് പെൺ കുട്ടികൾ അവിടേക്ക് വന്നു എന്നെ വിളിച്ചു അതിലൊരു കുട്ടിയെ കാണിച്ച് മറ്റൊരു കുട്ടി ഇവൾക്ക് ഇങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോ ഞാനവളെ ഒന്ന് നോക്കി അവൾ തല താഴ്ത്തി നിൽക്കുന്നു

എന്താ പേര്...

(തല ഉയർത്താതെ മെല്ലെ) അഫീഫ

എവിടെയാ വീട്

......

മ്മ്... എന്തെങ്കിലും ലക്ഷ്യം വെച്ച് പഠിക്കാൻ നോക്ക്... ഇപ്പൊ ഈ തോന്നുന്നതിലൊന്നും വലിയ കാര്യമില്ല... കുറച്ച് കഴിയുമ്പോ അതൊക്കെ മാറിക്കോളും... നമുക്ക് ഫ്രണ്ട്‌സായിരിക്കാം... പൊയ്ക്കോ...

(ഞാൻ തിരികെ പോയി) സമരവും മീറ്റിങ്ങും ആയി അന്നത്തെ ദിവസം കടന്നുപോയി, പിന്നീടുള്ള ദിവസങ്ങൾ സ്കൂളും ജോലിയും മീറ്റിംങ്ങുമായി കടന്നുപോയി കൊണ്ടിരിക്കെ അവളെ സ്കൂളിന്റെ പല ഭാഗങ്ങളിൽ വെച്ച് ഞാൻ കണ്ടെങ്കിലും ഒരു ചിരിയിലപ്പുറം പരസ്പരം ഞങ്ങളൊന്നും സംസാരിച്ചില്ല ദിവസങ്ങൾക്ക് ശേഷം ഒരു ലഞ്ച് ബ്രെക്കിന് അവളൊറ്റയ്ക്ക് എന്നെ കാണാൻ വന്നു

എന്താടോ...

ഇക്കാ... എനിക്ക് ഇങ്ങളെ ഇഷ്ട്ടാണ്... എനിക്ക് മറക്കാൻ പറ്റില്ല...

നിന്റെ വീട്ടുപേരെന്താ...

.......

ഉപ്പാന്റെ പേരെന്താ...

അസീസ്...

നിനക്ക് എന്നെ

💬 Comments

View all comments